എം പി ക്ക് ക്യാപ്സ്യൂൾ കേരളയുടെ കത്ത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ക്യാപ്സ്യൂൾ കേരള അയച്ച കത്ത്

ഹോമിയോ ചികിത്സ കോവിഡ് രോഗപരിചരണത്തിൽ അനുവദിക്കാത്തതിൽ പ്രതിക്ഷേധിച്ചു നടത്തുന്ന മലപ്പുറം കളക്ടറേറ്റ് ധർണ്ണ അങ്ങ് ഉത്ഘാടനം ചെയ്യുന്നതായി അറിഞ്ഞു. ധർണ്ണയുടെ പ്രധാന പരസ്യവാചകം “എന്റെ ചികിത്സ എന്റെ അവകാശം” എന്നാണ്. ജനപ്രതിനിധി എന്ന നിലയിൽ അങ്ങയുടെ വാക്കുകളും സമീപനങ്ങളും ജനങ്ങൾ ശ്രദ്ധിക്കും; അവർ അത് മറ്റു ചർച്ചകൾ കൂടാതെ അംഗീകരിക്കുകയും ചെയ്യും. അതിനാൽ ഈ വിഷയത്തിൽ നാളിതുവരെ സംഭവിച്ച കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്താൻ മാത്രമാണ് ഇതെഴുതുന്നത്.


ക്യാപ്സ്യൂൾ കേരള ശാസ്ത്രചിന്തയുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ രംഗത്ത് ഇടപെടലുകൾ നടത്തുന്ന സംഘടനയാണ്. പൊതുജനാരോഗ്യ മേഖലയിൽ നാം ചെയ്യുന്നതെല്ലാം ജനനന്മ ലക്ഷ്യം വെച്ചുള്ളതാവണമെന്നും അതിനെതിരായ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വയ്ക്കണമെന്നും കാപ്സ്യൂൾ കേരള കരുതുന്നു. ഹോമിയോ ചികിത്സയ്ക്കനുകൂലമായ ധർണ്ണ നടത്തുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്.

Advertisement

Channel 13.8 Release
ആരാണ് തമ്പിമാർ ? തിരുവിതാകൂർ ചരിത്രത്തിലെ ചില പൊളിച്ചെഴുത്തുകൾ | Episode #2| Vellanad Ramachandran
Video Link

 https://youtu.be/ggnD93dMfIE


1. “എന്റെ ചികിത്സ എന്റെ അവകാശം” എന്നത് വ്യക്തികളുടെ കാര്യത്തിൽ ശരിയാണ്. പകർച്ചവ്യാധിയിൽ വ്യക്തികൾ തങ്ങളുടെ രോഗം ഏറ്റവും ഫലപ്രദമായ രീതിയിൽ ചികിൽസിക്കേണ്ടത് പകർച്ചവ്യാധി നിയന്ത്രിക്കാനും മറ്റുള്ളവരെ പരിരക്ഷിക്കാനും കൂടിയാണ്. അതിനാൽ ഏറ്റവും തെളിവുകൾ ഉള്ള ചികിത്സ മാത്രം നൽകണമെന്ന് സർക്കാരുകളും ലോകാരോഗ്യ സംഘടനയും പറയുന്നു. അത് മാറ്റിവെച്ചിട്ട് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ലോകത്തൊരിടത്തും *നിലവിലില്ലാത്ത കോവിഡ് 19 നുള്ള ഹോമിയോ ചികിത്സ* ശിപാർശ ചെയ്യാൻ ആവില്ല. എപിഡെമിക് നിയമം, ദുരന്ത നിവാരണ നിയമം എന്നിവയും പ്രാബല്യത്തിലുണ്ടല്ലോ.
2. സുപ്രീം കോടതിയുടെ 10847/2020 റിട്ട് പെറ്റീഷൻ ഹോമിയോ ചികിത്സ അനുവദിക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ടായിരുന്നു. കേസിൽ ഇന്ത്യൻ സോളിസിറ്റർ ജനറൽ നേരിട്ട് ഹാജരായി കേന്ദ്ര സർക്കാർ നിലപാടറിക്കുകയുണ്ടായി. വാദം കേട്ട ശേഷം കോവിഡ് 19 ന് ഹോമിയോ ചികിത്സ വേണ്ടെന്നു തീരുമാനിക്കുകയും കേസ് തള്ളുകയും ചെയ്തു.
3. കേരള ഹൈ കോടതിയിലും സമാനമായ കേസ് ഹോമിയോ പ്രാക്ടീഷണർമാർ കൊടുത്തിരുന്നു. അതിന്റെ വിധിയും വ്യക്തമായി ഹോമിയോ ചികിത്സ അനുവദിക്കരുത് എന്ന് തന്നെ. ലിങ്ക് കൊടുക്കുന്നു.https://medicaldialogues.in/ayush/homeopathy/news/no-experimentation-with-alternate-systems-of-medicine-for-coronavirus-kerala-high-court-64979
എന്നാൽ ആയുഷ് മന്ത്രാലയം പറഞ്ഞിട്ടുള്ള ഇമ്യൂണിറ്റി മരുന്നുകൾ നൽകണമെങ്കിൽ ആവാമെന്നും ഹൈ കോടതി പറഞ്ഞു.
4. ഇതേ തുടർന്ന് കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയം പുതിയ ഉത്തരവിറക്കി. നമ്പർ: F Z 25023/ 09/ 2018-2020 DCC (AYUSH) എന്ന ഉത്തരവാണത്. ഇതനുസരിച്ചു തെളിയിക്കപ്പെടാത്ത ചികിത്സകൾ ഏതെങ്കിലും രീതിയിൽ നടത്താനോ പ്രചരിപ്പിക്കാനോ പാടില്ല എന്നാണ്. മറ്റ് ഉത്തരവുകൾ ഇതേ തുടർന്ന് ഉണ്ടാകുന്നതാണ്.

Advertisement

ദിവ്യന്മാരും തട്ടിപ്പുകളും നൂറ്റാണ്ടുകളിലൂടെ
/ ബി പ്രേമാനന്ദ്

[ പേജ് 100 വില രൂ120 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്‌

http://nastiknation.org/…/divyanmarum-thattippukalum…/

5. എന്നാൽ ഹോമിയോയിൽ നാളിതുവരെ ലോകത്തൊരിടത്തും കോവിഡ് രോഗചികിത്സയുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവ് മുന്നോട്ടുവെയ്ക്കാൻ സാധിച്ചിട്ടില്ല. അതിലേക്കുള്ള ശ്രമം പോലും നടന്നിട്ടുമില്ല. പത്തനംതിട്ടയിൽ എതാനും ചിലർ നടത്തിയ പഠനം അശാസ്ത്രീയമായതിനാൽ ഹോമിയോ പ്രാക്ടീഷണർമാർ പോലും ഇപ്പോൾ അതിനെ പിന്താങ്ങുന്നില്ല. മറ്റു കാര്യങ്ങളെല്ലാം അവകാശവാദം മാത്രമാണ്.
ഇക്കാരണത്താൽ ഇവയും കൂടി പരിഗണിച്ച ശേഷം മാത്രമേ അവകാശ ധർണ്ണയുടെ കാര്യത്തിൽ അങ്ങ് നിലപാടെടുക്കാവൂ എന്ന് ക്യാപ്സ്യൂൾ കേരള വിനീതമായി അഭ്യർത്ഥിക്കുന്നു.

Yerdu News

 1,157 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo