” ഭൂരിപക്ഷം ശാസ്ത്രജ്ഞരും വിശ്വാസികളാണ് ” ?

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മതവിശ്വാസികളുടെ പതിവ് പല്ലവിയാണ് , ” ഭൂരിപക്ഷം ശാസ്ത്രജ്ഞരും വിശ്വാസികളാണ് ” എന്നത്. അതിന് മറുപടിയായി ചില കാര്യങ്ങൾ പറയാം…

1.ലോക സമൂഹത്തിൽ ഭൂരിപക്ഷം വിശ്വാസികളാണ് . അത് കൊണ്ട് തന്നെ എല്ലാ മേഖലയിലും എന്ന പോലെ ഗവേഷണ മേഘലയിലും അത് പ്രതിഫലിക്കും.. സ്വഭാവികം മാത്രം.

2. ശാസ്ത്രജ്ഞൻ എന്നാൽ ഗവേഷകനാണ്. ശാസ്ത്രത്തിന്റെ ഒന്നോ ഒന്നിലധികമോ വിഭാഗങ്ങളിൽ ഗവേഷണം നടത്തി പുതിയ വേറിട്ട കണ്ടെത്തലുകൾ നടത്തുമ്പോൾ ആ വ്യക്തി അറിയപ്പെടുന്ന (പ്രസിദ്ധ ) ശാസ്ത്രജ്ഞനാകുന്നു എന്ന് മാത്രം.

3.ഗവേഷണം പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്ന സമർപ്പണമായി കണ്ടിരുന്ന ഗവേഷകരുടെ കാലമെല്ലാം കഴിഞ്ഞു….ഇന്ന് ഭൂരിപക്ഷം (99%) ഗവേഷകർക്കും അതൊരു ജീവിതമാർഗ്ഗം കൂടിയാണ്. NASA ആയാലും , ISROആയാലും, WHO ആയാലും അതിലെ ഡയറക്റ്റർ മുതൽ സ്വീപ്പർ വരെ ശമ്പളം വാങ്ങി ആ ശബളം കൊണ്ട് ഉപജീവനം നടത്തുന്ന വ്യക്തികളാണ്.

Advertisement

ഫാസിസത്തിന് എതിരായ പോരാട്ടത്തിൽ ഉംബെർട്ടോ എക്കോ എന്നത് വെറുമൊരു പേര് മാത്രമല്ല, തന്റെ രചനകളിലൂടെ ഫാസിസത്തിനെതിരായ തീവ്രമായ പോരാട്ടമാണ് എക്കോ നടത്തിയത്.
ഉംബെർട്ടോ എക്കോയുടെ രചനകളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം.

ഉംബെർട്ടോ എക്കോ പുസ്‌തകം
[ പേജ് 158 വില രൂ190 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്‌

http://nastiknation.org/product/umberto-eco-pusthakam/

4. ഭൂരിപക്ഷം വ്യക്തികളും അവർക്ക് താൽപര്യമുള്ള പ്രാപ്യമായ മേഖലകളാണ് സ്വന്തം തൊഴിലായി തിരെഞ്ഞെടുക്കുക. അതു കൊണ്ട് തന്നെ തീവ്രമായ ശാസ്ത്ര അഭിരുചിയും, അന്വേഷണ തൽപ്പരതയും,ഗവേഷണ ത്വരയും ഉള്ളവരിൽ ചിലർ ശാസ്ത്ര ഗവേഷണം ഒരു അഭിനിവേശമായും (Passion) തൊഴിലായും സ്വീകരിക്കുന്നു.

5. അതിലുമുപരി ഒരാൾ ജ്യോതിശാസ്ത്ര ഗവേഷണത്തിൽ താൽപര്യമെടുക്കുന്ന നിമിഷം മുതൽ തന്നെ മതത്തിന്റെ കെട്ടുകഥകളെ ഏറെക്കുറെ അയാൾ ചവറ്റുകുട്ടയിൽ എറിഞ്ഞു കളഞ്ഞു എന്നാണ് അർത്ഥം. കാരണം പ്രപഞ്ചം ദൈവം ഉണ്ടാക്കിയതാണെന്ന മഹാ മതമൂഢതയുടെ മുകളിൽ ചവിട്ടി നിൽക്കുന്നടത്ത് നിന്നാണ് ഓരോ ജോതിശാസ്ത്ര ഗവേഷകനും ജോതിശാസ്ത്രത്തിന്റെ പടവുകൾ കയറി തുടങ്ങുന്നത്.

6. പ്രപഞ്ചം (ഭൂമി, കടൽ, ആകാശം) “ദൈവം” ആറ് ദിവസം കൊണ്ട് “ഉണ്ടയാക്കി “യതാണെന്നും, പൂഴിമണ്ണ് കുഴച്ച് ഊതി മനുഷ്യനേയും സൃഷ്ഷ്ടിച്ചു എന്ന ദയനീയമായ മതമൂഢത തികച്ചും വിശ്വാസയോഗ്യമല്ലാത്തിടത്ത് നിന്നാണ് ഓരോ ജ്യോതിശാസ്ത്രജ്ഞനും ജനിക്കുന്നത്.

7. ഓരോ ഗവേഷകന്റേയും, കാൽ യുക്തിയിൽ നിന്നും, അര യുക്തിയിൽ നിന്നും, മുക്കാൽ യുക്തിയിൽ നിന്നും, മുഴുയുക്തിയിൽ നിന്നുമാണ് ജോതിശാസ്ത്രമടക്കമുള്ള എല്ലാ ശാസ്ത്രവും വളർന്നത്. ഭക്തിയിൽ നിന്നല്ല എന്ന് സ്പഷ്ടം. ഗവേഷണ വിജയം നേടിയ ഒരു ശാസ്ത്രജ്ഞൻ “ഞാൻ വിശ്വാസിയാണെന്ന് ” അഭിപ്രായപ്പെട്ടാലും അതിനർത്ഥം വിശ്വാസം അയാളുടെ നേട്ടത്തിന് ഗുണം ചെയ്തു എന്നല്ല. കാരണം അയാളിലെ യുക്തിയാണ് അയാളെ ഗവേഷകനാക്കിയത്.

8. ISRO ചെയർമാനായാലും നാസയുടെ ഡയറക്റ്റർ ആയാലും, ഗവേഷണം വിജയിക്കാൻ.. പരീക്ഷണം, നിരീക്ഷണം ,പരിശീലനം ഇവ ജ്യോതിശാസ്ത്രത്തിലാണ് നടത്തേണ്ടത്. അല്ലാതെ ജോതിഷത്തിലല്ല.

9. കാരണം ജ്യോതിശാസ്ത്രത്തിന്റെ ലക്ഷ്യം… അത് നാസയായാലും, RFSA ആയാലും, ESA ആയാലും, CNSA ആയാലും JAXA ആയാലും ചന്ദ്രനിലും, ചൊവ്വയിലും, തൊണ്ണൂറായിരം കോടി പ്രകാശവർഷം അപ്പുറത്തേക്കും.. നോക്കുന്നത്- “ഇത് ” എന്താണെന്ന് അറിയാൻ വേണ്ടിയാണ്, “ഞാൻ” എന്താണെന്ന് അറിയാൻ വേണ്ടിയാണ്, “നമ്മൾ ” ആര്…? എന്ത്….? എങ്ങനെ….? എന്നീ ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് , ചവിട്ടി നിൽക്കുന്ന മണ്ണ് ഒരു മൺത്തരി എന്തെന്ന് അറിയാൻ വേണ്ടിയാണ്.

ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് ജീവന്റെ ഒരു ചെറുകണം തേടിയാണ്, ഒരു ബാക്റ്റീരിയയേയോ വൈറസിനേയെങ്കിലുമോ ലഭിക്കുമോ എന്ന ലക്ഷ്യത്തിൽ.കാരണം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തോ മറ്റൊരു ഗ്രഹത്തിലോ ഉള്ള ജീവനുമായുള്ള താരതമ്യ പഠനമാണ് പ്രപഞ്ച രഹസ്യം കണ്ടെത്താനും ജിവന്റെ ഉൽഭവം കണ്ടെത്താനും ഉള്ള വഴികളിൽ ഒന്ന്.

ശ്രീ ലക്ഷ്മി

 5,262 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo