എ.ടി. കോവൂരിന്റെ കഥ സിനിമ ആയതെങ്ങനെ? വിശേഷങ്ങൾ പങ്കിട്ട് ‘യെർഡു’ മുഖ്യപത്രാധിപർ ശ്രീനിപട്ടത്താനം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1998 ൽ ഭാരതീയ യുക്തിവാദ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കോവൂർ ജന്മശതാബ്ദി ആഘോഷ സമ്മേളനത്തിന്റെ പ്രാരംഭ വാർത്തകൾ പത്രത്തിൽ വന്നത് വായിച്ചിട്ട് തൃശൂർക്കാരൻ ടി.എം. ദേവസി എനിക്കൊരു കത്തയച്ചു. അതിൽ താനാണ് ഈ കഥ എം.ഒ.ജോസഫിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നതെന്നും അങ്ങനെയാണ് ഈ സിനിമ ജന്മം കൊണ്ടതെന്നും ഇനി അത് റീമേക്ക് ചെയ്യാൻ മഞ്ഞിലാസിനോടവശ്യപ്പെടണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.

Advertisement

Channel 13.8 Release
വിവാദങ്ങളുടെ ശരണവഴികൾ
| Talk with Rehna Fathima – Episode 1
Video Link

 https://youtu.be/wvivdaIqfvE

അപ്പോഴാണ് എനിക്ക് മറ്റൊരാശയം ഉടലെടുത്തത്. കോവൂർ സാഹിത്യത്തിലെങ്ങും പരാമർശവിധേയമല്ലാത്ത പുനർജന്മം കഥയുടെ തിരക്കഥ പുസ്തകമാക്കണമെന്ന്. ഞാനതിനു വേണ്ടി എം.ഒ.ജോസഫിനോട് ഫോണിൽ ബന്ധപ്പെട്ടു. ചെന്നൈയിൽ താമസക്കാരനായ അദ്ദേഹം ബോബൻ
കുഞ്ചാക്കോയുടെ വിവാഹത്തിന് എറണാകുളത്തു വരുന്നുണ്ടെന്നും അപ്പോൾ നേരിൽ കാണാമെന്നും പറഞ്ഞു.

അപ്രകാരം ഞങ്ങൾ വിവാഹത്തിന് കണ്ടുമുട്ടി. തോപ്പിൽ ഭാസിയെ ചെന്നെ യിൽ ഒരു ലോഡ്ജിൽ താമസിപ്പിച്ചു കൊണ്ടു എഴുതിപ്പിച്ചത് താനാണെന്നും അതു വീട്ടിലുണ്ടാവുെമെന്നും വീട് വരെ വരാമെങ്കിൽ നോക്കിയെടുത്തു വെച്ചേക്കാമെന്നും എന്നോട്ടു പറഞ്ഞു.

അങ്ങനെ ഞാനദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു വീട് മുഴുവൻ പരിശോധിച്ചു പക്ഷെ കൈയ്യെഴുത്തു പ്രതി കിട്ടിയിട്ടില്ല. ഇനി ഒരു വഴിയെയുള്ളു ആർക്കെവ്സിൽ ഉണ്ടോ എന്നു തിരക്കിപ്പറയാമെന്നു പറഞ്ഞു എന്നെ തിരിച്ചു വിട്ടു.

ഏതാനും ദിവസം കഴിഞ്ഞു ഞാൻ വീണ്ടും വിളിച്ചു .അപ്പോൾ അദ്ദേഹം പറഞ്ഞു കിട്ടിയിട്ടുണ്ട്. അത് കോപ്പിയെടുക്കുന്നതിന്റെ കാശ് അയച്ചു തരാമെങ്കിൽ എടുത്തു വെച്ചേക്കാം പിന്നെ വന്നു വാങ്ങിച്ചോണ്ടാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. അപ്രകാരം ഞാൻ തുക അയച്ചു കൊടുക്കുകയും അദ്ദേഹം കോപ്പി തയ്യാറാക്കി വെക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടൻ ഞാൻ വീണ്ടും ചെന്നെയിൽ പോവുകയും വീഡിയോയുടെ കോപ്പി ഒരു തുക കൊടുത്തു എഴുതിവാങ്ങുക യുംചെയ്തു.

Advertisement

ഈ സന്ദർഭത്തിൽ അടുത്ത കോവൂർ അവാർഡ് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിക്കു പ്രഖ്യാപിച്ചു. പുരസ്ക്കാര ദാന ദിനവും നിശ്ചയിച്ചു. എങ്കിൽ അന്ന് തന്നെ തിരക്കഥ പ്രകാശനം ചെയ്യണമെന്ന് തീരുമാനിച്ചു.

പക്ഷെ വീഡിയോ പുസ്തകമാക്കുക എന്നത് പ്രയാസകരമായ ജോലിയാണെന്നു മനസ്സിലായി. എന്തായാലും ആ ദൗത്യം പ്രശസ്ത പത്ര പ്രവർത്തകനായ ജയൻ ഇടക്കാട് ഏറ്റെടുത്തു .നിശ്ചിത ദിവസത്തിനുള്ളിൽ അദ്ദേഹംവീഡിയോ കണ്ടു പകർത്തിയെടുത്തു.
തുടർന്നു അച്ചടി ജോലികൾ പൂത്തിയായി. നേരത്തെ തീരുമാനിച്ച പ്രകാരം അവാർഡ്‌ സമ്മേളനത്തിൽ വെച്ച് നടി ശ്വേതാമേനോൻ പുസ്തകം പ്രകാശനം ചെയ്തു.

(from the file of Bharatheeya Rationalist Assn.)

ശ്രീനിപട്ടത്താനം
മുഖ്യപത്രാധിപർ
യെർഡു ന്യൂസ്

 1,644 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo