സംഘി എന്ന് പറയുമ്പോൾ അത്യാവശ്യം ബോധമുള്ളവർക്ക് സഹതാപം തോന്നും, കാരണം വിഢ്ഡിത്തം ഒരുളുപ്പുമില്ലാതെ വിളിച്ചു പറയുന്ന, ഗോത്രീയകാലത്ത് നിന്ന് വണ്ടി കിട്ടാത്ത കൂട്ടമാണ് സംഘികൾ. ക്ഷമിക്കണം ഉളുപ്പില്ലാതെ എന്ന വാക്ക് ഞാൻ തിരുത്തുന്നു വിളിച്ച് പറയുന്നത് വിഢ്ഢിത്തമാണെന്ന ബോധമുണ്ടെങ്കിലല്ലേ ഉളുപ്പ് തോന്നേണ്ട കാര്യമുള്ളൂ.
Advertisement

കമലഹാസന് പ്രിയപ്പെട്ട ആ മലയാള നടന് ആരാണ് ? Sajeevan Anthikad | Kamal Hassan
Video Link
https://youtu.be/iqKTAVyUCHI
അപ്പോ യാതൊരു പുരോഗമനവുമില്ലാത്ത മാനവിക ബോധവുമില്ലാത്ത ഭാരതത്തിലെ ഒരു വലിയ വിഭാഗം ജനതയെ ഒരു നാമം ചാർത്തി സംബോധന ചെയ്യാമെങ്കിൽ ആ നാമമാണ് ”സംഘി” അവർക്ക് ഒരേ ഒരു രാജാവ് നരേന്ദ്രദാമോദർ ദാസ് മോഡി.
എന്നാൽ ഇപ്പറഞ്ഞ രാജാവ് സംഘികളുടെ മണ്ടത്തരങ്ങൾക്ക് കൈയ്യടിച്ച് മത-പട്ടാള വികാരങ്ങൾ മുതലെടുത്ത്, തിരഞ്ഞെടുപ്പു സമയങ്ങളിൽ അതിർത്തികളിൽ യുദ്ധം സൃഷ്ടിച്ച്, ധീരമായി തിരിച്ചടി നടത്തി എന്നൊക്കെ സ്ഥാപിച്ച്, ഭരണവൈകല്യത്തെ ക്യത്യമമായി മെനഞ്ഞുണ്ടാക്കിയ യുദ്ധവീരസ്യം കാട്ടി മറച്ചു പിടിച്ച്, ചില പൊടിക്കൈകളിലൂടെ വൈകാരികത മുതലാക്കി ഭരണം കൈവിടാതെ സൂക്ഷിക്കുന്ന മോഡി എന്ന ഒരേ ഒരു രാജാവ് മണ്ടനല്ല.
ഒരു ഭൂരിപക്ഷ ജനതയുടെ ബുദ്ധിവൈകല്യം മുതലെടുത്ത് ജീവിക്കുന്ന മോഡിയും സംഘപരിവാർ നേത്യത്വവുമൊന്നും മണ്ടനാണെന്ന് തോന്നുന്നില്ല.
ചാണകത്തിൽ പ്ലൂട്ടോണിയമുണ്ടെന്നും , ഗോമൂത്രം ഔഷധമാണെന്നും , പാത്രം കൊട്ടി, പപ്പടം കാച്ചി, വെട്ടം തെളിയിച്ചാൽ കൊറോണ വൈറസ് നശിക്കുമെന്നും ഒക്കെ പുലമ്പുന്ന നേതാക്കന്മാരുടെ ക്യാപ്റ്റനാണ് നരേന്ദ്രമോഡി.
ഇത്രയും കാര്യങ്ങൾ ചിന്താശേഷിയുള്ള അക്ഷരാഭ്യാസമുള്ള ഒരു സമൂഹത്തിന് നിഷ്പ്രയാസം മനസ്സിലാവും പ്രതേകിച്ച് കേരളത്തിലെ ജനങ്ങൾക്ക്.
അപ്പോൾ കേരളത്തിൽ സംഘികളില്ലേ ..? ഉണ്ട് കേരള സമൂഹത്തിലും ഒരു വലിയ വിഭാഗം സംഘികളുണ്ട് അവർക്ക് ചിന്താശേഷി ഉണ്ടോ എന്ന് നോക്കിയാൽ തീർച്ചയായും ഇല്ല എന്ന് വേദനയോടെ പറയേണ്ടി വരും.
കാരണം വീക്ഷണബോധമുള്ള, ചിന്താശേഷിയുടെ ആരോഗ്യം നശിക്കാത്ത ഒരു മനുഷ്യന് മേൽ പ്രതിപാദിച്ച ചാണക പ്രസ്ഥാവനകൾ നിരന്തരം നടത്തുന്ന രാഷ്ട്രീയ കക്ഷിയോട് അനുകൂലിക്കാൻ കഴിയില്ല.
ആവർത്തിക്കട്ടെ എന്നിട്ടും കേരളത്തിൽ സംഘികളുണ്ട് എന്നത് വേദനയോടെ സ്മരിക്കുക തന്നെ വേണം.
അപ്പോൾ പറഞ്ഞ് വന്നത് ഇവരെ പറ്റിയല്ല ഈ സംഘി വിഡ്ഢിത്തത്തെ ചൂഷണം ചെയ്ത് ജീവിക്കുന്ന കൂട്ടരുണ്ട് കേരളത്തിൽ അതെ കമ്മികൾ, ആകെ കേരളത്തെ തന്ത്രപരമായി പറ്റിക്കുന്ന ഒരു വലിയ വിഭാഗം.
സംഘികൾ എന്ന് പറയുന്നത് സംഘപരിവാറിനെ തന്നെയാണ്. പക്ഷേ കമ്മികൾ എന്ന് വിളിച്ചത് കമ്മ്യൂണിസ്റ്റുകളെയല്ല ഉന്മൂലന സിദ്ധാന്തമൊക്കെയുള്ള മാർക്സിസമൊക്കെ ഒഴിവാക്കപ്പെടേണ്ട ആശയ ധാരകളാണെങ്കിലും സോഷ്യലിസമൊക്കെ ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ന്യൂനമെങ്കിലും അവർക്കിടയിലുണ്ട്. പിന്നെ ആരെയാണ് ഞാൻ കമ്മി എന്ന് വിളിച്ചത്.? പാർട്ടിക്കുവേണ്ടി ജീവത്യാഗം നടത്താനും , എതിർക്കുന്നവരുടെ ജീവൻ പിടിച്ചു വാങ്ങാനും , സഹിഷ്ണുത എന്ന വാക്കിന്റെ അർത്ഥമറിയാതെ എതിരാളിയെ തെറിയഭിഷേകം നടത്തിയും ഭ്രാന്തൻ ശ്വാനനെ സ്മരിപ്പിക്കും വിധം സോഷ്യൽ മീഡിയയിൽ കൊടുങ്ങല്ലൂർ ഭരണി നടത്തുന്ന ഒരു മഹാ ഭൂരിപക്ഷം സഖാക്കളാണ് ഇന്ന് പാർട്ടിയിലും യുവജന/വിദ്യാർത്ഥി സംഘടനകളിലും പ്രവർത്തിക്കുന്നത്.
അവർ മാനവികതയെപ്പറ്റി വാചാലരാകും ശേഷം കൊടിസുനിമാരുടെ കൈയ്യിലെ വടിവാള് തൂലികയാക്കി രണകാവ്യം രചിക്കും. ശേഷം സ്വന്തം അണിയുടെ ചോരകൊടുത്ത് തങ്ങളാൽ രചിക്കപ്പെട്ട രണഗീതങ്ങൾക്ക് പരിച പണിയും. എന്നിട്ട് ‘അരുതേ ഞങ്ങളെ കൊല്ലരുതേ’ എന്ന് നിലവിളിക്കും.
വാക്ചാതുര്യത്താൽ വാക്കുകളെ പൂക്കളാക്കുന്ന വൈഭവമുള്ളതിനാൽ ഞങ്ങളെ കൊല്ലരുതേ എന്ന പ്രഹസന നിലവിളിയിൽ അവരുടെ കൈയ്യിലുണങ്ങിയിരുന്ന രക്തക്കറ നിഷ്പ്രയാസം അവർ കേരളജനതയുടെ നേത്രങ്ങളിൽ നിന്നും മൂടിക്കെട്ടും.
51 വെട്ടിനെ 51 കാവ്യമാക്കി അവർ മാറ്റും, പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ അദ്ധ്യാപകനെ കൊത്തിയരിഞ്ഞവർ തങ്ങളുടെ കരങ്ങൾ പവിത്രമാണെന്ന് നിലവിളിക്കും, പ്രത്യയശാസ്ത്രത്തിലെ ഉന്മൂലപ്രക്രിയ ഇത്ര തന്ത്രപരമായി നടപ്പിലാക്കിയ ശേഷം അതിനെ പവിത്രീകരിക്കാൻ കെൽപ്പുള്ളവർക്ക് സംഘികളുടെ കൊടും മണ്ടത്തരങ്ങളെ തങ്ങൾക്ക് വേണ്ട വളർച്ചക്ക് വളമാക്കാനെന്താണ് പ്രയാസം.? കൊലപാതക രാഷ്ട്രീയം പ്രവ്യത്തിയിലും, മാനവികത വാക്കുകളിലും കൊണ്ടു നടക്കുന്ന ഒരു പ്രസ്ഥാനം.
Advertisement

[ Page 188 Price Rs260 ]
To buy this book click on the link
http://nastiknation.org/…/mata-amritanandamayi-the…/
സ്വന്തം അണികളെ കൊലക്ക് കൊടുത്ത് ആശയപരിച പണിയുന്ന പ്രസ്ഥാനം..
നവോത്ഥാന പ്രസ്ഥാനമെന്നും, പുരോഗമന പ്രസ്ഥാനമെന്നുമൊക്കെ സ്വയം പറഞ്ഞ് നടക്കും.
സംഘികളുടെ പമ്പരവിഡ്ഢിത്തങ്ങൾക്ക് മുന്നിൽ പാവം ജനങ്ങൾ കമ്മികൾക്ക് കൈയ്യടിക്കും. കമ്മിത്തറവാടിൻ്റെ അട്ടത്തൊളിഞ്ഞിരിക്കുന്ന ഉന്മൂലന സിദ്ധാന്തങ്ങളും , കപടശാസ്ത്രങ്ങളും സംഘികളുടെ വിഡ്ഢിത്തമാകുന്ന സമുദ്രത്തിൽ മൂടപ്പെട്ട് പോകും.
യാഥാർത്ഥ്യം കൊണ്ട് സംഘി എന്ന പമ്പരവിഡ്ഢികൾ കേരളത്തിൽ ഉള്ളത് കൊണ്ടാണ് കമ്മികൾ വെള്ളപൂശപ്പെടുന്നത്. രണ്ടും സമൂഹത്തെ ബാധിച്ച രോഗങ്ങളാണ് ., രണ്ടിൽ നിന്നും മുക്തി വേണം .. പക്ഷേ സംഘി എന്ന അർബുദ രോഗാവസ്ഥയുടെ തീവ്രത കാരണം കമ്മി എന്ന കരൾ രോഗത്തെ ജനങ്ങൾ തിരിച്ചറിയുന്നില്ല എന്നേ ഉള്ളൂ.
എഴുതിയത് വിഷ്ണുഅനിൽകുമാർ
999 കാഴ്ച