റബ്ബിനൊരു കത്ത്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രിയപ്പെട്ട റബ്ബേ…. 
 

ഞങ്ങൾക്കു ചുറ്റും നീയറിയാതെ പലതും നടക്കുന്നുണ്ട് നാഥാ. നീയറിയാതെ എന്ന് ഉറപ്പിച്ച് പറയാൻ കാരണം നിൻ്റെ കൺമുന്നിൽ ഇത്തരം ക്രൂരത നീ അനുവദിക്കില്ലെന്ന വിശ്വാസത്തിലാണ് റബ്ബേ..നീ കാരുണ്യവാനാണ്, കരുണാനിധിയാണ്, നീതിമാനാണ്, സർവ്വ ശക്തനാണ്.

Advertisement

വേട്ടക്കാർക്കെതിരിൽ ഇരകളെ സഹായിക്കുന്നവനാണ് നീ. ന്യൂനപക്ഷങ്ങളിൽ നിന്നും, ദളിതരിൽ നിന്നും, മറ്റു ദുർബല വിഭാഗങ്ങളിൽ നിന്നുമുള്ള മനുഷ്യരെ നീ തന്നെയാണോ പടച്ചോനെ  സൃഷ്ടിച്ചു വിടുന്നത്?ആയിരിക്കില്ല.നിൻ്റെ കാരുണ്യത്തെ ഒരു ദുഷ്ടതയും കവച്ചുവയ്ക്കില്ല.

അതെനിക്കറിയാം. 

Advertisement

മാതാ അമൃതാനന്ദമയിയുടെ സ്വന്തം സഹോദരന്റെ ദുരൂഹമരണം, മണിമല്ലികയെ ബലാത്ക്കാരം ചെയ്യാൻ ശ്രമിച്ച അമൃതാനന്ദമയിയുടെ അച്ഛൻ സുഗുണാനന്ദൻ തുടങ്ങി ആശ്രമത്തിലെ ദുരുഹമരണങ്ങളും ഭൂമി കൈയ്യറ്റ ശ്രമങ്ങളും വരെയുള്ള ആശ്രമത്തിലെ ഇരുണ്ട വശം അനാവരണം ചെയ്യുന്ന പുസ്തകം. (ഭാഷ – ഇംഗ്ലീഷ്)

Mata Amritanandamayi – The Death of Her Own Brother And Other Mysterious Stories *
[ Page 188 Price Rs260 ]
To buy this book click on the link

http://nastiknation.org/…/mata-amritanandamayi-the…/


കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട്, ജീവനോടെ  നാവുകൾ അരിയപ്പെട്ട്, നട്ടെല്ല് തകർക്കപ്പെട്ട് കത്തിക്കപ്പെടുന്നുണ്ട് പടച്ചോനെ ഇവിടെ ഇങ്ങനെ കുറെ മനുഷ്യ ജൻമങ്ങൾ.നീയൊന്നു കണ്ണ് തുറന്നാൽ തീരാവുന്നതേയുള്ളൂ ഇതെല്ലാം. പക്ഷേ നീ തുറക്കില്ലല്ലോ…
 നിൻ്റെ സൃഷ്ടികളിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൻ്റെ ക്രൂര മർദ്ദനങ്ങൾക്കിരയായി കൊല്ലപ്പെടാൻ, അത് കണ്ട് ആസ്വദിക്കാൻ വേണ്ടി നീയാണോ ഇതൊക്കെ ചെയ്തത് റബ്ബേ…
നിനക്കെന്ത് ലാഭം ഈ വേദനയിൽ?
ഇവിടെ ചിലർ പറയുന്നു പടച്ചോനാണിതൊക്കെ ചെയ്യിപ്പിച്ചതെന്ന് .പക്ഷേ ഞാൻ വിശ്വസിച്ചിട്ടില്ല കേട്ടോ…
നീയാണെങ്കിൽ എന്തിന് നീ ഇത്തരക്കാരെ സൃഷ്ടിക്കുന്നു?നിയന്ത്രിക്കാതെ കയറൂരി വിടുന്നു?ഇരകളുടെ വേദന അറിയാതെ പോകുന്നു? വേട്ടക്കാരുടെ ക്രൂരത നിയന്ത്രിക്കുന്നില്ല?
നിന്റെ നീതി ഇങ്ങനെയാണെന്ന് വിശ്വസിച്ചോട്ടെ??? നീ വഴിപിഴപ്പിച്ച നിൻ്റെ എണ്ണമറ്റ സൃഷ്ടികളിൽ ഒരെണ്ണം.

ജാമിദ
തിരുവനന്തപുരം

 12,728 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo