ത്രേതായുഗത്തിൽ നിന്ന് വണ്ടി കിട്ടാത്ത കോൺഗ്രസ് നേതൃത്വം പത്ത് വോട്ടിന് വേണ്ടി സ്വീകരിക്കുന്ന പ്രാചീന ആചാര സംരക്ഷണമൊക്കെ ഈ ജനാധിപത്യ സമൂഹത്തിന് തന്നെ അപമാനമാണ്.
മനുഷ്യനെ കള്ളികളിൽ നിർത്തിയും, പലവിധ വിവേചനങ്ങൾ കൊണ്ടു് മാറ്റി നിർത്തിയിരുന്ന സാമൂഹിക ഘടനകളിൽ നിന്ന് വികസിച്ച് സമത്വവും സാഹോദര്യവും മാനവിക ബോധവുമുള്ള ഒരു സമൂഹം വളർന്നു വരുന്നത് കാണാത്ത കോൺഗ്രസ്സ് നേതൃത്വവും സംഘപരിവാറും തമ്മിലെ കാര്യമായ വ്യത്യാസം എന്താണു്.?
1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് ബി വകുപ്പ് പ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ആർത്തവകാല വിവേചനം, സഞ്ചരിക്കാനുള്ള പൗരന്റെ മൗലികമായ അവകാശം എന്നിവയിൽ അധിഷ്ടിതമായ സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം അസംഭവ്യമായ കാര്യമായിരിക്കേ, കോടതി വിധി പ്രകാരം പൗരന്റെ സ്വാതന്ത്ര്യത്തിന് ജയിൽ ശിക്ഷയും പിഴയും നൽകുമെന്നും, ജനാധിപത്യ രാജ്യത്ത് ഒരു പൂജാരിയ്ക്ക് സർവ്വാധികാരം നൽകുമെന്നും ഒക്കെ പ്രഖ്യാപിക്കാൻ അസ്സാമാന്യമായ തൊലിക്കട്ടി വേണം.
Advertisement
Channel 13.8 New Release
യുക്തിവാദികൾ അല്ലാത്തവർക്ക് കല്ലെറിയാം | ഞാൻ എങ്ങനെ യുക്തിവാദിയായി ? (ഭാഗം-1)E A Jabbar (Part-1)
Video Link :
കല്ലിന് ശുക്ലസ്കല്നം ഉണ്ടാകാതിരിക്കാൻ എന്ന പേരിൽ വിശ്വാസ അന്ധതയിൽ കേരളത്തെ അഴ്ത്തി രാഷ്ട്രീയ സുവർണ്ണാവസരത്തിനായി സംഘപരിവാർ നടത്തിയ ശബരിമല ആചാര അശ്ലീല സമരത്തിൽ കൊടി പിടിക്കാതെ പങ്കെടുക്കാൻ ആഹ്വാനം ചെയ്തവരാണ് കോൺഗ്രസ്സുകാർ. അതിന്റെ ഗുണം പാർളമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയത് കൊണ്ട് വീണ്ടും അതേ അശ്ലീലത തഴുകി ഉണർത്തി ഉദ്ധരിച്ച് രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമം അപഹാസ്യമാണ്. ഭാവിയിൽ അതി പരിഹാസമായി മാറുന്ന ഇത്തരം വിശ്വാസ വിടുവായത്തങ്ങളും, ആചാര ദുഷിപ്പും കോൺഗ്രസിനെ കൂടുതൽ അപഹാസ്യമാക്കും.
1,047 കാഴ്ച