പേ വിഷബാധയും പാണൻപാട്ടും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മനുഷ്യർക്ക്‌ ഏറ്റവും ഭയമുള്ളതും ആ അവസ്ഥയിൽ അറിയാതെ പോലും ആകാൻ ആഗ്രഹിക്കാത്ത ഒന്നാണ് പേ വിഷബാധ ഏൽക്കലും അതുകൊണ്ടുള്ള മരണവും, പേ വിഷബാധക്ക് എതിരെയുള്ള മരുന്നു കണ്ടുപിടിക്കുന്നതിനു മുൻപ് നിരവതി ആളുകൾ ഇതിലൂടെ മരണപ്പെട്ടിട്ടുണ്ട് ആ മരണങ്ങൾ നേരിട്ട് കണ്ടിട്ടുള്ളവരും ആണ് നമ്മുടെ വീടുകളിലെ വയസായ പല ആളുകളും അത് നേരിട്ട് കണ്ടിട്ടുള്ളവരുടെ പേടി അതിനെപ്പറ്റി ചോദിച്ചാൽ അവരുടെ കണ്ണുകളിലും വാക്കുകളിലും നമുക്ക് ഇപ്പോഴും കാണാം,.

Advertisement

ഞാൻ നുജൂദ്,
വയസ്സ് 10, വിവാഹമോചിത
[ പേജ് 148 വില രൂ180 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്

http://nastiknation.org/…/jnan-nujud-vayassu-10…/

എന്നാൽ അത്തരത്തിലുള്ള വാർത്തകൾ ലോകങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന സോഷ്യൽ മീഡിയ ഉണ്ടായിട്ടുപോലും നമുക്ക് കേൾക്കാൻ ഇപ്പോൾ സാധിക്കുന്നില്ല, എന്താണ് സംഭവിച്ചത് 🤔, സിമ്പിൾ, പേ വിഷബാധ എന്നത് ഒരു വൈറസ് രോഗാണു ആണെന്നും അതിനെ നശിപ്പിക്കാൻ മറുമരുന്ന് കണ്ടുപിടിച്ചു എന്നുള്ളതുമാണ്, അവിടെ സംഭവിച്ച കാര്യം അതിന് നമ്മൾ ആരോടാണ് നന്ദി പറയേണ്ടത്, ഒരു പട്ടി കടിച്ചാലോ ഒരു പൂച്ച മാന്തിയാലോ നമ്മൾ ആശുപത്രിയിൽ പോയി വാക്‌സിനേഷൻ എടുത്ത് തിരിച്ചുപോരും എന്നാൽ നമ്മുടെ ജീവൻ രക്ഷിച്ച ഈ മരുന്ന് ഉണ്ടാക്കിത്തന്ന ആരെയാണോ അവരെ നമുക്ക് അറിയുക പോലും ഇല്ല അതിന് നമ്മൾ ശ്രെമിക്കാറുമില്ല കാരണം അത് നമ്മുടെ ആവശ്യം അല്ലാത്തതുകൊണ്ട് ആയിരിക്കാം 🤔. എന്നാൽ നമുക്ക് നന്ദി പറയേണ്ടത് ഒന്ന് സയൻസിനോടും രണ്ട്, ലൂയി പാസ്റ്റർ എന്ന രസതന്ത്രത്തിൽ ഭ്രാന്തമായ പരീക്ഷണങ്ങൾ നടത്തിയിരുന്ന ശാസ്ത്രജ്ഞനോടും ആണ്.

Advertisement

പാണൻ പാട്ട്
🎼🎵🎶🎤📻

പേ വിഷം മനുഷ്യനിൽ ഏറ്റാൽ പട്ടിയെപ്പോലെ കുരക്കുകയും നാക്കു നീട്ടുകയും ഓടിനടക്കുകയും പട്ടിയെപ്പോലെ കടിക്കുകയും ചെയ്യും ഒരു മനുഷ്യൻ പൂർണമായും ഒരു പട്ടിയെപ്പോലെ ആകുകയും മനുഷ്യരെ തിരിച്ചറിയാൻ പറ്റാതെ ആകുകയും ചെയ്യുന്നു, എന്നുള്ള കഥകൾ മുൻതലമുറകളുടെ പാണൻ പാട്ടിലൂടെ മാത്രമല്ല നിരവധി മലയാള സിനിമകളിലൂടെയും നമ്മൾ കണ്ടിട്ടുള്ളതാണ് അതിലെ ഭയം ജനിപ്പിക്കുന്ന സീനുകൾ ഇപ്പോഴും നമ്മുടെ മനസുകളിൽ ഉണ്ട്, “കലാഭവൻ മണി ഈ സീൻ തകർത്തഭിനയിച്ചത് ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു, പക്ഷെ ഇതെല്ലാം നമ്മളെ ഇതിന്റെ യാഥാർഥ്യം അറിയാതെ ഇരിക്കാനും മനസിലാക്കാതിരിക്കാനും കാരണമായിട്ടുണ്ടോ എന്ന്‌ ഒരു സംശയം ഇല്ലാതില്ല.

Advertisement

പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ / ഒ പി രവീന്ദ്രൻ
[ പേജ് 150 വില രൂ170 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്‌

http://nastiknation.org/…/pothu-vidyabhyasa-rangathe…/

പേ വിഷബാധ ഏറ്റാൽ
🐺🐺🐺🐺🐺🐺🐺🐺

പൊതുവെ പട്ടികളിൽ നിന്നുമാണ് പേ വിഷബാധ മനുഷ്യരിലേക്ക് വരുന്നത് എങ്കിലും പട്ടിയെ കൂടാതെ സാത്യത കൂടിയ മറ്റ് ജീവികളും നമുക്ക് ചുറ്റും ഉണ്ട്, പൂച്ച, എലി, അണ്ണാൻ, കുറുക്കൻ, കീരി, മരപ്പട്ടി, ചെന്നായ, കുരങ്ങുകൾ, വവ്വാലുകൾ, കാട്ടു മുയലുകൾ, എന്നീ പല ജീവികളിലും ഈ വൈറസ് പട്ടികളിൽ ഉള്ളതിനേക്കാൾ കൂടുതൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ് കാരണം കാടുകളിൽ ആണ് വൈറസുകൾ കൂടുതലായി ഉണ്ടാകാനുള്ള അവസരങ്ങൾ ഉള്ളതും അത് ഇത്തരത്തിലുള്ള ചെറു ജീവികളിലൂടെ നാട്ടിന്പുറങ്ങളിലേക്കും മനുഷ്യരിലേക്കും എത്താനുള്ള സാധ്യതകളും ഉള്ളത്.

മുറിവുകളിലൂടെ മനുഷ്യശരീരത്തിൽ കയറുന്ന അണു നേരെ തലച്ചോറിൽ എത്തുകയാണ് ചെയ്യുന്നത്, അത് സഞ്ചരിക്കുന്നത് രക്തക്കുഴലുകളിലൂടെ അല്ല മറിച്ചു നമ്മുടെ നാഡീ വ്യവസ്ഥയുടെ ആണ് സഞ്ചരിക്കുന്നതും അതിന്റെ കേന്ദ്രമായ തലച്ചോറിൽ എത്തുന്നതും, ഏകദേശം വെടിയുണ്ടയുടെ ആകൃതിയിലുള്ള അണു അതിന്റെ വലിപ്പം വച്ച് മിറാഷ് ഫൈറ്റർ ജെറ്റിനെക്കാൾ വേഗത്തിൽ ആണ് സഞ്ചരിക്കുന്നത്, ഏതാണ്ട് മണിക്കൂറിൽ 03 mm സ്പീഡിൽ 🚀 നേരെ തലച്ചോറിൽ എത്തുന്ന അണുക്കൾ പെറ്റുപെരുകി അടുത്ത ജീവികളിലേക്കു പോകാൻ തയാറാകുന്നു.

Advertisement

തലച്ചോറിൽ നിന്നും വായിലും തൊണ്ട ഭാഗങ്ങളിലും എത്തുന്ന അണുക്കൾ സ്വനപേടകത്തെ നിശ്ചലമാക്കുകയും പേശികളെ ചലിപ്പിക്കാതെ ആക്കുകയും ചെയ്യുന്നു തൊണ്ടയുടെ ചലനം നിൽക്കുന്നതോടുകൂടി രോഗി ഭക്ഷണം കഴിക്കാൻ പറ്റാതെയും വെള്ളം കുടിക്കാൻ പറ്റാതെയും നാവു അകത്തേക്ക് എടുക്കാൻ പറ്റാതെയും ഇരിക്കുന്നു ഈ അവസ്ഥയെ ആണ് പെട്ടിയുമായി താരതമ്യം ചെയ്തിരുന്നത് വെള്ളത്തോട് വല്ലാത്ത ആർത്തിയും എന്നാൽ കുടിക്കാൻ പറ്റാത്ത അവസ്ഥയും ആയിരിക്കും ഈ അവസ്ഥയിൽ രോഗിക്ക് താമസിയാതെ ശരീരത്തിലെ ജലാംശം കുറഞ്ഞു കുറഞ്ഞു രോഗി മരിക്കുന്നു.

ഈ അവസ്ഥ കണ്ടു മടുത്ത ലൂയി പാസ്റ്റർ ഒരു പേപ്പട്ടിയുടേ വായിൽ നിന്നും നീളമുള്ള കുഴലുവഴി നേരിട്ട് അതിന്റെ ഉമിനീർ വലിച്ചെടുത്തു, നീണ്ട പരീക്ഷണത്തിലൊടുവിൽ അദ്ദേഹം പേ വിഷബാധക്കുള്ള വാക്‌സിനേഷൻ എന്ന വിജയത്തിൽ എത്തിച്ചേർന്നു. ഇന്ന് ലോകം മുഴുവൻ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തതിന്റെ വളരെ അപ്ഡേറ്റഡ് ആയ മരുന്നുകൾ ആണ്, അതുകൊണ്ട് ആണ് പൊക്കിളിനു ചുറ്റും 14 ഇൻജെക്ഷൻ എടുത്തിരുന്ന സ്ഥാനത്തു ഇപ്പോൾ വെറും 5 ഇൻജെക്ഷൻ മതിയാകുന്നത്.

ഇവിടെ അതിനുള്ള നന്ദി അർഹിക്കുന്നത് “സയന്സിനും ലൂയി പാസ്റ്റർ “എന്ന ആ മഹാനായ സൈന്റിസ്റ്റിനും മാത്രമാണ്.

സുമൻ പട്ടിമറ്റം

 5,589 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo