പ്രപഞ്ചം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഈ മഹാ പ്രപഞ്ചത്തിൽ ഒരു കുമിളപോലെ വന്നുപോകുന്നവരാണ് നാം. പ്രാപഞ്ചിക സമയത്തോത് വച്ച് നോക്കുമ്പോൾ ഒരു മില്ലി സെക്കൻഡിൽ പൊട്ടിമുളക്കുകയും വാടിത്തളർന്നു കരിഞ്ഞു പോവുകയും ചെയ്യുന്നവർ. ഈ ചെറിയ നിമിഷാർദ്ധത്തിലിരിന്നുകൊണ്ടാണ് മനുഷ്യൻ പ്രപഞ്ചോല്പത്തിയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചുമെല്ലാം വിചിന്തനം ചെയ്യുന്നതും, പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതും.

Advertisement

ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒന്ന് ആദ്യമാണ്. മൂന്നാം പതിപ്പാണ് ഇത്. നിങ്ങളുടെ സ്വകാര്യ ലൈബ്രറിയിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്ന് പ്രത്യാശിക്കുന്നു. ‘തീർത്തും അലസ വായനയ്ക്ക് എന്നാൽ തികച്ചും ഗൗരവചിന്തയ്ക്ക് ‘ എന്നതാണ് ഓരോ സൃഷ്ടിയുടെയും ഉന്നം.
God Is The Most Dangerous Creation Of Man
Nastik Nation Meme Book [ Pg 448 / Rs499 ]
Available on this link

http://nastiknation.org/product/memebook-2020/

നാമെന്തെന്തു സിദ്ധാന്തങ്ങൾ അവതരിപ്പിച്ചാലും അതൊന്നും പ്രപഞ്ചത്തെ യാതൊരു തരത്തിലും സ്പർശിക്കുകയേയില്ല. വിശ്വം അതിന്റെ ഭൗതിക നിയമങ്ങൾക്കനുസരിച്ചു മനുഷ്യരെയും അവരധിവസിക്കുന്ന ഭൂമിയെയും അന്യഗ്രഹ ജീവികളെയും അവരുടെ അനേകായിരം ഗ്രഹങ്ങളെയും പൂർണമായി അവഗണിച്ചുകൊണ്ട് അതിന്റെ നിഗൂഢ പന്ഥാവുകളിലൂടെ നീങ്ങുകയാണ്. ബുദ്ധി ജീവികളുടെ അസ്തിത്വമോ അവരെ സംബന്ധിക്കുന്ന കാര്യങ്ങളോ പ്രപഞ്ചത്തിന്റെ വിദൂര സ്വപനങ്ങളിൽ പോലും കടന്നു വരുന്നില്ല.

പല നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളിൽ പൊട്ടിവിടരുന്ന കുമിളകൾ അപ്പപ്പോൾ തന്നെ പോയി മറയുകയാണല്ലോ. മനുഷ്യർക്കും അന്യഗ്രഹ ജീവികൾക്കും ഒരു തൃണത്തിന്റെയോ ഒരു ചെറു കണത്തിന്റെയോ പ്രസക്തിയോ സ്വാധീനമോ ഇല്ല. ഒരു പ്രത്യേക സാഹചര്യങ്ങളിൽ വിവിധയിനം പരമാണു സംയോജനം അനിവാര്യമായ ജീവോത്പത്തിയിലേക്കു നീങ്ങി. പ്രകൃതി നിർധാരണത്തിലൂടെയും അതിജീവനത്തിലൂടെയും വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങളുണ്ടായി. അവയെല്ലാം കാലക്രമത്തിൽ ഇല്ലാതായി അതതു ഗ്രഹ ദ്രവ്യത്തിൽ ലയിക്കും.

ജീവിജാലങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും പ്രപഞ്ചത്തിനൊന്നുമില്ല. മനുഷ്യന്റെ അന്വേഷണങ്ങളും നിരീക്ഷണങ്ങളും പുതിയ പുതിയ കണ്ടുപിടുത്തങ്ങളും അവന്റെ ഭൗദ്ധിക ആവശ്യമായി നിലകൊള്ളും. മനുഷ്യർ ജീവിക്കുന്നോ, മരിക്കുന്നോ, സഹിക്കുന്നോ, സന്തോഷിക്കുന്നോ എന്നൊന്നും പ്രകൃതി ചിന്തിക്കാറില്ല. മനുഷ്യരോ ജീവജാലങ്ങളോ ജന്മമെടുക്കണമെന്ന് അതിനു യാതൊരു ആഗ്രഹവുമില്ല . അവർ ഉണ്ടാകുന്നതും കലഹരണപ്പെടുന്നതും പ്രകൃതിയെ തെല്ലും ബാധിക്കുന്നില്ല. പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും നാനാവിധ രോഗങ്ങളും പട്ടിണിയും അവരെ കൊന്നൊടുക്കുന്നു. സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന വലിയൊരു പാറക്കഷ്ണം ഭൂമിയുടെ ആകർഷണ വലയത്തിൽ പെട്ട് ഇങ്ങോട്ടു പതിച്ചാൽ തീർന്നു നാമും നമ്മുടെ സംസ്കാരവും.

ഭൂമി പണ്ടേ പോലെ സൂര്യനെ പ്രദക്ഷിണം വച്ച് മുന്നോട്ടു നീങ്ങും- മനുഷ്യർ വന്നുപോയതറിയാതെ. ഭൂമിയിലെ അസംസ്കൃത പദാർത്ഥങ്ങളുപയോഗിച്ചു നാം അംബരചുമ്പികൾ പടുത്തുയർത്തിയാലും അത്ഭുതകരമായ യന്ത്രങ്ങളും കമ്പ്യൂട്ടറുകളും നിർമ്മിച്ചാലും ശൂന്യാകാശത്തെയും സമുദ്രങ്ങളെയും കീഴടക്കി സഞ്ചരിച്ചാലും ഭൂമിയെയോ സൗരയൂധത്തിനെയോ പ്രാപഞ്ചത്തിനെയോ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. മൊത്തം ദ്രവ്യത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കുന്നുമില്ല. ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപമായി മാറുകമാത്രമാണ് ചെയ്യുന്നത്. പ്രപഞ്ചത്തിൽ ‘ജീവൻ’ ക്ഷണിക്കാതെ കടന്നുവന്ന അഥിതിയാണ്.

Advertisement

Channel 13.8 New Release
എന്താണ് ധ്രുവദീപ്തി ? What is Aurora? ശാസ്ത്ര കൗതുകങ്ങൾ Episode # 5 | Dr. Sabu Jose
Video Link

 https://youtu.be/M_e-0HGaDk8

ഈ അഥിതി സൗരയൂഥത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പരീക്ഷണങ്ങൾ നടത്തുന്നു. ശൂന്യാകാശത്തേക്കുപോലും റോക്കറ്റുകളും പ്രോബുകളുമയക്കുന്നു. കൂരിരുട്ടിൽ നിന്ന് ഒരു ചെറു വെട്ടം മിന്നിത്തെളിയുന്നു ഒരു നിമിഷ നേരത്തേക്ക് മാത്രം.

Copied

 806 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo