കുരിശിന്റെ വഴി, മോഷ്ടിക്കപ്പെട്ട കുരിശ്.
ക്രിസ്ത്യാനികൾ ത്യാഗത്തിന്റേയും, പവിത്രതയുടേയും അടയാളമായി ആരാധിക്കുകയും, ശരീരത്തിൽ ധരിക്കുകയും ചെയ്യുന്ന കുരിശ് മോഷ്ടിക്കപ്പെട്ട കുരിശ് ആണന്നതാണ് ചരിത്രം.
കോൺസ്റ്റന്റയ്ൻചക്രവർത്തിയുടെ നിഖ്യാ കൗൺസിലിലാണ് ക്രിസ്തുവിന്റെ “കുരിശ് മരണം “സ്ഥിതി കരിച്ച് ബൈബിൾ കഥ എഴുതപ്പെട്ടത്.അതിന് മുൻപ് ക്രിസ്തുമതത്തിന്റെ ഔദ്യോഗിക ചിഹ്നം മത്സ്യം ആയിരുന്നു എന്നതാണ് ചരിത്രം. പക്ഷേ ഒന്നാം നൂറ്റാണ്ടിലേത് എന്നു കരുതപ്പെടുന്ന കേരളത്തിലെ ക്രിസ്തീയ പള്ളി പള്ളികളിലേതടക്കം ഉള്ള കുരിശുകൾ ക്രിസ്തുമത കുരിശുകൾ അല്ല എന്നതാണ് സത്യം.
Advertisement

മുന്നോക്കത്തിലെ പിന്നോക്കവും പിന്നോക്കത്തിലെ മുന്നോക്കവും | EWS – Adv. Sabu Philip
Video Link
https://youtu.be/JQNbPKWrXRI
സി ഇ 4-ാം നൂറ്റാണ്ടുവരെ ക്രൈസ്തവർ കുരിശിനെയോ കുരിശ് രൂപത്തെയോ തങ്ങളുടെ ആദർശ ആരാധ്യ
ചിഹ്നമായി സ്വീകരിച്ചിട്ടില്ല. ആദ്യകാല ക്രിസ്ത്യാനികൾ മത്സ്യത്തെ അടയാളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. സി ഇ 325-ലെ നിക്യാ കൗൺസിലിനു (Nicean Creed) ശേഷം കുരിശ് റോമക്കാരുടെ മിത്രദേവന്റെ പ്രതീകമായും ത്യാഗത്തിന്റെ ചിഹ്നമായും ശേഷം ക്രൈസ്തവതയുടെ തന്നെ ചിഹ്നമായും അറിയപ്പെട്ടു.
തമ്മൂസ് എന്ന ദേവന്റെ വിശ്വാസികളും കുരിശ് ആരാധിച്ചിരുന്നതായി പറയപ്പെടുന്നു തമൂസ് ബാബിലോണിയൻ ദൈവമായാണ് അറിയപ്പെടുന്നത്. സൂര്യദേവൻ തമ്മൂസ് മനുഷ്യനായി അവതരിച്ച് മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി ക്രൂരമായി വധിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റു. സൂര്യദേവനായ തമ്മൂസിന്റെ പ്രതീകം T ആകൃതിയിലുള്ള കുരിശായിരുന്നു. ഇത് ലിംഗാരാധനയുമായി ബന്ധപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്. തമ്മൂസിന്റെ നാമത്തിലെ ആദ്യാക്ഷരമായ താവ് (ഗ്രീക്കിൽ) ഇംഗ്ലീഷിലെ Tക്ക് സമാനമാണ്.
Advertisement

സിദ്ധാന്തവും പ്രയോഗവും
/ ഡോ ലിസ പുൽപ്പറമ്പിൽ
ലിംഗപരവും ജാതിയവുമായ വിവേചനം അനുഭവിക്കുന്ന സ്ത്രീകളുടെ വിമോചനത്തിന്റെ സിദ്ധാന്തവും പ്രയോഗപദ്ധതികളും വിശദീകരിക്കുന്ന പുസ്തകം. ദലിത് പോരാട്ടങ്ങളുടെ ഭാഗമായി വികസിച്ചുവന്ന ദലിത് സ്ത്രീവിമോചന പോരാട്ടത്തിന്റെ ചരിത്രംകൂടി അടയാളപ്പെടുത്തുന്നു.
[ പേജ് 64 വില രൂ50 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/…/dalith-feminisam…/
അത് തമ്മൂസിന്റെ പ്രതീകമായും ഈ മതത്തിന്റെ ചിഹ്നമായും ബാബിലോണിയയിലും അയൽരാജ്യങ്ങളിലും ഭക്തർ ഉപയോഗിക്കുകയും പ്രസ്തുത കുരിശിനെ ആദരിക്കുകയും ചെയ്തു. തമ്മൂസും അമ്മ സെറാമീസും, യേശുവും അമ്മ മർയമും സമാനതകളുള്ള ബന്ധങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു.
ഈജിപ്തുകാർ ആരാധിച്ചിരുന്ന മറ്റു സൂര്യദേവന്മാരിൽ പ്രമുഖരാണ് കറസ്റ്റ്, സെറാപ്പിസ്റ്റ് തുടങ്ങിയവർ. ബാലസൂര്യനായി അറിയപ്പെട്ടിരുന്ന കറസ്റ്റിന്റെ പ്രതീകം കുരിശായിരുന്നു. ഈജിപ്തിലെ സെറാപ്പിസ്റ്റ് ദേവാലയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും പുരാവസ്തു ഗവേഷകർ `കുരിശ്’ കണ്ടെത്തിയിട്ടുണ്ട്.
പുരാതന ഈജിപ്തുകാരുടെ പ്രധാന ദേവീദേവൻമാരാണ് ഹോറസ്, ഓസിറസ്, ഐസിസ് ത്രിമൂർത്തികൾ. ഈജിപ്തുകാർ ഇവയ്ക്ക് കുരുശിന്റെ പ്രതീകം നല്കിയിരുന്നു. സൂര്യദേവനായ ഓസിറസിനെ അവർ ആരാധിച്ചിരുന്നു. ഓസിറസിന്റെ പ്രതീകം ആകൃതിയിലുള്ള കുരിശാണ്. ബി സി ഇ 1500-നു മുമ്പുതന്നെ കുരിശാഭരണങ്ങളും വസ്ത്രങ്ങളിൽ കുരിശടയാളങ്ങളും അവർ ഉപയോഗിച്ചിരുന്നുവെന്നാണ് ചരിത്രം.
എന്ന പ്രതീകം (xp ആകൃതിയിൽ) ക്രൈസ്തവ ദേവാലയങ്ങളിൽ കാണാം. പുരാതന ഈജിപ്തുകാരിൽ നിന്ന് അപ്പടി പകർത്തിയതിന്റെ വ്യക്തമായ തെളിവാണിത്. ക്രിസ്തുവിന് വളരെ നൂറ്റാണ്ടു മുൻപുതന്നെ ഈജിപ്ത്, ബാബിലോണിയ, പേർഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രാകൃതമതങ്ങൾ നിലനിന്നിരുന്നുവല്ലോ. അവ മിത്രാസ്, തമ്മൂസ്, ഹോറസ്, ബാൽ തുടങ്ങിയ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്. സൂര്യദേവന്റെ അവതാരങ്ങളായിട്ടായിരുന്നു വിശ്വാസികൾ ഇവയെ കണ്ടിരുന്നത്. മാത്രമല്ല, ഇവയുടെയെല്ലാം പ്രതീകങ്ങൾ കുരിശായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈജിപ്തുകാരുടെ ദേവന്മാരായ ഓസിറസ്, ഐസിസ്, കറസ്റ്റ, സെറാപിസ്, ഹോറസ് തുടങ്ങിയവയും ഗ്രീക്കുകാരുടെ ബാകസും കുരിശ് രൂപത്തിൽ പ്രതീകവൽക്കപ്പെട്ടിരുന്നു.
സമകോണുകളിൽ രേഖകൾ കുറുകെ വെക്കുന്ന ഏറ്റവും ലളിതമായ വിധത്തിൽ പ്രതിനിധാനം ചെയ്യുന്ന കുരിശ് അടയാളം പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും ക്രിസ്തു മതത്തിന്റെ അവതരണത്തിന് വളരെ മുമ്പുതന്നെയുണ്ട്.
കുരിശു രൂപങ്ങൾ മതത്തിന്റെയോ അല്ലാത്ത രൂപത്തിലോ ആയി ക്രിസ്തുവർഷങ്ങൾക്ക് വളരെ മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ ഇത് ഒരു തിരിച്ചറിയൽ രൂപത്തിലാണോ ആരാധനാ മനോഭാവത്തോടെയാണോ എന്നത് വ്യക്തമല്ല. ജീവിതത്തിന്റെ പ്രതീകമായി പുരാതന ഈജിപ്തുകാർ ഇതിനെ കണ്ടിരുന്നു….. 4-ാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്കു മുമ്പ് ക്രൈസ്തവർ കുരിശു രൂപകൽല്പനയെ പറ്റി മൗനം പാലിച്ചിരുന്നു. കോൺസ്റ്റന്റൈൻ ക്രിസ്തുമതത്തിലേക്ക് വന്നപ്പോൾ ക്രൂശീകരണം അനിവാര്യ മരണമാവുകയും ക്രിസ്തുമതത്തിന്റെ വിശ്വാസമാവുകയും ചെയ്തു. അങ്ങനെ സി ഇ 350-നു ശേഷം ഈ ചിഹ്നം പ്രചാരത്തിലാവുകയും ഒരുതരം സ്മരണ ആവുകയും ചെയ്തു.
ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ തോമസ്ലീഹ സ്ഥാപിച്ചു എന്നവകാശപ്പെടുന്ന പുരാതന ക്രിസ്തീയ ദേവാലയങ്ങളിൽ കാണപ്പെടുന്ന കുരിശുകളും പേർഷ്യൻ ഭാഷ കൊത്തിയ മാനികേയൻ കുരിശുകളാണ്.
ബാബിലോണിയയിൽ കുരിശ് മരണത്തിന് വിധേയനായി എന്ന് വിശ്വസിക്കപ്പെടുന്ന മാനി മത വിശ്വാസികളുടെ കുരിശാണ് അത്. മാനികേയൻ മതത്തിന് ഉണ്ടായ തകർച്ചയോടെ ഈ കുരിശും ആരാധന ആലയങ്ങളും ക്രിസ്തുമതത്തിന്റേതായി രൂപാന്തരപ്പെടുകയാണ് ഉണ്ടായത്.
Advertisement

മുസ്ലിങ്ങൾ എന്തിനാണ് താടി വയ്ക്കുന്നത് ? Mohamed Khan
Video Link
https://youtu.be/TuBwgGfddc4
ആദ്യകാലത്ത് ക്രിസ്തീയ ദൈവശാസ്ത്രവും, ബൈബിളും പഠിപ്പിക്കാത്ത കുരിശ് എങ്ങനെ പിന്നീട് ക്രിസ്തുമത വിശ്വാസത്തിന്റെ ഭാഗമായി..? കുരിശുമരണവും കുരിശിന്റെ വഴിയും കൊന്ത പെരുനാളും സമുചിതം ആഘോഷിക്കുന്ന ക്രിസ്ത്യാനികൾ, കേരളത്തിൽ പോലും കൊടിമരവും, നിലവിളക്കും പോലും ഒരു ഉളുപ്പുമില്ലാതെ ആരാധനയുടെ ഭാഗമാക്കിയതുപോലെ ക്രിസ്ത്യാനികൾ കുരിശും മോഷ്ടിച്ചതാണ് എന്നതല്ലേ സത്യം..?
കെ ടി നിശാന്ത്
3,375 കാഴ്ച