ഭ്രഷ്ട് കൂലി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നോക്കുകൂലി എന്ന് കേട്ടിട്ടില്ലേ ? അത് പോലെ ഒരു സാധനമാണ് ക്നാനായ സഭ നടപ്പാക്കി വരുന്ന ഭ്രഷ്ട് കൂലി. പേര് അങ്ങിനെയല്ലങ്കിലും സംഭവം അങ്ങിനെ തന്നെ. പകൽകൊള്ള എന്ന് വിളിച്ചാൽ അത് നിസ്സാരമായിപ്പോവും. സീറോ മലബാർ സഭയിൽ ഇതനുവദിച്ചു കൊടുക്കുന്ന ബിഷപ്പുമാരെ എന്തു വിളിക്കണമെന്നറിയില്ല.

Advertisement

Customizable Dinkoist T Shirts – for men and woman
http://nastiknation.org/product/i-trust-in-dinkan/

പാലാ ചെറുകര ഇടവകയിലാണ് സംഭവം. ക്നാനായിൽ നിന്ന് കല്യാണം ഒത്തുവരാഞ്ഞതിനാൽ സീറോ മലബാറിൽപ്പെട്ട മറ്റൊരു കുടുംബവുമായി കല്യാണം ഉറപ്പിച്ച ഗൃഹനാഥന് ക്രൂര പീഡനങ്ങളാണ് ഇടവക വികാരി ഫാ. ഷാജിയിൽ നിന്ന് ഏൽക്കേണ്ടി വന്നത്. ഒടുവിൽ മനം നൊന്ത് ആ മനുഷ്യൻ ആത്മഹത്യ ചെയ്തു. ക്നാനായ സഭ വിട്ടു പുറത്തു പോകാൻ തയ്യാറാണെന്ന് എഴുതി നൽകിയാൽ മാത്രമേ ഈ ആഢ്യബ്രാഹ്മണർ ക്നാനായ ഇതര ആളുകളുമായി വിവാഹം അനുവദിക്കൂ. PLEK എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സ്വയം ഭ്രഷ്ട് സ്വീകരിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മറ്റു സീറോ മലബാർ പള്ളികളിൽ വിവാഹം നടത്താവൂ എന്നാണ് നിയമം.

ഇത്തരമൊരു PLEK സർട്ടിഫിക്കറ്റ് നൽകാൻ വികാരിയായ ഫാ. ഷാജി ആവശ്യപ്പെട്ടത് 15000 രൂപയാണ്. ഗതികെട്ട് പണവുമായി ചെന്ന ഗൃഹനാഥന് വികാരിയച്ചനിൽ നിന്ന് ഗുരുതരമായ അഭിമാനക്ഷതമേൽക്കേണ്ടി വന്നു. അതിനു ശേഷം ആ മനുഷ്യൻ ആകെ മാറി. ഹൃദയം നൊന്തു മനം നീറി ഒടുവിൽ ഒരു തുണ്ടു കയറിൽ ജീവനൊടുക്കി. പിന്നീട് മക്കളെ പറഞ്ഞ് പാട്ടിലാക്കി പരാതിയില്ലാതെ കാര്യങ്ങൾ ഒതുക്കി തീർത്തു.

ഞാൻ ഷാജി അച്ചനുമായി ഫോണിൽ സംസാരിച്ചിരുന്നു. മേൽവിവരിച്ച കാര്യങ്ങൾ സത്യമാണെന്നും ആരോപണങ്ങൾ നിഷേധിക്കുന്നില്ല എന്നുമായിരുന്നു മറുപടി. ആത്മഹത്യ ചെയ്ത മനുഷ്യൻ്റെ സഹോദരൻ വൈദികനാണ്. ഒരു വികാരിയച്ചനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഫാ. ഷാജിയിൽ നിന്നുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. വികാരിയച്ചനിൽ നിന്ന് പീഡനമനുഭവിച്ചതിന് ശേഷം ചാച്ചൻ വല്ലാത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് മക്കൾ പറയുന്നു. എന്നാലും പരാതിപ്പെടാൻ അവർ തയ്യാറല്ല.

“ഞങ്ങൾക്ക് പോകാനുള്ളതു പോയി, വീട്ടിൽ നിന്ന് കന്യാസ്ത്രീമാരും അച്ചൻമാരുമുണ്ട്, പരാതിപ്പെട്ടാൽ അവർ ദുരിതമനുഭവിക്കും. അതിനാൽ പരാതിപ്പെടാനില്ല എന്നാണ് മക്കളുടെ നിലപാട്.”

Advertisement

ദിവ്യന്മാരും തട്ടിപ്പുകളും നൂറ്റാണ്ടുകളിലൂടെ
/ ബി പ്രേമാനന്ദ്
[ പേജ് 100 വില രൂ120 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്‌

http://nastiknation.org/…/divyanmarum-thattippukalum…/

രക്തശുദ്ധിയും വംശശുദ്ധിയും പോലുള്ള അന്ധവിശ്വാസങ്ങൾ പേറുന്ന ക്നാനായരെ സീറോ മലബാർ സഭ ചുമക്കുന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലാവുന്നില്ല.
ചുമന്നാൽ ചുമന്നവനും നാറും എന്ന ചൊല്ല് മറക്കണ്ട. ഫാ.ഷാജിയെ സഭ മാതൃകാപരമായി ശിക്ഷിക്കണം.

ഭ്രഷ്ട് കൂലി അടിയന്തിരമായി നിർത്തലാക്കണം.

എഴുതിയത് ഷൈജു ആൻറണി

 1,114 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo