ആത്മാവിഷ്ക്കാരം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സാർ…. പ്രോഗ്രാമിന് വന്ന് സംസാരിക്കണം.
ഒരു പത്ത് മിനിട്ട് മതി.

തന്നെ കാണാൻ വന്നവരോട് അയാൾ ചോദിച്ചു .


:എന്താണ് ഞാൻ പ്രോഗ്രാമിൽ സംസാരിക്കേണ്ട വിഷയം.


:ചുംബനത്തെ കുറിച്ചാണ് സാറ് സംസാരിക്കേണ്ടത് .

Advertisement

വിഷയം കേട്ടതോടെ അയാൾ വാചാലനായി, ചുംബനത്തെ കുറിച്ച് അതിൻ്റെ വൈകാരികമായ സുന്ദര സുരഭിലമായ അവസ്ഥകളെകുറിച്ച്, ആത്മാവിഷ്ക്കാരങ്ങളെ കുറിച്ച്, ചെയ്യേണ്ട രീതീകളെ കുറിച്ച് അയാൾ അവരോട് ദീർഘനേരം സംസാരിച്ചു.
പ്രോഗ്രാമിന് വരാമെന്ന ഉറപ്പിൻമേൽ അവർ മടങ്ങി.
അയാൾ എഴുന്നേറ്റ് ബെഡ് റൂമിലേക്കി ചെന്നപ്പോൾ അവൾ പറഞ്ഞു.


:ദേ ചുംബനങ്ങളെ ആത്മാവിഷ്ക്കരിക്കാൻഇങ്ങോട്ടു വരുമ്പോൾ, ഹാൻസോ, തമ്പാക്കോ,വായിൽ എന്താണെന്ന് വെച്ചാൽ കഴുകി നന്നായി ബ്രഷ് ചെയ്തിട്ടു വന്നാൽ മതി, ഇല്ലെങ്കിൽ ഒരാവിഷ്ക്കാരവും ഉണ്ടാകില്ല പറഞ്ഞേക്കാം.


ആമി….

 864 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo