ആദ്യരാത്രിയിൽ അരക്കെട്ട് തകർന്ന് മരിച്ച ഫൂൽ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെൺകുട്ടിയുടെ പേര് ഇന്ന് എത്രപേർക്ക് അറിയാം. 1891ലാണ് സംഭവം. ഭർത്താവ് 35 വയസ്സുള്ള ഹരിമോഹൻ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കന്യകാത്വം തകർക്കണമെന്ന് നിർബന്ധമായിരുന്നു.
Advertisement

[ പേജ്120 വില രൂ140 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/product/verjeeniyan-veyilkalam/
ആദ്യ രാത്രിയിൽ കിടക്കവിരികളിൽ രക്തം കാണണെമെന്നും അന്നുണ്ടായിരുന്ന ഒരു ആചാരം ആയിരുന്നു.
അങ്ങനെ അരക്കെട്ട് തകർന്നാണ് ഫൂൽമണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ ഒടിഞ്ഞ് നാക്കുതള്ളിക്കിടക്കുന്ന മൃതദേഹം കണ്ട്, കരളലിഞ്ഞവർ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാർട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാർ ആയിരുന്നു.
അനവധി കൊച്ചുപെൺകുട്ടികൾ ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി അക്കാലത്ത് ഉണ്ടായിരുന്നു. കന്യാചർമ്മം പൊട്ടി രക്തം വരാത്തവരെ ഉപക്ഷേിക്കുന്ന രീതിയും. ഈ അനാചാരങ്ങൾ നിലനിന്ന കാലത്താണ് ഏജ് കൺസെന്റ് ബിൽ ( എസിബി ) ബ്രിട്ടീഷുകാർ കൊണ്ടു വന്നത്. അതിന് അവരെ പ്രേരിപ്പിച്ചത് ഫൂൽമണിയുടെ ദാരണ അന്ത്യം ആയിരുന്നു.
പെൺകുട്ടികളുടെ വിവാഹ പ്രായം പത്തിൽനിന്ന് 12 വയസ്സാക്കി ഉയർത്തിയത് അതോടെയാണ്. ഇന്ന് നമുക്ക് അത്ഭുതമെന്നുതോന്നും, ബാലഗംഗാധര തിലകനെപ്പോലുള്ളവർ പോലും അന്ന് ഈ നിയമത്തിനെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു.
ഹിന്ദുമതതത്വങ്ങൾക്കെതിരാണ് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തത്. എന്റെ മതത്തെ സംരക്ഷിക്കൻ എത് അറ്റവുംവരെ പോകുമെന്ന് പ്രഖ്യാപിച്ച തിലകനും കൂട്ടരും പതിനായിരങ്ങളെ അണി നിരത്തിയാണ് വിശ്വാസ സംരക്ഷണ സമരം നടത്തിയത്.
Advertisement

LILITH (Malayalam) – Varun
Video Link
https://youtu.be/uY5a2fVg0h8
ഹിന്ദുക്കൾ, കൂടുതലും ബ്രാഹ്മണർ ഈ ബില്ലിനു എതിരായിരുന്നു. മുസ്ലിമുകളും ക്രിസ്ത്യാനികളുംവരെ ഈ ബില്ലിൽ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാർ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവർക്കും രുചിക്കുന്ന ഒന്നായിരുന്നു. ബാല ഗംഗാധരതിലകും, ബിപിൻചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികൾ പോലും ഈ ബില്ലിനെ എതിർത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളിൽ ഘോരഘോരം എഴുതുകയും ചെയ്തു. പക്ഷേ ‘സതി’ നിരോധിച്ച കാലത്തെന്നപോലെ ബ്രിട്ടീഷുകാർ തോക്ക് എടുത്തതോടെ എല്ലാവും ഓടി ഒളിച്ചു.
Advertisement

ഞാൻ എങ്ങനെ യുക്തിവാദിയായി | Sudheesh Thoppil | How I became a Rationalist ? (Episode #2)
Video Link
https://youtu.be/m2OJmrvFVsE
1829 ലെ സതി നിരോധന നിയമം, 1840- ലെ അടിമത്ത നിരോധന നിയമം, 1856 ലെ വിധവാ വിവാഹ നിയമം, 1891ലെ ഏജ് ഓഫ് കൺസെന്റ് ബിൽ, 1929ലെ ദ ചൈൽഡ് മാര്യേജ് റിസ്റ്റ്റെയിൻഡ് ആക്റ്റ് എന്നിവയൊക്കെ എടുത്തുനോക്കുക. മതമൗലികവാദികളോട് പടപൊരുതിക്കൊണ്ടാണ് ഈ നിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പാക്കിയത്. ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹിക നിലവാരം അൽപമെങ്കിലും മെച്ചപ്പെടാൻ ഇടയാക്കിയ നിയമ നിർമ്മാണങ്ങൾ.
Advertisement

[ പേജ് 246 വില രൂ220 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/product/marxsisathint
അല്ലാതെ മതവും പാരമ്പര്യവും അല്ല സ്ത്രീകൾക്ക് തുണയായത്. എല്ലാ മതങ്ങളും ഒന്നിനൊന്ന് മെച്ചമായി സ്ത്രീ വിരുദ്ധത വിളക്കിച്ചേർക്കുന്നുമുണ്ട്. പിതാവ് മരിച്ച മക്കളെ പൂർണ്ണമായും അനാഥരാക്കിക്കൊണ്ട്, അമ്മയെക്കൂടി ചിതയിലിട്ട് കത്തിക്കാനുള്ള അവകാശത്തിനുവേണ്ടി വലിയ നാമജപ ഘോഷയാത്ര നടത്തിയവർ ആയിരുന്നു ഇന്ത്യാക്കാർ എന്നത് ഇന്ന് നമ്മെ നാണിപ്പിക്കുന്നു.”
എച്ചുമുക്കുട്ടി
1,539 കാഴ്ച