ശരീരത്തിന്റെ പ്രായം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഈ ഫോട്ടോസ് കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടം തോന്നി.. സ്നേഹം തോന്നി… കുറേ നേരം നോക്കി ഇരുന്നു, ആ ഒരുവളെ കണ്ടപ്പോൾ എഴുതാൻ തോന്നി.

അവളെ അമ്മുമ്മ എന്ന് വിളിക്കാൻ വയ്യ. ഇനിയും വർഷങ്ങൾ മായുമ്പോൾ ഞാനും അവളായി തന്നെ മാറും.

Advertisement

Channel 13.8 Release
ആരാണ് തമ്പിമാർ ? തിരുവിതാകൂർ ചരിത്രത്തിലെ ചില പൊളിച്ചെഴുത്തുകൾ | Episode #2| Vellanad Ramachandran
Video Link

 https://youtu.be/ggnD93dMfIE

എന്റെ കൈകൾ വിറയ്ക്കുകയില്ല  കാരണം എനിക്ക് ഭയമില്ല അന്ന് എന്റെ ശരീരത്തിന് പ്രായമായിരിക്കാം, പക്ഷെ എനിക്കപ്പോഴും ചെറുപ്പമാണ്. ചില മനുഷ്യർ ഇവിടെ ഈ നിമിഷം മറക്കുന്നവനാണ്  ഞാനോ ഈ നിമിഷം  ജീവിക്കുന്നവൾ ആണ്. അന്നും മനസിലെ മരണം എന്ന പേടി അപ്രസക്തവുമാണ്. അടുത്ത നിമിഷം എന്തോ ആകട്ടെ ഈ കാറ്റ് എനിക്ക് സ്വന്തം ഞാൻ പുഞ്ചിരിക്കുക തന്നെ ചെയ്യും, നാവിനു രുചിയുള്ളത് ഞാൻ കഴിക്കുക തന്നെ ചെയ്യും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക തന്നെ ചെയ്യും, ഇനിയുമിനിയും പുഞ്ചിരിക്കും. ഉള്ളിലെ കുട്ടിത്തം മേൽ സത്യം.

Advertisement

Customizable Dinkoist T Shirts – for men and woman.
http://nastiknation.org/product/i-trust-in-dinkan/

ഈ നിമിഷങ്ങളിൽ ഞാൻ ജീവിക്കും. എന്റെ സന്തോഷം നിങ്ങൾക്കുള്ളിൽ അങ്കലാപ്പ് നൽകിയാൽ നിങ്ങൾ തന്നെ മാറേണ്ടത് അനിവാര്യമാണ്. എന്റെ പ്രായം നിങ്ങളെ തളർത്തിയാലും ഞാൻ തളരില്ല. എന്റെ കണ്ണിമ അടയുന്ന നിമിഷം വരെ ഈ  നിമിഷങ്ങളെയും വിടരുന്ന  പൂക്കളെയും പെയ്യുന്ന  മഴയേയും മഞ്ഞിനേയും  പാട്ടുകളെയും നല്ല രുചികളെയും നല്ല മനുഷ്യരെയും നല്ല സ്ഥലങ്ങളെയും ഞാൻ തേടി നടക്കും. ചില യാത്രകളിൽ ചിലപ്പോൾ നിങ്ങളെയും ഞാൻ കണ്ടുമുട്ടും. നിങ്ങൾക്കു അത്ഭുതവും ആശ്ചര്യവും   പ്രചോദനവും  നൽകാൻ- എന്റെ കണ്ണിമ അടയുന്ന വരെ .

Advertisement

Channel 13.8 Release
ബ്രെയിനിലെ ഓർമ്മച്ചെപ്പുകൾ | Brain Train | Phantoms in Brain | Episode #2 | Girish
Video Link

 https://youtu.be/eTNmHaykyNI

എന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നവരെ ഈ നിമിഷങ്ങളെ ഞാൻ സ്വന്തമാക്കും. ജീവിതയാത്രയിൽ പ്രണയവും വിരഹവും ആഘോഷങ്ങളും വേദനകളും കൊണ്ട് ചുറ്റി വരിഞ്ഞപ്പോഴും എന്റെ ഇഷ്ടങ്ങളും പ്രതീക്ഷകളും  എന്നെ കൈവിട്ടുപോയിട്ടില്ല. അതേ  എന്റെ ചുളിവ് വീണ  മുഖവും  മങ്ങിയ കണ്ണും  വിറയ്ക്കുന്നകൈകളും നിങ്ങളെ തളർത്തിയാൽ. എന്റെ പുഞ്ചിരിക്കുന്ന ചുണ്ടിലേയ്ക്ക് നോക്കുക. അതേ ഞാൻ എനിക്ക് വേണ്ടി എന്റെ ഇഷ്ടങ്ങളോടൊപ്പം ജീവിക്കുന്നു. ഞാൻ തന്നെയാണ് എന്റെ ലോകത്തെ മാലാഖ. ഒരു വർണ്ണ ചിറകുള്ള പക്ഷിയായി ചിറക് തളന്നു വീഴും വരെ നിങ്ങളിൽ അത്ഭുതം നിറച്ചു  നിങ്ങൾക്ക് മുന്നിലൂടെ ഞാൻ   പറന്നുകൊണ്ടിരിക്കും.

എഴുതിയത് ശമി ഗസാലി

 702 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo