നബിയുടെ ജനനം നടന്ന റബീഉല്‍ അവ്വലില്‍ തന്നെയാണ് മരണം നടന്നത് അപ്പോൾ നബിദിനം ആചരിക്കുന്ന ദിവസം തന്നെയാണ് നബിയുടെ ചരമദിനവും ആചരിക്കേണ്ടത്, അന്നും ഇന്നും നബിയുടെ മരണത്തെ സംബന്ധിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നു, നബിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണന്നതിന് അന്നു തന്നെ ചില സൂചനകൾ ഉണ്ടായിരുന്നു.
Advertisement

[ പേജ്120 വില രൂ140 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/product/verjeeniyan-veyilkalam/
മരണസമയത്ത് നബിയുടെ വാക്കുകൾ തന്നെ ഇത് ഒരു അസാധാരണ മരണം ആണ് എന്നതിന് സൂചനയാണ്.,
1)ആയിശ:(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം പറഞ്ഞു: ആയിശ! ഖബറില്‍ വെച്ച് ഞാന്‍ ഭക്ഷിച്ച വിഷം കലര്‍ത്തിയ മാംസത്തിന്റെ വേദന ഇതുവരെ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഇപ്പോള്‍ അത് അവസാനിക്കുന്നതിന്റെ സമയമാണ്. (ബുഖാരി. 5. 59. 713)
മരണത്തിൽപലരും ആയിഷയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
2) ആയിശ(റ) പറയുന്നു: നബി(സ)ക്ക് മരണത്തിന്റെ രോഗം ബാധിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഉന്നത സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എത്തിക്കേണമേ. (ബുഖാരി. 5. 59. 722)
3) ആയിശ(റ) നിവേദനം: നബി(സ) മരണവേളയില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ എനിക്ക് മാപ്പ് തരികയും എനിക്ക് കരുണ ചെയ്യുകയും ചെയ്യണമേ. (ബുഖാരി. 5. 59. 724)
ഹിജ്റ വര്‍ഷം 12 റബീഉല്‍ അവ്വല്‍ 12 ന് തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെ വയസ്സില്‍ മുഹമ്മദ് നബി മരണപ്പെടുന്നത്. പത്നി ആഇശയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നബിയുടെ മരണം ആദ്യം വിശ്വസിക്കാന്‍ പ്രയാസപ്പെട്ട അനുചരന്മാരെ അഭിസംബോധന ചെയ്ത് അബൂബക്കർ ഈ ഖുര്‍ആന്‍ സൂക്തം കേള്‍പ്പിച്ചു. [18]
Advertisement

ഞാൻ എങ്ങനെ യുക്തിവാദിയായി | Sudheesh Thoppil | How I became a Rationalist ? (Episode #2)
Video Link
https://youtu.be/m2OJmrvFVsE
പ്രവാചകന്റെ മരണ വാര്‍ത്ത കേട്ട സ്വഹാബികള്‍ പരിസരം മറന്നു. പലരും ബോധമറ്റുവീണു. ചിലര്‍ക്ക് കുറേ സമയം ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ധീരനായ ഉമര്‍(റ) ഊരിപ്പിടിച്ച വാളുമായി ”ആരെങ്കിലും നബി(സ) മരണപ്പെട്ടു എന്ന് പറഞ്ഞാല്‍ ഞാന്‍ അവന്റെ കഥ കഴിക്കും” എന്നു പറഞ്ഞു നടന്നു.
അതിനെ കുറിച്ചുള്ള കൂടുതൽ വിവരണം നോക്കൂ..
നബി(സ)യുടെ മരണവാര്‍ത്ത കേട്ട് ഓടി വന്ന സിദ്ദീഖ്(റ) ഹബീബായ മുഹമ്മദ് നബി(സ)യുടെ ജനാസയുടെ അടുത്തേക്ക് നീങ്ങി. മുഖത്തെ മറ നീക്കി ”യാറസൂലല്ലാഹ്” എന്നു വിളിച്ച് മുഖത്ത് ചുംബനമര്‍പ്പിച്ചു, ശേഷം മുറ്റത്തേക്കിറങ്ങിവന്ന് സ്വഹാബത്തിനോടായി പറഞ്ഞു: ”ആരെങ്കിലും മുഹമ്മദ് നബിക്ക് ആരാധിക്കുന്നുണ്ടെങ്കില്‍ മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു. ആരെങ്കിലും അല്ലാഹുവില്‍ ആരാധിക്കുന്നു ണ്ടെങ്കില് അല്ലാഹു ജീവിച്ചിരിക്കുന്നവനാണ്, അവന് മരിക്കുകയില്ല.”
അതിനു ശേഷവും നബി കൊല്ലപ്പെട്ടതാണ് എന്ന സംശയത്തിൽ കലാപകാരികളായ അനുയായികളോട് പറയുന്നത് കാണൂ
” കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടങ്കിൽ ” എന്ന് എടുത്തു പറയുന്നു.,
“മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന് മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാര് കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്.[19]
ഈ ദുരുഹത മാത്രമല്ല, മരണമടഞ്ഞതിനു ശേഷവും നബിയുടെ ഭൗതിക ശരീരം അടക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല, അവകാശ തർക്കവും, പിൻഗാമിയെ കുറിച്ചുള്ള തർക്കവും മൂലം മൂന്നാം ദിനമാണ് നബിയുടെ ശവസംസ്ക്കാരം നടന്നത്.,
അനസ്(റ) നിവേദനം: ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷം കലര്‍ത്തിയ ആട്ടിന്റെ മാംസം പാരിതോഷികം നല്കി. നബി(സ) അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി(സ) പറഞ്ഞു. അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുനാക്കില്‍ അതിന്റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786)
ആയിശ:(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം പറഞ്ഞു: ആയിശ! ഖൈബറില്‍ വെച്ച് ഞാന്‍ ഭക്ഷിച്ച വിഷം കലര്‍ത്തിയ മാംസത്തിന്റെ വേദന ഇതുവരെ ഞാന്‍ അനുഭവിക്കുകയായിരുന്നു. ഇപ്പോള്‍ അത് അവസാനിക്കുന്നതിന്റെ സമയമാണ്. (ബുഖാരി. 5. 59. 713)
കെ ടി നിശാന്ത്
2,579 കാഴ്ച
അതാകാം സൗദി അറേബ്യ മാത്രം നബിദിനം ആഘോഷിക്കാത്തതിൻ്റെ കാരണം