മഞ്ഞലോഹം;സ്വർണ്ണം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ട് ആണ് സ്വർണ്ണം എന്ന ഈ ലോഹത്തിന് ആളുകൾക്ക് ഇത്ര ഭ്രമം ഉണ്ടാകാൻ കാരണം എന്നും ഇത്ര വില ഉണ്ടാകാൻ കാരണം എന്നും, കാരണം അത് വളരെ റെയർ ആയതുകൊണ്ടും മണ്ണിൽ നിന്നും മറ്റ് ധാതുക്കൾ എടുക്കുന്നതുപോലെ വളരെ പെട്ടെന്നും ധാരാളമായും കിട്ടാത്തതുകൊണ്ടും ആണ്, എന്തുകൊണ്ട് ആണ് ഈ മഞ്ഞലോഹം ഇങ്ങനെ റെയർ ആകാൻ കാരണം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
മണ്ണിൽ ഈ മഞ്ഞലോഹം ഒളിഞ്ഞിരിപ്പുണ്ട് എങ്കിലും വളരെ കുറഞ്ഞ അളവിലെ ഉണ്ടാകൂ. ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ ആണ് സ്വർണത്തിന്റെ അളവ് ഉള്ളതിൽ കൂടുതലായി കണ്ടുവരുന്നത്‌, മണ്ണിൽ ഏറ്റവും കൂടുതലായി ഉള്ളത് ഇരുമ്പും, സിലിക്കൺ ഉം ആണ്, നമ്മൾ ചവിട്ടി നിൽക്കുന്ന മണ്ണ് ഒരു പിടി കയ്യിൽ എടുത്താൽ അത് എന്താണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  അത് വിവിധ തരം ധാതുക്കളുടെ മിശ്രിതങ്ങളുടെ ഒരു സോളിഡ് ആയ അവസ്ഥ ആണ് അതിൽ ലോഹങ്ങളും അലോഹങ്ങളും എല്ലാം ഉണ്ടാകും, അതായത് നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ കണ്ടിട്ടുള്ള “പീരിയോഡിക് ടേബിളിൽ ” കൊടുത്തിരിക്കുന്ന എലമെന്റുകൾ അതിൽ ഉണ്ടാകും  അതിൽ ആണ് നമ്മൾ ദിവസവും ചവിട്ടി നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഭൂമി മുഴുവൻ ഉണ്ടായി വന്നിരിക്കുന്നതും. 

Advertisement

Channel 13.8 Release
മദർതെരേസ : വഞ്ചനയുടെ ചുരുളുകളഴിയുന്നു | Mother Teresa
Video Link

 https://youtu.be/kQ7arHmYE6g


എന്നാൽ ഇതെല്ലാം എവിടുന്നു വന്നു എന്നൊരു ചോദ്യം ഇവിടെ ബാക്കി ആകുന്നുണ്ട് അല്ലേ.?സ്വർണത്തിന്റെ കഥ പറയുന്നതിന് മുൻപ് ഈ ഭൂമി എവിടെനിന്നും വന്നു എന്ന് പറയേണ്ടതുണ്ട് ഭൂമിയും അതുപോലെ മറ്റ് ഗ്രഹങ്ങളും ഉണ്ടാകണം എങ്കിൽ നക്ഷത്രങ്ങൾ ഉണ്ടാകണം. നക്ഷത്രം ഉണ്ടാകണം എങ്കിൽ ഹൈഡ്രജൻ വേണം, പ്രപഞ്ചത്തിൽ പലയിടങ്ങളിൽ ആയി ഹൈഡ്രജൻ മേഖങ്ങൾ പ്രകാശവർഷം ദൂരങ്ങളിലേക്കു പടർന്നു പന്തലിച്ചു കിടക്കുന്നുണ്ട്. ഇവ ചില സാഹചര്യങ്ങളിൽ ആറ്റങ്ങളുടെ ഗ്രാവിറ്റി മൂലം കൂടിച്ചേരുകയും കൂടിച്ചേർന്നവയുടെ ഗ്രാവിറ്റി മൂലം അടുത്തുള്ള ആറ്റങ്ങളെ കൂടി വലിച്ചടുപ്പിച്ചു കൂടിച്ചേർന്നു കൂടിച്ചേർന്നു ഹൈഡ്രജന്റെ വലിയ ഒരു ഗോളവസ്ഥയിലേക്കു എത്തിച്ചേരുകയും എന്നാൽ അതിന്റെ നടുക്ക് ആയി ഈ ശക്തമായ ഗ്രാവിറ്റി യുടെ പ്രഷർ കൊണ്ട് രണ്ട് ഹൈഡ്രജൻ ആറ്റം കൂടിചേർന്നു ഒരു  ഹീലിയം ആയി മാറാൻ തുടങ്ങുകയും ചെയ്യും ഇവിടെ ഒരു നക്ഷത്രം ജനിക്കുന്നു എന്ന് നമ്മൾ അറിയണം. 

Advertisement

പുരുഷന്‍ സ്ത്രീ
/ ഓഷോ
[ പേജ് 484 വില രൂ440 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്

http://nastiknation.org/product/purushan-sthree/


നക്ഷത്രങ്ങളിൽ സംഭവിക്കുന്നത് ഇതുതന്നെ ആണ് രണ്ട് ഹൈഡ്രജൻ ആറ്റം കൂടിച്ചേർന്നു ഒരു ഹീലിയം ആറ്റം ആകുന്നു, എന്നാൽ ഈ ഹൈഡ്രജൻ തീർന്നാൽ ഹൈഡ്രജനേക്കാൾ കുറച്ചുകൂടി വലിയ ഹീലിയം മാത്രം ആകുകയും അവയുടെ ഗ്രാവിറ്റി മൂലം വീണ്ടും ഈ നക്ഷത്രം  ചുരുങ്ങുകയും മധ്യത്തിൽ വീണ്ടും പ്രഷർ കൂടുകയും പിന്നീട് ഹൈഡ്രജൻ ആറ്റങ്ങൾ തമ്മിൽ കൂടിച്ചേർന്നു ഓക്സിജനും, നൈട്രജനും തുടർന്നുള്ള വലിയ വലിയ എലമെന്റുകൾ ഉണ്ടാകാനുള്ള കാരണം ആകുകയും അങ്ങനെ പീരിയോഡിക് ടേബിളിലെ ഇരുമ്പ് വരെ ഉണ്ടാവുകയും ചെയ്യും, ഇരുമ്പിനു മുകളിലേക്കുള്ള എലമെന്റുകൾ ഉണ്ടാകണം എങ്കിൽ വളരെ വലിയ ഊർജ്ജം അങ്ങോട്ട് കൊടുക്കേണ്ടതുണ്ട് എന്നാൽ മാത്രം ആണ് സ്വർണ്ണവും യൂറേനിയവും പ്ലൂട്ടോണിയവും പോലെയുള്ള ഹെവി എലമെന്റുകൾ ഉണ്ടാകൂ. (പശുവിന്റെ പാലിൽ സ്വർണ്ണമോ ചാണകത്തിൽ പ്ലൂട്ടോണിയമോ ഉണ്ടാകില്ല) പക്ഷെ ഗ്രാവിറ്റി മൂലം വീണ്ടും നക്ഷത്രം ചുരുങ്ങാൻ ശ്രമിക്കുകയും എന്നാൽ അതിന്റെ കോറിലെ ശക്തമായ ഊർജ്ജത്തിന്റെ പുറത്തേക്കുള്ള തള്ളൽ കാരണം നക്ഷത്രം പൊട്ടിത്തെറിക്കുകയും ചെയ്യും അതിനെ സൂപ്പർനോവ എസ്പ്ലോഷൻ എന്ന് പറയുന്നു (നമ്മുടെ തിരുവാതിര നക്ഷത്രം ഉടനെ ഒരു പൊട്ടിത്തെറിക്ക് കാത്തു നിൽക്കുകയാണ് ).

Advertisement

Customizable Dinkoist T Shirts – for men and woman
http://nastiknation.org/product/i-trust-in-dinkan/

എല്ലാ നക്ഷത്രങ്ങളും ഇങ്ങനെ പൊട്ടിത്തെറിക്കാറില്ല. 
ഇങ്ങനെ പൊട്ടിത്തെറിക്കുന്നതിന് മുൻപ് നക്ഷത്രം ചുരുങ്ങുമ്പോൾ  അതിൽ ശേഷിക്കുന്ന പദാർത്ഥങ്ങൾ സ്വർണ്ണം മുതൽ മറ്റ് എലമെന്റുകളിലേക്കു മാറുകയും നക്ഷത്രം പൊട്ടിത്തെറിക്കുകയും ചെയ്യും, ഇങ്ങനെ പൊട്ടിത്തെറിച്ചു പോകുന്ന നക്ഷത്ര അവശിഷ്ടങ്ങൾ ഭാവിയിൽ ചിലപ്പോൾ ഗ്രഹങ്ങൾ ആകുകയോ അല്ലെങ്കിൽ ഇതുപോലെ നേരത്തെ ഉണ്ടായ ഗ്രഹങ്ങളിലേക്കു ഉൽക്കകൾ പോലെ വന്നു പതിക്കുകയോ ചെയ്യും, ചിലപ്പോൾ ശൂന്യതയിൽ ഉൽക്കകൾ ആയി കറങ്ങിനടക്കുകയോ ചെയ്യും. 
ഭൂമിയും ഇതുപോലെ ഉണ്ടായ ഗ്രഹം ആണ് (എല്ലാ ഗ്രഹങ്ങളും) നമ്മുടെ സൂര്യന്റെ ആകര്ഷണവലയത്തിൽ പെട്ടുപോയതു ആണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും   അതായത് ഭൂമി ഉണ്ടായത് ഏതോ നക്ഷത്രം പൊട്ടിത്തെറിച്ചതിന്റെ ഒരു പൊടിക്കഷ്ണം മാത്രം ആണ് ഭൂമിയിലെ എല്ലാ എലമെന്റുകളും,  അങ്ങിനെ വരുമ്പോൾ നമ്മൾ മനുഷ്യരും എല്ലാ ജീവികളും ഉണ്ടായത് ഭൂമിയിലെ ഈ പലതരത്തിലുള്ള എലമെന്റുകളുടെ ഒരു പ്രത്യേക കൂടിച്ചേരൽ കൊണ്ട് ഉണ്ടായത് ആണ് അതായത് നമ്മളും പണ്ട് ഒരു നക്ഷത്രത്തിന്റെ ഭാഗം ആയിരുന്നു എന്ന് അർത്ഥം  സ്വർണ്ണം ഉണ്ടാകാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ ഭൂമിയിൽ മനുഷ്യൻ ഉണ്ടാകാൻ അതിലും ബുദ്ധിമുട്ട് ഉണ്ടായിക്കാണും  പക്ഷെ മനുഷ്യജീവനേക്കാൾ മനുഷ്യൻ വിലകല്പിക്കുന്നതു ഈ മഞ്ഞ ലോഹത്തിനും, അതിന് വേണ്ടി ഒരാളെ കൊല്ലാൻ പോലും മനുഷ്യനു മടിയില്ല എന്നത് ഒരു വസ്തുത തന്നെയാണ്. 

Advertisement

Channel 13.8 New Release
എന്താണ് ധ്രുവദീപ്തി ? What is Aurora? ശാസ്ത്ര കൗതുകങ്ങൾ Episode # 5 | Dr. Sabu Jose
Video Link

 https://youtu.be/M_e-0HGaDk8


എന്നാൽ ഒരു കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട് സ്വർണ്ണം പോലെത്തന്നെ നമ്മളും ഏതോ ഒരു നക്ഷത്രത്തിന്റെ ഭാഗം ആയിരുന്നു, അതുകൊണ്ട് സ്വർണ്ണത്തിനു നമ്മൾ കൊടുക്കുന്ന വിലയുടെ ഒരു ശതമാനമെങ്കിലും നമ്മുടെ സഹജീവികൾക്കുകൂടി കൊടുക്കുക അങ്ങനെ നമ്മൾക്ക് എല്ലാവർക്കും ഒരു “സൂപ്പർ സ്റ്റാർ”  ആയി തിളങ്ങി നിൽക്കാം ദൂരെ എവിടെയോ അന്ന് ഉദിച്ചു നിന്നതുപോലെ️️️️.


പോസ്റ്റ്‌ ഇഷ്ടപെട്ടാൽ അഭിപ്രായം കുറിക്കുകയും, ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കാനും മടിക്കല്ലേ..

എഴുതിയത് സുമൻ പട്ടിമറ്റം

 1,248 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo