നാടിനെ ഞെട്ടിക്കുന്ന വിശ്വാസ കൊല പാതകങ്ങൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അതിഘടിനമായ മത വിശ്വാസവും, അനുഷ്ടാനങ്ങളും ഒരാളെ അവസാനം ഒരു തരം അപസ്മാര അവസ്ഥയിൽ കൊണ്ടു ചെന്നെത്തിക്കും. അതു തന്നെയാണ് കഴിഞാഴ്ച്ച ആഡ്രായിൽ സംഭവിച്ചതും ഇപ്പോൾ നമ്മുടെ തൊട്ടടുത്ത് ഇവിടെ പാലക്കാട് സംഭവിച്ചതും.

ആഡ്രായിലെ കുരുതി കൊലപാതകങ്ങളിൽ മൂക്കത്തു വിരൽ വച്ച പലരും പാലക്കാട് പാലക്കാട്‌ പുതുപ്പള്ളി തെരുവിൽ നടന്നതിനെ ന്യായീകരിക്കുകയാണ്. സ്വന്തം മതത്തിന്റെ അന്ധവിശ്വാസവും അപകടവും കാണാൻ വിശ്വാസികളുടെ തലച്ചോറിൽ സംവിധാനം ഇല്ല.

ചിന്തിക്കാനുള്ള കഴിവ് ആഡ്രാ പ്രദേശിലെയും, പാലക്കാട്ടേയും ആ വിശ്വാസികളിൽ നിന്ന് അൽപ്പം മെച്ചമെന്നുള്ളത് മാത്രമാണ് ഈ വാർത്ത കേട്ട് മൂക്കത്ത് വിരൽ വയ്ക്കുന്ന വിശ്വാസികൾക്കുള്ളത്.മതശാഢ്യം കുറഞ്ഞ വിശ്വാസികളും ദൈനം ദിനം ചെയ്യുന്നത് ഇതേ കർമ്മങ്ങൾ തന്നെയാണ്. രുധിര പ്രീയരും, ക്രവ്യ പ്രീയരുമായ ദൈവങ്ങൾക്ക് ബലി നൽകി പ്രസാദിപ്പിക്കലാണു്. മനുഷ്യ രക്തവും മാംസവും ഇഷ്ടപ്പെടാത്ത ഒരു ദൈവ സങ്കൽപ്പവും ലോകത്തില്ല. ചോര ഒഴിക്കിയാൽ സംപ്രീതരാകുന്ന, സ്വന്തം ശൃഷ്ടികളുടെ കുരുതികളിൽ മഹാശക്തി കൈവരിക്കുന്നവയാണ് എല്ലാ ദൈവങ്ങളും മതങ്ങളും, വിശ്വാസങ്ങളും.

പാലക്കാട്‌ പുതുപ്പള്ളി തെരുവ് സ്വദേശിയായ മുസ്ലിം മന്ത്രവാദിനിയും, അറബി അദ്ധ്യാപികയുമായ ഷാഹിദയാണ് തന്റെ ആറ് വയസുള്ള അമീൽ എന്ന ആൺകുഞ്ഞിനെ ദൈവ കൽപ്പന പ്രകാരം ദൈവിക സിദ്ദി ലഭിക്കാൻ ഇന്ന് വെളുപ്പിന് വുളുവിനും, നമസ്ക്കാരത്തിനും ശേഷം വീടിന്റെ ബാത്ത് റൂമിൽ കത്തി കൊണ്ട് രക്തം ദൈവത്തിന് അർപ്പിച്ച് ബലി നൽകിയത്. മൂന്ന് ആൺകുട്ടികളുള്ള ഷാഹിദ മൂന്ന് മാസം ഗർഭിണി കൂടെയാണ്.

ഷാഹിദയും ഉമ്മയും ആ പ്രദേശത്തെ മന്ത്രവാദിനിയാണു്. ദൈവിക ശക്തി കൊണ്ട്, ചരുട് ഓതിക്കെട്ടുക, മന്ത്രം മന്ത്രിച്ചു നൽകുക എന്നതിലൊക്കെ സിദ്ധി ഉണ്ടന്ന് അവകാശപ്പെട്ടിരുന്നു. സിദ്ദി കൂടുതൽ ലഭിക്കുന്നതിന് ദൈവം രാത്രികളിൽ സ്വപ്ന ദർശനം നൽകി കുട്ടികളിൽ ഒരാളെ ബലി നൽകാൻ നിർദ്ദേശിച്ചതിനാലാണ് ബലി നൽകിയത്.

മതവും, വിശ്വാസ അനുഷ്ടാനങ്ങളും നിരന്തരമുള്ള പ്രാർഥനകളും, മത കഥകളും, മതാത്മകമായ അന്തരീക്ഷവും ചുറ്റുപാടുകളും മനുഷ്യന്റെ മനസിനെ പഴയ പ്രാചീന ലോകത്തിലേക്ക് നയിക്കും. മതം അത്ര അപകടകാരിയാണ്.

അത്യന്തം മനുഷ്യത്വരഹിതമായ മതത്തിന്റെ വികൃത മുഖം മറച്ചു പിടിക്കാൻ പ്രദേശത്തെ മതപണ്ഡിതരും, തീവ്രവാദ രാഷ്ട്രീയക്കാരും ഷാഹിദയിൽ മാനസിക രോഗം ആരോപിക്കുന്നുണ്ടു്, മാനസിക രോഗം ഉണ്ടാവാം. പക്ഷേ, അതിന്റെ അടിസ്ഥാനം, എല്ലാവരും വിശുദ്ധമായി മാത്രം കൊണ്ടാടുന്ന മതം തന്നെയാണ് എന്നതാണ് വസ്തുത.

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ إِنَّا أَعْطَيْنَاكَ الْكَوْثَرَ

തീര്‍ച്ചയായും നിനക്ക്‌ നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.

ഖുറാൻ: 108:1
فَصَلِّ لِرَبِّكَ وَانْحَرْ

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.

ഖുറാൻ: 108:2

ലേഖകൻ

Advertisement

Channel 13.8 New Release
ക്രിസ്തുമതത്തിലെ വിശുദ്ധന്മാര്‍ പലരും പഴയ ദേവന്മാര്‍ തന്നെയാണ് | Sapiens Ep#44 |Sajeevan Anthikad
Video Link :

 2,081 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo