ചാനൽ 13.8 ന്റെ 200 മത് വീഡിയോ
:https://www.youtube.com/channel/UCisYoS91P95lxc5VM8mDMRw
video link:
https://youtu.be/RjH4VyQODqo
ചരിത്ര, ശാസ്ത്ര, സ്വതന്ത്രചിന്താ മേഖലകളിൽ കൂടുതൽ പരിഗണന കൊടുത്തും പ്രപഞ്ചമാകുന്ന നൗകയിലെ സഞ്ചാരികളായ ഏതൊരു വിഷയത്തെയും മലയാളികൾക്കായി പങ്കിട്ടുകൊണ്ട് 2020 ഫെബ്രുവരി 16 ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ “ആരാണ് ഇന്ത്യക്കാർ” എന്ന വിവിധ തെരുവീഥികളിൽ അവതരിക്കപ്പെട്ട അർത്ഥപൂർണ്ണമായ ഒരു നാടകം സമൂഹ മാധ്യമമായ യൂ ട്യൂബ് വഴി പകർന്ന് കക്ഷി രാഷ്ട്രീയത്തിനപ്പുറം രാഷ്ട്ര സംബന്ധിയായ രാഷ്ട്രീയം പറഞ്ഞു കൊണ്ട് പുരോഗമന വീക്ഷിതരായ പ്രേക്ഷകർക്ക് മുൻപിൽ വന്ന പുതുമുഖ യൂ ട്യൂബ് ചാനലാണ് “ചാനൽ 13.8” .
Advertisement

ബർട്രാൻഡ് റസ്സൽ / തെരഞ്ഞെടുത്ത ലേഖനങ്ങൾ
[പേജ് 236 വില രൂ210]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/product/bertrand-russel-thathwasasthram-matham-vidyabhyasam/
എന്തുകൊണ്ട് ‘13.8’ എന്ന പേര് കൊടുത്തു എന്ന സംശയനിവാരണം നടത്തുമ്പോൾ രൂപാന്തരപ്പെട്ട് 13.8 ബില്യൺ വർഷങ്ങളായി ഭൂതകാലത്തിൽ ഇതുവരെ നമുക്കറിവില്ലാത്ത അനവധി ജീവജാലങ്ങൾക്കൊപ്പവും , വർത്തമാനത്തിൽ നമുക്കൊപ്പവും , സഞ്ചരിക്കുന്ന പ്രപഞ്ച പ്രായത്തിന്റെ ഇന്നിന്റെ തുകയാണ് ‘13.8’.
നമുക്കൊപ്പം യാത്ര തുടങ്ങി ചുരുങ്ങിയ നാളുകളിൽ തന്നെ വ്യത്യസ്ഥമായ വിഡിയോകൾ പങ്കിട്ടുകൊണ്ട് ചരിത്ര,ശാസ്ത്ര കുതുകികളുടെയും , പുരോഗമന സമൂഹത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റാനും , നവമാധ്യമ ലോകത്ത് ഇവർക്കിടയിൽ ഒരു സ്ഥാനമുറപ്പിക്കാനും “ചാനൽ13.8” എന്ന പുരോഗമന മാധ്യമത്തിന് കഴിഞ്ഞു. എന്നത് ശ്രെദ്ധേയമാണ്.
വിവിധ ശാസ്ത്ര പ്രചാരകരും,ചരിത്ര പണ്ഡിതരും , സാമൂഹ്യ വീക്ഷണ ആരോഗ്യമുള്ള യുവതയും പങ്കിടുന്ന പരമ്പരകൾ , അഭിമുഖങ്ങൾ , സിനിമാ , സാമൂഹ്യ നിരൂപണങ്ങൾ തുടങ്ങി രാഷ്ട്രീയത്തിലൂടെയുള്ള രാഷ്ട്രവീക്ഷണം,നിഗൂഢതകൾ അങ്ങനെ വിവിധങ്ങളാകുന്ന സന്ദേശങ്ങൾ പങ്കിട്ടുകൊണ്ട് “ചാനൽ 13.8” തന്റെ ജൈത്രയാത്ര ഇന്നിന്റെ യുവത്വത്തെ വഹിച്ചുകൊണ്ട് തുടരുകയാണ്.
എല്ലാ ദിവസവും ഒരു വീഡിയോ വച്ചെങ്കിലും പബ്ലിഷ് ചെയ്ത് സമൂഹത്തിനോട് സംവദിക്കുന്ന ‘ചാനൽ 13.8‘ ചില ദിവസങ്ങളിൽ 3 വീഡിയോ വരെ നമുക്കായി പങ്കിടാറുണ്ട്. ചരിത്രങ്ങളും , പുരോഗമന ചിന്തകളും , ശാസ്ത്രാവബോധവും ഒക്കെ നമുക്കൊപ്പം പങ്കിട്ടുകൊണ്ട് മുന്നേറുന്ന “ചാനൽ 13.8” ഇന്ന് (17-09-2020) തങ്ങളുടെ 200 മത് വീഡിയോ – രമേശ് രാജശേഖരൻ അവതരിപ്പിക്കുന്ന “ശാസ്ത്രകൗതുകങ്ങൾ” എന്ന തുടർ പരമ്പരയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചു കൊണ്ട് തികയ്ക്കുകയാണ്.

https://www.youtube.com/watch?v=RjH4VyQODqo
ആവർത്തിക്കട്ടെ ഇന്നിന്റെ മനുജന് ഇന്നലെകളുടെയും നാളെകളുടെയും സാമൂഹ്യ വീക്ഷണങ്ങൾ പകർത്തുവാൻ ചായക്കൂട്ടുകൾ സമ്മാനിച്ച് കടന്നു പോകുന്ന പ്രപഞ്ചത്തിനൊപ്പം ആ ചായക്കൂട്ടുകൾ ലിഖിതമാക്കുവാൻ ചുവർ നൽകി നമുക്കൊപ്പം നിൽക്കുന്ന “ചാനൽ 13.8” നൊപ്പം ശാസ്ത്രാവബോധവും , പുരോഗമന ചിന്തകളും പേറി നമുക്കും സഞ്ചരിക്കാം.
Janamaithri
https://youtu.be/gFYNkuyIP_0
News Desk YERDU
3,392 കാഴ്ച