കമലാ ദേവി ഹാരിസ് എന്ന വനിത

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

19 വയസ്സുള്ളപ്പോൾ അമേരിക്കയിലേക്ക് കുടിയേറിയ ‘ശ്യാമള ഗോപാലൻ’ എന്ന തമിഴ്നാട്ടുകാരിയായ ബയോളജിസ്റ്റ്. 1958 ൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ ‘ന്യൂട്രീഷൻ ആൻഡ് എൻഡോക്രൈനോളജി’ യിൽ പഠനം നടത്തിയ അവർക്ക് ആറ് വർഷത്തിന് ശേഷം 1964 ൽ  പി.എച്.ഡി ലഭിക്കുന്നു .അവർ ഒരു ജമൈക്കൻ കറുത്ത വർഗ്ഗക്കാരനെ വിവാഹം ചെയ്യുന്നു .അതേ വർഷം ഒരു പെൺകുഞ്ഞും ജനിക്കുന്നു .(ഓർക്കുക , 1964 ൽ സ്തനാർബുദത്തിൽ /progesterone receptor gene ഗവേഷണം ചെയ്യാൻ ആണ് ആ തമിഴ്നാട്ടുകാരി അമേരിക്കയിൽ എത്തുന്നത് !)ആ പെൺകുഞ്ഞ് വളരുന്നു .കാലിഫോർണിയയുടെ അറ്റോർണി ജനറൽ ആകുന്നു .2020 ൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പദവിയിലേക്ക് ജനം അവരെ തെരഞ്ഞെടുക്കുന്നു .

Advertisement

Channel 13.8 Release
മദർതെരേസ : വഞ്ചനയുടെ ചുരുളുകളഴിയുന്നു | Mother Teresa
Video Link

 https://youtu.be/kQ7arHmYE6g

എന്തൊരു മഹത്തരമായ നിമിഷം !
ഇതാണ് ഇന്നത്തെ കാലം.മാതൃഭാഷ എന്ന സങ്കൽപ്പം പോലും അന്യമാകുന്ന ,ജാതി /മത /വർണ്ണ /ലിംഗ / വംശഭേദമന്യേ കഴിവുള്ള ഒരു സ്ത്രീക്ക് ഏത് ഉയരവും , സ്ഥാനവും പരിശ്രമിച്ചു കീഴടക്കാം എന്ന ആധുനിക ലോക സത്യം .അവസരം ലഭിക്കണം / അക്കൊമൊഡേറ്റ് ചെയ്യപ്പെടണം എന്ന് മാത്രം .

“പിതാ രക്ഷധി കൗമാരേ , ഭർത്താ രക്ഷധി യൗവ്വനേ , പുത്രോ രക്ഷധി വാർദ്ധക്യെ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി “

എന്ന മനുസ്മൃതി കാലഘട്ടത്തിലേക്ക് ഒരു രാജ്യത്തെ മുഴുവൻ പിന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന തീവ്രദേശീയതയിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യൻ നേതാവിനും കണ്ടുപഠിക്കാവുന്ന വളരേ ലളിതമായ പാഠം.

Advertisement

Customizable Dinkoist T Shirts – for men and woman
http://nastiknation.org/product/i-trust-in-dinkan/


അല്ലാതെ അവർ വീട് തൂത്തു തുടച്ചു വൃത്തിയാക്കിയോ ,തുണിയലക്കിയോ ,കൃത്യസമയത്തു വിവാഹം കഴിച്ചോ ,നെല്ലിക്കയിട്ട് മത്തിക്കറി വച്ചോ,ഭർത്താവിന് ചോറും കറിയും വച്ച് കൊടുത്തോ ,പഠനം തീരുന്നതിനു മുൻപ്‌ പ്രസവിച്ചോ ,ലീവ് എടുത്തു വീട്ടിൽ ഇരുന്നു കൊച്ചിനെ നോക്കിയോ,നല്ല അടക്കവും ഒതുക്കവും ഉള്ള വസ്ത്രം ധരിച്ചു സമൂഹത്തിനു കുലസ്ത്രീ മെസേജ് കൊടുത്തോ ,എന്നൊന്നും ആരും ചർച്ച ചെയ്യില്ല .പുരുഷന്റെ ലേബലിൽ അല്ല അവർ അറിയപ്പെടുന്നത് .
ഇതാണ് പച്ചയ്ക്ക് പറഞ്ഞാൽ ഫെമിനിസം .
അമേരിക്കയ്ക്ക് നല്ലത് വരട്ടെ .
(ഓരോ ജനതയും അർഹിക്കുന്ന നേതാക്കൾ ഉണ്ട് ! )

Advertisement

Mata Amritanandamayi – The Death of Her Own Brother And Other Mysterious Stories
[ Page 188 Price Rs260 ]
To buy this book click on the link

http://nastiknation.org/…/mata-amritanandamayi-the…/ 


വാൽ :ഇനിയുള്ള നാളുകളിൽ  ക്രിസ്ത്യാനിയായ കമലയുടെ ഇന്ത്യയുമായുള്ള ‘ഘർ വാപ്പസി വേരുകൾ ‘ചികഞ്ഞ് ഇന്ത്യൻ മാധ്യമങ്ങൾ വിജൃംഭിക്കും .”കമലയുടെ പേഴ്സിൽ തൂത്തുക്കുടി അമ്മൻ ചിത്രവും ജപിച്ച ചരടും ഒറ്റ രൂപാ നാണയത്തുട്ടും ഭസ്മവും … “എന്ന വാർത്തയൊക്കെ വായിച്ചു നമുക്ക് ഇങ്ങനെ വംശീയത പറഞ്ഞു ചുമ്മാ ഞെളിയാം !

copied

 1,089 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo