ഗോരാ കാ പർവ എന്ന കുഗ്രാമത്തിൽ നിന്നും ,ചമ്പൽ കാട്ടിലെ കൊള്ളകാരിയും കൊലപാതകിയും അതിനുള്ള ശിക്ഷയും ഏറ്റുവാങ്ങി. ഇന്ത്യൻ പാർലമെന്റ് വരെ എത്തിയ സ്ത്രീയാണ് ഫൂലൻ ദേവി’വർണ്ണവെറിയുടെയും ജാതി വ്യവസ്ഥയുടെയും പേരിൽ, ഇന്ത്യയിലെ ഏറ്റവും താഴ്ന്ന ജാതിയിൽ ചണ്ഡാല കുലത്തിൽ ജനിച്ചതിന്റെ പേരിൽ , ബലാൽസംഘമുൾപ്പടെ ശാരീരിക മാനസിക പീഡനങ്ങൾ പതിനൊന്ന് വയസ്സു മുതൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സ്ത്രീ ഇന്ത്യൻ ചരിത്രത്തിൽ വേറെ ഉണ്ടാവാൻ തരമില്ല.
Advertisement

സിദ്ധാന്തവും പ്രയോഗവും
/ ഡോ ലിസ പുൽപ്പറമ്പിൽ
ലിംഗപരവും ജാതിയവുമായ വിവേചനം അനുഭവിക്കുന്ന സ്ത്രീകളുടെ വിമോചനത്തിന്റെ സിദ്ധാന്തവും പ്രയോഗപദ്ധതികളും വിശദീകരിക്കുന്ന പുസ്തകം. ദലിത് പോരാട്ടങ്ങളുടെ ഭാഗമായി വികസിച്ചുവന്ന ദലിത് സ്ത്രീവിമോചന പോരാട്ടത്തിന്റെ ചരിത്രംകൂടി അടയാളപ്പെടുത്തുന്നു.
[ പേജ് 64 വില രൂ50 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/…/dalith-feminisam…/
വർഷങ്ങൾ ഇത്രയായിട്ടും, സ്ത്രീകൾക്കു നേരെയുള്ള അക്രമം ഇന്ത്യാ മഹാരാജ്യത്ത് ആളും,ഭരണകൂടവും മാറി എന്നല്ലാതെ, അടിസ്ഥാനപരമായമാറ്റമില്ലാതെ തുടരുന്നു എന്നത് വിരോധാഭാസമാണ്.. ചെറിയ ചില മാറ്റങ്ങൾ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. തന്നെ നശിപ്പിച്ചവരുൾപ്പടെ 1981-ൽ ബെഹ് മായി എന്ന ഉയർന്ന ജാതിയിലെ 22 പേരെ കൊന്ന് കൊണ്ട് ഇന്ത്യൻ ഭരണകൂടത്തെ വരെ ഞെട്ടിച്ചു കളഞ്ഞു ഫുലൻ ദേവി അവർ അത്രയും കാലം അനുഭവിച്ച മാനസിക വ്യഥയുടെ വ്യാപ്ത്തി എത്രയെന്ന് കാണിക്കുന്നുണ്ട്. ഇത്രയൊക്കെ ഉണ്ടായത് തനിക്ക് തോൽക്കാൻ മനസ്സില്ല അവരുടെ ശക്തമായ ചിന്ത തന്നെയാണ്…. 1983-ൽ ആയുധം വച്ച് കീഴടങ്ങുമ്പോൾകരാർ പ്രകാരം എട്ടുവർഷത്തെ ശിക്ഷ മാത്രമാണ് അവർക്കും കൂട്ടാളികൾക്കും സർക്കാർ നൽകിയത് . ഇത്രയും കൂട്ടക്കൊലകൾ നടത്തിയ അവർക്ക്ഇത്രയും കുറഞ്ഞ ശിക്ഷ ഭരണകൂടത്തിൽനിന്നും വാങ്ങിയെടുക്കാൻ സാധിച്ചത് അവരുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്.. വിചാരിച്ചാൽ നേടിയെടുക്കാൻ സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നത് ഫൂലൻ ഇവിടെ നമുക്ക് മറ്റൊരു അർത്ഥത്തിൽ കാട്ടിതരുന്നുണ്ട് ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫുലൻ രണ്ടു വട്ടം എം പി യും തൊഴിൽ ക്ഷേമസമിതിയിൽ അംഗവുമായി. ഇവിടെയും അവർ മാതൃകകാട്ടി എന്നതാണ് സത്യം,പല കള്ളൻമാരും കൊലപാതകികളും ജയിലിൽ നിന്നും മത്സരിച്ച് ജയിച്ച രാജ്യമാണ് ഇന്ത്യ. അവർ അതിന് മുതിർന്നില്ല . ഒരു പക്ഷേ ജയിലിൽ നിന്ന് മത്സരിച്ചാൽ പോലും ജയിക്കാനുള്ള ഗ്രാമീണ ജനതയുടെ പിൻതുണ അവർക്കുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അവരുടെ കീഴടങ്ങലിനെത്തിയ ജനക്കൂട്ടം.
Advertisement
ഇന്റർസെക്ഷണൽ ഫെമിനിസത്തിന് ഒരാമുഖം | Intersectional Feminism Beyond Analytical framework | Nandhana
Video Link
https://youtu.be/e9M9aOREeow
സാമുഹി പ്രവർത്തക എന്ന നിലയിലും അവർ സജീവമായിരുന്നുമരണം വരെ, മരിക്കുമ്പോൾ അവർ 100 കോടി രൂപയുടെ ആസ്തിക്ക് ഉടമകൂടി ആയിരുന്നു. പറഞ്ഞു വന്നത് ഇത്രമാത്രംഇത്രയേറെ പ്രതിസന്ധികളെ തരണം ചെയ്ത് ഒരു ഫൂലൻ ദേവിക്ക് ഇത്രതോളമാകാമെങ്കിൽ ഇന്നത്തെ സ്ത്രീ തലമുറയിലെ എത്ര പേർ ബലാൽസംഘ മുൾപ്പടെ ശാരീരിക മാനസീക പീഡനങ്ങൾ ഏറ്റുവാങ്ങി, ഇനി തന്റെ ജീവിതമില്ല ഇതോടെ തീർന്നു എന്ന് അവരും പൊതു സമൂഹവും സ്വയം അടിച്ചേൽപ്പിക്കുമ്പോൾ,ചിലകാര്യങ്ങളിൽ ഇവരെ നമുക്ക് മാതൃകയാക്കാം.
ധൈര്യത്തിന്റെ ,ആർജ്ജവത്തിന്റെ, തന്റേടത്തിന്റെ ഇച്ഛാശക്തിയുടെ ,അജ്ഞാശക്തിയുടെ കാര്യങ്ങളിൽ ‘…
ഒരു സാധാരണ പെണ്ണ് എന്ന ചിന്തയിൽ നിന്ന് തനിക്ക് സാധ്യമല്ലാത്തത് ഒന്നുമില്ല എന്ന് മനസ്സിലാക്കാൻ ഫൂലൻ ദേവിയിൽ നിന്ന് പഠിക്കാം നൻമ്മയിലേക്ക് ചുവട് വയ്ക്കാം…
Advertisement

/ ഏഥ്ൽ ലിലിയൻ വോയ്നിച്ച്
[ പേജ് 354 വില രൂ390 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/product/kattukadannal/
NB :ഇത് വായിച്ച്നാളെ നിങ്ങിൾ തീവ്രവാദിയോ, കൊള്ളക്കാരിയോ, കൊലപാതകിയോആകണമെന്നല്ല പറഞ്ഞു വയ്ക്കുന്നത് ഫൂലന്റെ മനസ്സിന്റെ 10% മെങ്കിലുംസ്വയം കരുത്താർജ്ജിക്കുക , പടപൊരുതി മുന്നോട്ട് കുതിക്കുക അതിന് നിങ്ങൾക്ക് വേണമെങ്കിൽഫൂലൻ ദേവിയെമാതൃകയാക്കാം ഇതിനെക്കാൾ മാതൃക ആക്കാൻ പറ്റിയവർ നിങ്ങൾക്കു മുന്നിലുണ്ടാകാം പക്ഷേ അവർക്കൊന്നുംഇവർ സമൂഹത്തിൽ നിന്നും നേരിട്ട മാനസീക ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടാവില്ല
ആമി .. (Seema S Aami)
65,441 കാഴ്ച
ഈ വിഷയത്തിൽ നമ്മുടെ സമൂഹത്തിന്റെ ഇടപെടൽ രീതി തന്നെ മാറണം. ഏതെങ്കിലും തരത്തിൽ ലൈംഗികപീഡനം അനുഭവിച്ചർക്ക് സ്വാന്തനം ആണ് കൊടുക്കേണ്ടത്. വഴിയിലൂടെ നമ്മൾ നടന്നുപോവുമ്പോൾ ഒരു പേപ്പട്ടി കടിച്ചു. അതിനു നമ്മൾ ചികിത്സ ചെയ്യണം…. അല്ലാതെ ജീവിതം ഇതോടെ അവസാനിച്ചു എന്ന തരത്തിൽ ഒരിക്കലും സംസാരിക്കരുത്. നിയമസഹായത്തോടെ ഈ ക്രൂരത ചെയ്തവന് ശിക്ഷ വാങ്ങിക്കൊടുക്കണം. അല്ലാതെ നമ്മുടെ സിനിമകളിൽ കാണുന്ന പോലെ അവൻ എന്നെ കല്യാണം കഴിച്ചാൽ പ്രശ്നമെല്ലാം തീരും എന്ന മനോഭാവം മാറ്റേണ്ടതാണ്….