പ്രപഞ്ചത്തിൽ എല്ലാം ഭൗതിക രസതന്ത്ര, ആകർഷണ, ജീവശാസ്ത്ര നിയമങ്ങൾക്കനുസരിച്ചു നടക്കുന്നു. ഇതിനപവാദമായി യാതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. ജലത്തിൽ സൂര്യപ്രകാശത്തിന്റെയും ഇടിമിന്നലിന്റെയും സാന്നിദ്ധ്യത്തിൽ അനേകായിരം പദാർത്ഥങ്ങളുടെ രാസപ്രവർത്തനത്തിലൂടെ സങ്കീർണമായ പ്രോടീനിന്റെയും ആമിനോ ആസിടിന്റെയും തന്മാത്രകൾ രൂപപ്പെട്ടു. ഏക കോശ ജീവികൾ അടുത്ത പടിയായി ഉടലെടുത്തു. കോടാനുകോടി വർഷങ്ങളുടെ പരിണാമഫലമായി ഇന്നത്തെ രീതിയിലുള്ള വൈവിദ്ധ്യമാർന്ന ജീവജാലങ്ങൾ ഉണ്ടായി വന്നു. മസ്തിഷ്ക്ക സങ്കീർണത വർദ്ധിച്ചു അത് മനുഷ്യനിൽ എത്തി നിൽക്കുന്നു. ഭൂമിയുടെയത്ര വലുപ്പവും ഘടനയുമുള്ള (ജലവും വായുവുമുള്ള) സൂര്യന്റെയത്രയുള്ള നക്ഷത്രത്തിൽ നിന്നു ഈ അകലത്തിൽ സ്ഥിതിചെയ്യുന്ന ഏതൊരു ഗ്രഹത്തിലും ജീവനുണ്ടായേ പറ്റൂ എന്ന് അസ്നന്നിഗ്ദമായി തെളിഞ്ഞിട്ടുണ്ട്.
Advertisement

ബർട്രാൻഡ് റസ്സൽ / തെരഞ്ഞെടുത്ത ലേഖനങ്ങൾ
[പേജ് 236 വില രൂ210]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/…/bertrand-russel…/
അത്തരം ലക്ഷോപലക്ഷം ഗ്രഹങ്ങൾ ഈ പ്രബഞ്ചത്തിലുണ്ടാകുമെന്നാണ് അനുമാനം. പക്ഷെ നക്ഷ്ടത്രങ്ങൾ തമ്മിലുള്ള ചിന്തിക്കാനാവാത്ത അകലം അവയെ നമ്മുടെ അറിവിൽ കൊണ്ടു വരുന്നില്ല എന്നുമാത്രം.
അനേക ലക്ഷം പ്രകാശ വർഷങ്ങൾ (പ്രകാശം ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും. ഒരു വര്ഷം 300000 X 60 X 60 X 24 X 365 കിലോമീറ്റർ ആണ് അത് സഞ്ചരിക്കുക) -അകലെ സ്ഥിതിചെയ്യുന്ന അവയിൽ നമുക്ക് ഒരിക്കലും എത്താനാകില്ല. NASA ഇത്തരത്തിലുള്ള, ജീവിക്കാനനുകൂലമായ, ഗ്രഹങ്ങളെ ഇടയ്ക്കിടെ കണ്ടെത്തുന്നുണ്ട്. അതുകൊണ്ടു നാം മാത്രമല്ല ഈ പ്രബഞ്ചത്തിൽ ബുദ്ധിയും അവബോധവുമുള്ള ജീവികൾ.
ചില ഗ്രഹങ്ങളിൽ ജീവ സംസ്കാരം ഇതിനേക്കാൾ മുന്നേറിയിട്ടുണ്ടാകും. നമുക്ക് സങ്കല്പിക്കാനാകാത്ത രീതിയിലൊക്കെയായിരിക്കും ആ സംസ്കാരങ്ങൾ.
Advertisement
Videolink
https://youtu.be/gFYNkuyIP_0
നമ്മുടെ ഭൂമിയിലെ ആദ്യമ മനുഷ്യർ പ്രകൃതി ശക്തികളെ ദൈവങ്ങളായി അവരോധിച്ചപോലെ (ഈ പ്രക്രിയയാണല്ലോ മതങ്ങളിലേക്ക് നയിച്ചത്).
അവിടങ്ങളിൽ നടന്നുകൊള്ളണ മെന്നില്ല. ചിലതിൽ ജീവന്റെ തുടക്കാവസ്ഥയായിരിക്കും. അനേകം ഗ്രഹങ്ങളിൽ അവയുടെ നക്ഷത്രം പൊട്ടിത്തെറിച്ചു ഇല്ലാതായതോടെ ജീവൻ മണ്മറഞ്ഞിട്ടുണ്ടാകും.
നമ്മുടെ സൂര്യന് പകുതി വയസ്സായി. അതിലെ ഹൈഡ്രജൻ ഇന്ധനം തീരുന്നതോടെ ഭൂമിയുടെയും മനുഷ്യന്റെയും ദൈവങ്ങളുടെയും കഥ കഴിയും. ചിലപ്പോൾ അതിനൊക്കെ മുൻപേതന്നെ ഈ സംസ്കാരം അസ്തമിക്കാനും ഇടയുണ്ട്. എല്ലാം ആരുടെയും ഇടപെടലില്ലാതെ പ്രപഞ്ചനിയമങ്ങൾക്കനുസൃതമായി നടക്കും.
പ്രൊ:പി എഫ് വർഗീസ്
11,676 കാഴ്ച