ആദ്യഭാര്യ കോർണീലിയയുടെ മരണശേഷം സീസർ വിവാഹം കഴിച്ച പോംപിയ (Pompei) യാണ് പിന്നീട് ചരിത്രത്തിലിടം പിടിച്ച ‘സീസറു ടെ ഭാര്യ സംശയത്തിന് അതീതയായിരിക്ക ണം ‘ എന്ന പ്രൊവെര്ബിലെ ഭാര്യാ കഥാപാ ത്രം.
ഈ ഭാര്യയുമായുള്ള ബന്ധം സീസര്‍ വേർപെടുത്തുന്നതിനോട് അനുബന്ധിച്ചാണ് പ്രശസ്തമായ ഈ ഡയലോഗ് സീസറുടെ നാവില്‍ നിന്നും വരുന്നത് .
Advertisement

https://youtu.be/RjH4VyQODqo
ആ വിവാഹമോചനത്തിന്റെ കഥ ഇങ്ങനെ യാണ്. ബോണാ ദേയാ (Bona Deya – Good Goddess) എന്ന പെരുന്നാളിനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാത്രമായി പോംപിയ ഒരു വിരുന്നു സല്‍ക്കാരം നടത്തി. ഈ വിരുന്നില്‍ ഒരു യുവാവ് സ്ത്രീയുടെ പ്രച്ഛന്നവേഷത്തില്‍ പങ്കെടുത്തു. ഇത് നാട്ടില്‍ പാട്ടാകുകയും, പ്രസ്തുത യുവാവ് പോംപിയയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് സീസര്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്.
വെറും ഒരു സംശയത്തിന്റെ പേരില്‍ വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസര്‍ ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു.
“സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീത ആയിരിക്കണം!”
(Caesar’s wife must be above suspicion)
റോമാസാമ്രാജ്യത്തിലെ ഏറ്റവും ശക്തനെന്നു നിസ്സംശയം പറയാവുന്ന മഹാനാണ് ജൂലിയസ് സീസര്‍. ക്രിസ്തു ജനിക്കുന്നതിന് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജനിച്ച ഇദ്ദേഹത്തെ അമ്പത്തിയാറാമത്തെ വയസ്സില്‍, താന്‍ പുത്രതുല്യം സ്നേഹിച്ചിരുന്ന ബ്രുട്ടസ് കുത്തികൊല്ലുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കാലത്ത് റോമാസാമ്രാജ്യം ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്നു.
മധ്യ പൂര്‍വേഷ്യന്‍ തേരോട്ടത്തില്‍ പോണ്ടസ്സിലെ ഫര്ണ്ണാസസ് രാജാവിനെ കീഴടക്കിയതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞ അതിപ്രശസ്തമായ മറ്റൊരു വാചകമാണ്,
“ഞാന്‍ ചെന്നു; കണ്ടു; കീഴടക്കി”
(Veni, vidi, vici – I came, I saw, I conquered)
എന്നത്.
ലോകം കണ്ട മികച്ച പോരാളിയും നയതന്ത്രജ്ഞനുമായിരുന്ന ജൂലിയസ് സീസര്‍ നല്ലൊരു പ്രസംഗികന്‍ കൂടിയായിരുന്നു .
റോമാ സാമ്രാജ്യത്തിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം ലഭിച്ച വിസ്തൃതി നേടിക്കൊടുത്തത് ജൂലിയസ് സീസര്‍ ആയിരുന്നു.
Advertisement
ചരിത്രവും രാഷ്ട്രീയവും
പിണറായി വിജയൻ, കെ ആർ ഗൗരിയമ്മ, വി ആർ കൃഷ്ണയ്യർ, ഇ ബാലാനന്ദൻ, എം എ ബേബി, വെളിയം ഭാർഗവൻ. രാജൻ ഗുരുക്കൾ, പ്രകാശ് കാരാട്ട്, പി ഗോവിന്ദപ്പിള്ള, ഐ എസ് ഗുലാത്തി, ആർ വി ജി മേനോൻ, വി എസ് അച്ചുതാനന്ദൻ, ബി. ഇക്ബാൽ, കെ ആർ ഗൗരിയമ്മ, ഡോ കെ എൻ നായർ, ഡോ അലക്സാണ്ടർ ജേക്കബ്ബ്, ഡോ എം പി സുകുമാരൻ നായർ, ഡോ കെ എൻ പണിക്കർ, ഡോ. മൈക്കിൾ തരകൻ, സി പി നാരായണൻ, ഡോ കെ എൻ ഗണേശ് തുടങ്ങിയവരുടെ ലേഖനങ്ങൾ
എഡിറ്റർ : പി രാജീവ്
പേജ് 258 വില രൂ240
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/…/ems-manthrisabha…/
ബി.സി.ഇ 100 ജൂലൈ 12 ന് ജനിച്ച സീസര്‍ മരിച്ചത് ബി.സി.ഇ 44 മാര്‍ച്ച് 15 നാണ്. പിതൃഭൂമിയുടെ പിതാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അന്‍സാര്‍.കെ.യൂനുസ്
8,772 കാഴ്ച