ഓഷോ, പഞ്ചനക്ഷത്ര ആത്മീയ തട്ടിപ്പിന്റെ ധ്യാനഗുരു.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ലോകം കണ്ട ആത്മീയ തട്ടിപ്പുവീരൻമ്മാരിലെ പ്രധാനിയാണ്
രജനീഷ് ചന്ദ്രമോഹൻ ജെയിൻ എന്ന ഓഷോ, 1931 ൽ മധ്യപ്രദേശിൽ ജനിച്ച ഇദ്ധേഹം വിവാദങ്ങൾ കൊണ്ടു് ശ്രദ്ദേയനായി.1990 ൽ അന്തരിച്ച ഇദ്ധേഹത്തിന് ഇന്നും ലോകം മുഴുവൻ ആരാധകരുണ്ടു്. ഗുരുവായും, ദൈവമായും ഒക്കെ ഇയാളെ ആരാധിക്കുന്നു. ഇന്നും ഇയാളുടെ ആശ്രമങ്ങളിൽ ഒരു ദിവസം തന്നെ കോടികളുടെ വരുമാനമുണ്ട്. പുസ്തകങ്ങൾ ഇന്നും വിറ്റഴിയപ്പെടുന്നു..

മരണശേഷം ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. അതിൻ ഇങ്ങനെ എഴുതിയിരിക്കുന്നു, “ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു.”.. ലോകം സന്ദർശിച്ച ശേഷം തിരിച്ചു പോയ പ്രവാചകനായും, ദൈവമായും ഒക്കെ ആരാധിക്കപ്പെടുന്ന ഇയാളെയാണു് യുക്തിവാദിയായും, പുരോഗമനവാദിയായും, ഗുരുവായും ചിലർ താങ്ങി നടക്കുന്നത് എന്നതാണ് അതിലേറെ രസകരം.

ചെറുപ്പത്തിൽ നല്ല വിദ്യാഭ്യാസവും, ജീവിത സൗകര്യങ്ങളും ലഭിച്ച ഓഷോ, നല്ല പ്രഭാഷകൻ ആയിരുന്നു.ചെറുപ്പം മുതലേ മയക്കുമരുന്നിനോടും, സെക്സിനോടും അമിതമായ താൽപ്പര്യം ഉള്ള വ്യക്തിയും. ആയ ഇദ്ധേഹം. . ദന്ത ചികിത്സയ്ക്കിടെ വേദന സംഹാരിയായി ഉപയോഗിച്ചിരുന്ന നൈട്രസ്‌ ഓക്സൈഡ്‌  എന്ന രാസവസ്തുവിന്റെ അടിമയായിരുന്നു..പരന്ന വായനയുണ്ടായിരുന്ന അദ്ധേഹം, തത്വചിന്തകരുടെ വാക്കുകൾ പലതും കടമെടുത്തു് പരിഷ്ക്കരിച്ച് പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഉൾപ്പെടുത്തി ശ്രദ്ദ നേടി.. മതങ്ങളെയും, പുരോഹിതരേയും, രാഷ്ട്രീയക്കാരെയും വിമർശിച്ച് പുരോഗമനവാദികളുടേയും, മതതത്വങ്ങൾ പ്രസംഗിച്ച് മത വിശ്വാസികളുടേയും കൈയ്യടി ഒരു പോലെ നേടി.

Advertisement

Channel 13.8 New Release
വിരോധം മുസ്ലീങ്ങളോടല്ല …ഞാൻ എങ്ങനെ യുക്തിവാദിയായി ? (ഭാഗം-2)E A Jabbar (Part-2) Ep#10
Video Link :

കുറേ നാൾ ഫിലോസഫി പ്രഫസറായി ജോലി നോക്കിയ ഓഷോ എന്ന രജനീഷ്, വലിയ ആരാധക വൃന്തത്തെ ഉണ്ടാക്കി എടുത്തു. സമൂഹത്തിലെ ഉന്നതരും, സെലിബ്രിറ്റികളും, ധനികരും ആയിരുന്നു ഭക്തരിൽ പ്രധാനികൾ. അവരുടെ കൂടെ സഹായത്തോടെ പൂനയിൽ ആശ്രമം ആരംഭിച്ചു. അടച്ചു പൂട്ടപ്പെട്ട ലൈംഗിക സദാചാരത്തെ ചോദ്യം ചെയ്തതോടെ ഓഷോ വളരെ വേഗം ശ്രദ്ദിക്കപ്പെട്ടു.. എതിർപ്പുപോലെ തന്നെ അനുയായികളും കൂടി.. ആശ്രമത്തിൽ പരസ്യമായും, സ്വതന്ത്രമായും ലൈംഗികതയും, മയക്കു മരുന്നും ഓഷോ തന്നെ വികസിപ്പിച്ച “മെഡിറ്റേഷനും” ആശ്രമത്തിലെ ആഡംബര സുഖ സൗകര്യങ്ങളും ആസ്വദിക്കാൻ സമ്പന്നരുടെ പട തന്നെ ആശ്രമത്തിലേക്ക് ഒഴുകി.. വിദേശികളായിരുന്നു വിശ്വാസികളിൽ ഏറെയും. അങ്ങനെ ഓഷോ അവരുടെയെല്ലാം ഗുരുവായി മാറി. അങ്ങനെയിരിക്കെ നികുതി തട്ടിപ്പിലും, മയക്കുമരുന്ന് കള്ളക്കടത്തിലും കുടുങ്ങിയ ഓഷോ ഇന്ത്യയിൽ നിന്ന് തന്റെ അമേരിക്കയിലെ ഭക്തർക്കൊപ്പം അമേരിക്കയിലേക്ക് കടന്നു.

അമേരിക്കൻ പ്രവശ്യയായ ആന്റിലോപ്പിൽ അറുപത്തിനാലായിരം ഏക്കർ വിസ്തീർണ്ണത്തിൽ, ഓഷോയും കൂട്ടുകാരും വലിയ ഒരു സാമ്രാജ്യം പടുത്തുയർത്തി.. അമേരിക്കയിലെ ധനികരും, മദ്ധ്യവർത്തികളും മോക്ഷവും, സെക്സും, മയക്കുമരുന്നും തേടി രജനീഷ് പുരം എന്ന ആശ്രമത്തിലേക്ക് ഒഴുകി.. കാലക്രമേണ ആ പ്രദേശത്തെ സമാന്തര ഭരണ കൂടമായി അത് മാറി. പ്രവശ്യത്തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ആശ്രമ പ്രവശ്യയിലേക്ക് വൻതോതിൽ കുടിയേറ്റം നടത്തി.. മറ്റു പ്രവശ്യകളിൽ നിന്ന് എത്തിയവരെ വിവാഹം കഴിപ്പിച്ച് ആ പ്രവശ്യക്കാരനാക്കി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി.. രജനീഷ് അനുയായി അല്ലാത്തവരെ രാസവസ്തു നൽകി കൊല്ലാൻ വരെ ശ്രമം ഉണ്ടായി.. ആശ്രമത്തിൽ വൻ ആയുധശേഖരണം നടത്തുകയും, പരിശീലനം തുടങ്ങുകയും വരെ ചെയ്തു.

നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി ഓഷോ അമേരിക്കയിൽ നിന്നു് വീണ്ടും ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടു. പല രാജ്യങ്ങളും ഓഷോയ്ക്ക് വിലക്ക് ഏർപ്പെടുത്തി.. ഇന്ത്യയിലെ, സമ്പന്നരും, മദ്ധ്യവർത്തകളും,ഓഷോയെ സ്വാഗതം ചെയ്തു സ്വീകരിച്ചു.. ആശ്രമങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ വലിയ സ്ഥാപനങൾ തുടങ്ങി.. പ്രധാനമന്ത്രി മുതൽ, സിനിമാ താരങ്ങൾ വരെ ആരാധകരുമായി.

യഥാർഥത്തിൽ, രവിശങ്കറും, സുധാമണിയും, ഒക്കെ ഇന്ന് കൊണ്ടു നടക്കുന്ന ന്യൂജൻ ആത്മീയതയുടെ പിതാവായി വേണമെങ്കിൽ ഓഷോയെ വിശേഷിപ്പിക്കാം. ഇത്തരം ന്യൂജൻ അത്മീയതയുടെ പ്രധാന ഇരകൾ മദ്ധ്യവർത്തികളും, സമ്പന്നരുമാണ്. ആദ്യം കേൾക്കുമ്പോൾ അൽപ്പം പുരോഗമനപരമെന്നും ശാസത്രീയമെന്നുമൊക്കെ തോന്നുന്ന നിലയിലാണ് ഇതിന്റെ അവതരണം. ദൈവം എന്ന സങ്കൽപ്പത്തിൽ നിന്ന് വിട്ട്, ഒരു ഗുരുവോ, ബാബയോ, അമ്മയോ ഒക്കെയാണു് ഈ പഞ്ചനക്ഷത്ര അത്മീയതയുടെ ആരാധനാ മൂർത്തികൾ..മത ശാസനകൾക്ക് പകരം ഇത്തരം ആത്മീയ ഗുരുക്കളുടെ ഫിലോസഫിയിൽ ആണു് അവരുടെ വിശ്വാസവും, പ്രമാണവും എല്ലാം. എല്ലാം ആത്മീയമാണന്നും.. ഭൗതികമായി നാം ഉണ്ടാക്കിയ വസ്തുവകൾ കൊണ്ടു് നമുക്ക് മനശാന്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും. അതിൽ നിന്നു് രക്ഷ നേടാൻ ആത്മീയത ലഹരിയായി കണ്ട് മോക്ഷപ്രാപ്തി നേടണമെന്നുമാണു് ഇവർ ഉപദേശിക്കുന്നതു്. അത് നിങ്ങളുടെ ഭൗതിക സുഖങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടല്ല.മറിച്ച് നിങ്ങളുടെ സുഖ സൗകര്യങ്ങൾ ആസ്വദിച്ചു കൊണ്ടു് തന്നെ ആത്മീയ സന്യാസത്തിലേക്ക് കടക്കുക എന്നതാണു് ഈ സിന്ദാന്തം.അതായത് നിങ്ങൾ സന്യാസം ആഗ്രഹിക്കുന്നുണ്ടങ്കിൽ നിങ്ങൾ ഭൗതിക സുഖങ്ങളോ, ഉത്തരവാദിത്തങ്ങളോ ഉപേക്ഷിക്കാതെ, മെഡിറ്റേഷൻ വഴിയും പ്രാർഥന വഴിയും, ആത്മീയ നിർവൃതി അനുഭവിക്കാം എന്നാണു് ഓഷോ അടക്കമുള്ളവരുടെ സിന്ദാന്തം.

ഓഷോയുടെ ആശ്രമങ്ങൾ ദുരൂഹത നിറഞ്ഞവയായിരുന്നു. അശാസ്ത്രീയ മെഡിറ്റേഷൻ എന്നു വിളിക്കപ്പെടുന്ന അമിത വ്യായാമത്തിന്റേയും ഫലമായും, കടുത്ത മാനസിക വിഭ്രാന്തിയുടെ ഫലമായും മരണങ്ങൾ പതിവായിരുന്നു. ലാഫിംഗ് ഗ്യാസ്, [നൈട്രസ്‌ ഓക്സൈഡ്‌ ] പോലുള്ള വാതകങ്ങൾ പ്രാർഥനാ ഹാളുകളിൽ പോലും ഉപയോഗിച്ചിരുന്നു. മയക്കുമരുന്ന് സുലഭമായിരുന്നു. ആത്മീയതയുടെ ഗ്രീൻ ചാനൽ വഴി വലിയ തോതിൽ കള്ളക്കടത്ത് നടന്നിരുന്നു.. യാതൊരു നിയന്ത്രണവും ഇല്ലാത്ത, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങൾ മൂലം എയ്ഡ്സ് അടക്കം, പല ലൈംഗിക രോഗങ്ങൾക്കും ആശ്രമ അന്തേവാസികൾ അടിമയായിരുന്നു.. കൊച്ചു കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും, പെൺകുഞ്ഞുങ്ങളെ ചെറുപ്പത്തിലെ ഗർഭചിദ്രം ചെയ്യുകയും ചെയ്തിരുന്നു.

ആഡംബര പ്രീയനായ വ്യക്തിയായിരുന്നു ഓഷോ, രത്നം പതിച്ച ചെരുപ്പുകളുടേയും വസ്ത്രങ്ങളുടേയും, ആഭരണങ്ങളുടേയും ആരാധകനായിരുന്നു അദ്ധേഹം. സുരക്ഷയ്ക്ക് ആയുധം ഏന്തിയ സ്വന്തം സേന തന്നെയുണ്ടായിരുന്നു. പ്രസംഗങ്ങളും പുസ്തകളും തയ്യാറാക്കാൻ പ്രത്യേക വിരുതൻമ്മാർ തന്നെ സഹായത്തിനുണ്ടായിരുന്നു.. തന്റെ രൂപം കൊത്തിയ ആഭരണങ്ങളും വസ്ത്രങ്ങളും പ്രചരിപ്പിച്ച് വലിയ ജനകീയ ശ്രദ്ദ ആർജിച്ചെടുത്തു. സമ്പന്നർ അദ്ധേഹത്തിന്റെ പുസ്തകങ്ങൾ വില കൊടുത്തു വാങ്ങി ഷോ കെയ്സുകൾ അലങ്കരിച്ചു. അന്നും, ഇന്നും അതൊരു പൊങ്ങച്ചത്തിന്റെ പ്രതീകമായി തുടരുന്നു. സുധാമണിയെപ്പോലെയും, രവിശങ്കറെപ്പോലെയും, അവർ പറയുന്ന ”പൊതു തത്വങ്ങൾ ” വേദവാക്കായി ആഘോഷിക്കപ്പെടുന്നതു് പോലെ ഓഷോയുടെ ”ഫിലോസഫിയും ” യാതൊരു കഴമ്പും ഇല്ലാതെ കൊണ്ടാടപ്പെടുന്നു.

എഴുതിയത്: കെ ടി നിശാന്ത്

 361 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo