ഞാൻ നിങ്ങളെ വെടിയെന്നുവിളിക്കട്ടെ…?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

“വെടികൾ എന്നല്ലേ നിങ്ങള് ആണുങ്ങള് സാധാരണ ഞങ്ങളെ വിളിക്കുക. എഴുതുന്നുവരാണ് വേശ്യയെന്നു പറയുന്നത്.അല്ലെ? എനിക്കിഷ്ട്ടമല്ലാട്ടോ വേശ്യഎന്നു വിളിക്കുന്നത്. അതൊരു വൃത്തികെട്ട വാക്കാണ് അല്ലെ? ”എന്റെ മുടിയിൽ തലോടിക്കൊണ്ടവൾപറഞ്ഞു കൊണ്ടിരുന്നു.. എല്ലാവികാരവും ശമിപ്പിച് അതിന്റെആലസ്യത്തില് പാതിയുറക്കിലെത്തിയ ചിന്തകളെ തിരിച്ചു കൊണ്ടുവരാനൊന്നും ഞാൻ മിനക്കെട്ടില്ല. വെറുതെ ഒന്ന് മൂളിക്കൊടുത്തു.

“എന്നെയും ചേർത്ത് നിങ്ങള് എത്രസ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. “എന്നെയുണർത്താൻ പോന്ന ഒരുചോദ്യമായിരുന്നു അത്. ഞാന് അവളുടെനേരെ തിരിഞ്ഞു കിടന്നു. “നിന്നെയും ചേർത്ത് ഏഴു പേര്… ഓരോകാലങ്ങളിൽ ഓരോരുത്തർ വന്നുംപോയുമിരിക്കില്ലേ..” ഞാൻ വെറുതെ മുകളിലോട്ടു നോക്കികിടന്നു. ആ ഓർമ്മകൾക്ക് മധുരം തന്നെയാണ്.“ഉം.. ഇതിലെത്രയെണ്ണംവെടികളായിരുന്നു…”

“നീ മാത്രം..”

“അപ്പൊ ബാക്കി ആറു പേരോ?…”

Advertisement

പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ / ഒ പി രവീന്ദ്രൻ
[ പേജ് 150 വില രൂ170 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്‌

http://nastiknation.org/…/pothu-vidyabhyasa-rangathe…/

കുറച്ചു അത്ഭുതത്തോടെയാണവള് അത് ചോദിച്ചത്. “ബാക്കിയുള്ളവരെന്റെ കാമുകിമാർ ആയിരുന്നു പെണ്ണെ.. ബിരുദം മുതൽബിരുദാനന്തര ബിരുദം വരെ വന്നുംപോയുമിരുന്ന എന്റെ പ്രാണപ്രേയസിമാർ..”. അവൾ മുഖത്ത് നോക്കാതെ തല തിരിച്ചുകിടന്നു.. ഇവിടെയുള്ളവരിൽ ഇവൾമാത്രമാണ് മുല്ലപ്പൂ ചൂടാത്തത്. ഏതോ ഒരുഎണ്ണയുടെ മണം മാത്രമേ ഇവൾക്കുള്ളൂ. “അവരൊക്കെ ഇപ്പൊ… അറിയോ?”

“ഏയ് അവരെയൊന്നും പിന്നീട്കണ്ടിട്ടില്ല.. ഇനി വല്ലിടത്തും വെച്ച്കണ്ടാലും പരിചയ ഭാവമൊന്നുംകാട്ടില്ല.. എല്ലാവർക്കും സ്വന്തംജീവിതങ്ങളായിട്ടുണ്ടാകും.. വീട്ടമ്മാരുടെ റോളുകളിൽ എവിടെയെങ്കിലും ഉണ്ടാകണം.”

“അവരിൽ ആരെയും കല്യാണംകഴിക്കണമെന്ന് തോന്നിയിട്ടില്ലേ”.

“കല്യാണം… ചെറുതായിട്ടൊക്കതോന്നിയിട്ടുണ്ട്. ഒരാളെ കണ്ടുപിന്നാലെ നടക്കുന്ന സമയത്ത്.. പിന്നെഎല്ലാം അനുഭവിച്ചറിഞ്ഞു കഴിയുമ്പോമടുപ്പ് തോന്നും.. അതൊക്കെ ആപക്വതയില്ലാത്ത പ്രായത്തിന്റെകുരുത്തക്കേടുൾ… ഇപ്പൊ എല്ലാം ഓർമ്മകളായല്ലേ…”അവളെന്റെ മുഖത്ത് നോക്കി കിടന്നു.

“നിങ്ങളുടെ കല്യാണംകഴിഞ്ഞിട്ടിപ്പോ എത്ര നാളായി.”

“2 കൊല്ലം.”

“അറേഞ്ച്ഡ് ആയിരുന്നോ?”

“ഉം.”“ഭാര്യയോടിതൊക്കെ പറഞ്ഞിട്ടുണ്ടോ?”

“കാമുകിമാരുണ്ടായിരുന്നു എന്നുപറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റേതൊന്നുംപറയാന് പറ്റില്ലല്ലോ.”. “ഓ”

“അവളും ഇത് പോലെ മറ്റാരുമായിട്ടെങ്കിലും… ഉണ്ടാകില്ലേ.. വിവാഹത്തിന്മുന്പ്.”.

Advertisement

Channel 13.8 Release
ഹിജാമ അഥവാ കപ്പിംഗ് തെറാപ്പിയുടെ പൊള്ളത്തരങ്ങള്‍ Hijama / Cupping Therapy Exposed | Dr. Arif Hussian
Video Link

  https://youtu.be/9bRb5FH2Ybo

“നോ നോ…” എനിക്ക് ദേഷ്യം വന്നു.അങ്ങിനെ ചിന്തിക്കാന് കൂടി വയ്യ. ഇല്ല ഉറപ്പാണ്. ഉണ്ടാകുമോ..അറിയില്ല.. സീരിയസ് കാമുകന്മാർ ഉണ്ടായിട്ടില്ല എന്നാണവൾപറഞ്ഞിട്ടുള്ളത്.. അവളെവിശ്വസിക്കാം.. എന്നെചതിക്കാനൊന്നും അവൾക്കാകില്ല..എനിക്കും അങ്ങിനെയാണ്തോന്നിയിട്ടുള്ളതും..

മാളുകളിലോബീച്ചുകളിലോ ഏതെങ്കിലും രണ്ടുകണ്ണുകള് അവളെ നോക്കി പഴയ കിടപ്പറരംഗങ്ങൾ അയവിറക്കുന്നുണ്ടാകുമോ?

ഇല്ല“ഇല്ല.. അവള് പാവമാണ്..”

“ഓ”അവള് ചിരിച്ചു..എന്റെ ഭാര്യയോടു പോലും ഞാന് ഇത്രഇഷ്ട്ടതോടെ സംസാരിച്ചിട്ടില്ല.

“ഇത് വരെ ബന്ധപ്പെട്ടത്തിൽ ഏറ്റവുംകൂടതല് ഇഷ്ട്ടം തോന്നിയതാരോടാണ്..ഭാര്യ ഉൾപ്പെടെ ?

“ആന്സി…”അതിലൊരു സംശയവും ഇല്ല. എം എ ചെയ്യുന്ന കാലത്തെ ലഹരിയായിരുന്നുഅവൾ…

അവളെപ്പോലോരുതിയുംപിന്നീട് എന്നെ കടന്നു പോയിട്ടില്ല..ഭാര്യ പോലും ആന്സിയുടെ ഏഴയലത്ത് വരില്ല… “അപ്പൊ പിരിയുമ്പോ നിങ്ങൾക്ക് വിഷമം ഒന്നും തോന്നാറില്ലേ.. ആപെണ്കുട്ടികള് ഒന്നും പറയില്ലേ…?

”മുടി കെട്ടി വെക്കുമ്പോഴാണവളിതുചോദിച്ചത്..“വിഷമം.. കുറെ കരയും.. അവരുംഞാനും…. പിന്നെ നിന്നെയെനിക്ക് ദൈവം വിധിച്ചിട്ടില്ല. നമ്മെപിരിച്ച ദൈവം എത്രക്രൂരനാണ്..കഴിഞ്ഞതൊക്കെ മറക്കണം.പുതിയ ജീവിതം…. ഇങ്ങനെ കുറെഡയലോഗുകള്.

ആദ്യമൊക്കെ അല്പംവിഷമം കാണുമെങ്കിലുംപിന്നീടവരിതുമായി പൊരുത്തപ്പെടും.അവർക്കും എനിക്കും പുതിയ വസന്തംവരും. അത്ര തന്നെ..”

“ഉം”അവളെഴുന്നേറ്റു. അടിവസ്ത്രങ്ങള് ധരിച്ചുതുടങ്ങി. എനിക്കും എഴുന്നേൽക്കണം. പതിനൊന്നു കഴിഞ്ഞിരിക്കണം സമയം. ഒരു മാക്സി ധരിച്ചു അവള് വീണ്ടുംകട്ടിലില് എന്റെ അടുത്തു വന്നിരുന്നു. കൈയില് പിടിച്ചു. ഒരു പ്രത്യേക ഇഷ്ട്ടംഉണ്ട്. ഇവിടെ വന്നു തുടങ്ങിയ കാലം മുതൽ ഇവളെ മാത്രമേ ഞാന് ചോദിചിട്ടുള്ളൂ.. പുതിയ എത്ര ഉരുപ്പടികള് ഉണ്ടെന്നോ.. ചുണ്ടില് കടും ചായങ്ങള് തേച്ചുകോപ്രായം കാണിച്ചു മേത്തു തൊട്ടുവലിക്കുന്ന അവരെ എനിക്കറപ്പാണ്. ഇവളവരില് നിന്ന് വേറിട്ടവളാണ്.. പണിയെടുക്കുക, പോവുക എന്നു മാത്രംചിന്തിക്കുന്ന സാധാ വേശ്യകൾ ക്കിടയില് മറ്റെന്തോ ഒന്ന് പകർന്ന് തരാൻ ഇവൾക്ക്കഴിയുന്നുണ്ട്.

“നിങ്ങൾക്ക് കുറ്റ ബോധംതോന്നാറില്ലേ?”

“എന്തിന്”

ആ പെൺകുട്ടികളെയോർത്ത് കുറ്റബോധം തോന്നാറുണ്ടോ..ഉറങ്ങാതെ ഇപ്പോഴും കാത്തിരിക്കുന്നഭാര്യയെ ഓര്ത്തെങ്കിലും…. ഇല്ല..

“ഞാൻ വലിയ തെറ്റൊന്നുംചെയ്യുന്നില്ലല്ലോ..ഭാര്യഗർഭിണിയാണ്. അത് കൊണ്ടാണിപ്പോഇവിടെ വരുന്നത്.. പിന്നെപഴയതെല്ലാം പരസ്പ്പരവിശ്വാസത്തോടെ ചെയ്തകാര്യങ്ങളാണ്.

അന്ന് ഞാനവരെയുംഅവരെന്നെയും സ്നേഹിച്ചിരുന്നു… അതൊന്നും ഒരു തെറ്റൊന്നുമായിരുന്നില്ല. പിന്നെ കുറെയൊക്കെവിധിയാണ്..” “ഉം. നിങ്ങള് നല്ലവനാണ്.”ഞാനെഴുന്നേറ്റു.. ഡ്രസ്സ് ധരിച്ച ഉടൻ ഇറങ്ങണം.. വൈകി..

“നിങ്ങള് വേശ്യകള് എന്നാണോ വെടികള്എന്നാണോ പറയാറ്..”

“വെടികൾ…”

“ഹാ. അതാണ് നല്ലത്. പൊട്ടൻ നിൽക്കുന്ന അല്ലെങ്കിൽ പൊട്ടിക്കഴിഞ്ഞ ഒന്ന്… അല്ലെ? വെടികൾ…അതുമതി. എനിക്കുംഅതാണിഷ്ട്ടം” ഞാനവളെ നോക്കി. അപരിചിതമായമുഖഭാവമാണവൾക്ക് .. എഴുന്നേറ്റു വന്നുനെറ്റിയിലൊരു ഉമ്മ തന്നു അവൾ.

“ഞാന് നിങ്ങളെ വെടിയെന്നുവിളിക്കട്ടെ?”

“എന്തിനു?”

“ഓ. മറന്നു.. പുരുഷന്മാരെ അങ്ങിനെവിളിക്കില്ലാ അല്ലെ? അവരെപിന്നെന്താ വിളിക്കാ….? വേശ്യയും സ്ത്രീകൾക്ക് മാത്രം ഉള്ള വാക്കാണ്…അല്ലെ?”

“നിനക്കിതെന്തു പറ്റി..”

“നിങ്ങളെ ഞാൻ ആണ് വേശ്യ എന്നുവിളിക്കട്ടെ?”

“കരണക്കുറ്റി അടിച്ചുഞാൻ പൊളിക്കും.. എന്നെ എന്ത്കോപ്പിനാ അങ്ങനെ വിളിക്കണേ..”

“പിണങ്ങല്ലേ പൊന്നെ.. ഞാന് ചുമ്മാപറഞ്ഞതാ..”

അവള് ചുണ്ടിലോരുമ്മ തന്നു..

“ഞാന് എത്ര പേരുമായി ശരീരം പങ്കുവെച്ചിട്ടുണ്ടെന്ന് അറിയാമോ.? എഴുപത്തിമൂന്നു പേര്. ഞാൻ കുറിച്ച് വെച്ചിട്ടുണ്ട്. അച്ഛനും മകനുംഅനിയനും ചേട്ടനും പോലീസും ഡ്രൈവറും മാഷും കുട്ടികളും കഥയെഴുതാൻ എന്ന ഭാവത്തിലെത്തുന്ന എഴുത്തുകാരും.. അങ്ങിനെ എത്രയോപേര്. ഏറ്റവും കൂടുതൽ നിങ്ങളോടോപ്പമാണ്.. എന്നിട്ടുംഇവരിലോരാളോട് പോലും എനിക്ക് ഒരുവികാരവും തോന്നിയിട്ടില്ല. നിങ്ങളോട് പോലും..

”ഞാൻ മുഖമുയർത്തി അവളെ നോക്കി. “നിനക്ക് വികാരം തോന്നേണ്ടകാര്യമില്ലല്ലോ.. ഞങ്ങൾക്ക് തോന്നുമ്പോ നീ ശമിപ്പിച്ചാ മതി. അതിനാ കാശു തരുന്നേ..”

Advertisement

“ഉം. അതെ.. എങ്കിലും ഈ എഴുപത്തിമൂന്നുപേരില് ഒരാൾക്ക് പോലും വിട്ടുകൊടുക്കാതെ ഞാനെന്റെ മനസ്സിനെപൊതിഞ്ഞു വെച്ചിട്ടുണ്ട്. ഇനിയുംസൂക്ഷിക്കും.

” ഒന്നു നിറുത്തി എന്നെനോക്കിയവള് തുടര്ന്നു.. “

ഏഴുപെണ്കുട്ടികളെ പ്രണയിച്ചു ശരീരംപങ്കുവെച്ചു ഇട്ടെറിഞ്ഞു പോന്നിട്ടും അതിലൊരു കുറ്റബോധവും തോന്നാത്ത നിങ്ങളുടെ ആ മനസ്സില്ലേ.. അതിനെഞാൻ ആൺ വേശ്യയെന്നു വിളിക്കട്ടെ. ഒരുവട്ടം മാത്രം.. എന്നേക്കാൾ കൂടതൽ നിങ്ങളാ മനസ്സ് കൊണ്ട് വ്യഭിചരിച്ചിട്ടുണ്ട്.

ഇല്ലേ?

”എനിക്കവള് പറയുന്നതിനോടറപ്പുതോന്നി.. “വാട്ട് റബ്ബിഷ് .”

കാശ് കൊടുത്തിട്ടിറങ്ങാൻ നേരത്തു ഒരുമ്മകൂടി തന്നു.

“പിണങ്ങരുത്.. നിങ്ങളിനിയും വരണം.പറ്റുമെങ്കില് നാളെ തന്നെ. നിങ്ങൾക്ക് മുൻപിൽ മനസ്സു കൊണ്ടെങ്കിലും ഞാൻ കന്യകയ്യാകുന്നുണ്ട്. അതെനിക്കസ്വാദിക്കണം. മരണംവരെ… നിങ്ങള് വരണം.. വരും.എനിക്കറിയാ”.

അവൾ വാതിൽ കൊട്ടിയടച്ചു. പുറത്തുഇരുട്ടാണ്.. ഒന്നും കാണാനാകാത്തഅത്ര…. !

എഴുത്ത്: നൗഫൽ

അവലംബം: അഖില ശ്രീനിവാസ്

 61,740 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo