1982 ലെ ലോക കപ്പിലെ ഗ്രൂപ്പിലെ പെറുവുമായുള്ള മത്സരം ,ആദ്യ മത്സരത്തിൽ കരുത്തരായ പോളണ്ടിനെ സമനിലയിൽ തളച്ച അസ്സൂറികൾ ആദ്യ മിനുട്ടിൽ നേടിയ ലീഡ് കളഞ് ,സമനിലയിൽ . പോളോ റോസിയുടെ ഉയർത്തെഴുനേൽപ്പിനായി കാത്തു നിന്ന ആരാധാരകരെ നിരാശരാക്കി ആദ്യ പകുതിക്ക് ശേഷം അയാൾ ബെഞ്ചിലേക്ക് മടങ്ങുന്നു .
കൃത്യം നാല് കൊല്ലങ്ങൾക്ക് മുൻപ് റോസ്സി ഇറ്റലിയുടെ പ്രതീക്ഷയായിരുന്നു . 3 ഗോളുകൾ നേടി നല്ല കളിക്കാരനുള്ള സിൽവർ ബോൾ വാങ്ങിയാണ് അയാൾ അന്ന് അർജന്റീന വിട്ടത് .
Advertisement
തിരുക്കുറൾ / മലയാളം
[ പേജ് 804 വില രൂ590 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്
http://nastiknation.org/product/thirukkural-malayalam/
തൊട്ടടുത്ത കൊല്ലം തന്നെ റോസ്സി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി . മുൻ വര്ഷങ്ങളിലെ seri A യിലും ബി യിലും ടോപ് സ്കോറർ ആയതൊഴിച്ചാൽ അയാളുടെ പ്രതിഭയെ ചരിത്രത്തിൽ അടയാളപ്പെടുത്താനായി ഒന്നും തന്നെയില്ലായിരുന്നു .
ആ കാലത്താണ് ഒത്തു കളി വിവാദത്തിൽ ക്ലബ്പെട്ട് റോസ്സി 2 വർഷത്തെ ബാൻ വാങ്ങുന്നത് . ചെയ്യാത്ത തെറ്റിനാണ് ശിക്ഷ എന്ന് പല തവണ അയാൾ വിലപിച്ചിട്ടും , 80 ലെ ആദ്യ പകുതി വരെ അയാള്ക്ക് കളിക്കളം അന്യമായി .
തിരിച്ചു വരവിൽ ജൂവിന് ആ സീസണിൽ നേടിയ ഒരു ഗോൾ ഒഴിച്ചാൽ തീർത്തും നിരാശാജനകമായിരുന്നു തിരിച്ചുവരവ് .പിന്നീട് 1982 ഇൽ ബാർസോട് തന്നെ സീനിയർ ടീമിന്റെ കോച്ചായി വരുന്നു .
റോസിയുടെ മുൻകാല പ്രതിഭയെ തിരിച്ചറിഞ്ഞത് കൊണ്ടാവണം റോസ്സി ടീമിലേക്ക് എത്തുന്നത് .ഒട്ടും ചേരാത്ത തിരെഞ്ഞെടുപ്പ് എന്ന് കാൽപന്ത് കളിയുടെ ന്യായാധിപകർ വിധിയെഴുതി. മോശം ഫോമിലായിട്ടും ,അയാളുടെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് അന്ന് ഏറെ മാധ്യമ വിമർശനം ഏറ്റു വാങ്ങിയിരുന്നു .
ലോകകപ്പിലെ അവസാന ഗ്രൂപ് മത്സരം കാമറൂൺ ആയി നടക്കുന്നു . വിജയിച്ചാൽ അടുത്ത റൗണ്ടിലേക്ക് .
റോസ്സി എന്ന പ്രതിഭ ജനിക്കേണ്ടയിടം . പക്ഷെ ഒട്ടും ശോഭിക്കാതെ അയാൾ ആ 90 min കളിച്ചു തീർത്തു .
വീണ്ടും സമനിലയിൽ ഇറ്റലി . ഗോൾ ശരാരാശരിയിൽ മുന്നിലായതിനാൽ രണ്ടാം സ്ഥാനക്കാരായി ഇറ്റലി അടുത്ത റൗണ്ടിൽ .
രണ്ടാം റൌണ്ട് ഗ്രൂപ് ശരിക്കും ഇതിഹാസ ഗ്രൂപ് എന്നൊക്കെ വിളിക്കാവുന്ന,ലോകകപ്പ് ചരിത്രത്തിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെട്ട ആ ഗ്രൂപ്പിൽ ഇറ്റലിയോടൊപ്പം രണ്ടു ടീമുകൾ .
ആദ്യ മത്സരം മറഡോണ ,മുൻ ലോകകപ്പിലെ ടോപ് സ്കോററും മികച്ച പ്ലെയറും ആയ കെമ്പസ്സ് മുന്നേറ്റ നിര നയിക്കുന്ന അര്ജന്റീന .
പിന്നെ സോക്രട്ടറീസ് ,സീക്കോ ,ഫാൽക്കോയും മുന്നിൽ നിന്ന് നയിക്കുന്ന ബ്രസീൽ . പോളോറോസ്സി കളിക്കളത്തിൽ “ഗതി ” കിട്ടാതെ അലയുന്ന പ്രേതമാണ് എന്നായിരുന്നു മാധ്യമങ്ങൾ കളിയാക്കിയത് . അയാളിലെ പ്രതിഭ എന്നേ മരിച്ചിരിക്കുന്നു എന്നവർ വിലപിച്ചു . ഒരിക്കലും മായ്ക്കാനാവാത്ത വലിയ പരാജയവും കൊണ്ടാവും അസ്സൂറികൾ ബാഴ്സിലോണയിലെ sarriya യിൽ നിന്ന് വിട പറയുന്നത് എന്നവർ മുൻവിധിയെഴുതി . .
“Sometimes the idol does not fall all at once. And sometimes when he breaks, people devour the pieces.”
എഡ്വേര്ഡോ ഗലീനോ പണ്ടൊരിക്കൽ എഴുതിയത് അന്വർത്ഥമാക്കുന്നതായിരുന്നു റോസിയുടെ ആ കാലം .
ജൂൺ 29 ലെ ആ സായാഹ്നത്തിൽ കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവും സിൽവർ ബോൾ ജേതാവും ഏറ്റുമുട്ടുന്നു .
56 മിനുട്ടിൽ ടാർഡെല്ലിയുടെ ഗോളിൽ ഇറ്റലി മുന്നിൽ . 68 മിനുട്ടിൽ കഴിഞ്ഞ വേൾഡ് കപ്പിലെ ബെസ്ററ് യങ് പ്ലയെർ ആയി തിരെഞ്ഞെടുത്ത കാബ്രിനി അസാധ്യമായ ഫിനിഷിലൂടെ ഇറ്റലിക്ക് ലീഡ് .
അർജന്റീനയുടെ സകല ആക്രമണവും ഇറ്റാലിയൻ പ്രതിരോധത്തിൽ അവസാനിച്ചു . 80 ആം മിനുട്ടിൽ റോസ്സി ഗോൾ ഒന്നും നേടാതെ മടങ്ങി.
83 ആം മിനുട്ടിൽ അര്ജന്റീന ഒരു ഗോൾ മടക്കിയെങ്കിലും. ലോകകപ്പിലെ ആദ്യ ജയമായി ഇറ്റലി ,ബ്രസീൽ അര്ജന്റീന കളിക്കായി കാത്തിരുന്നു .
ബ്രസീൽ അർജന്റീനയെ 3-1 നു തകർത്തു . അടുത്ത മത്സരത്തിൽ ജയിച്ചവർ സെമിക്ക് യോഗ്യത നേടും എന്ന നിലയിൽ ഗ്രൂപ്പ് മത്സരങ്ങൾ .
ജൂലൈയിലെ ആ സായാഹ്നത്തിൽ നാല്പത്തി നാലായിരം കാണികളെ അത്ഭുദപ്പെടുത്തി അയാൾ ആദ്യ പതിനൊന്നുപേരിൽ സ്ഥാനം പിടിച്ചു .
‘Fratelli d’Italia’ എന്ന ദേശീയഗാനം നെഞ്ചോട് ചേർത്ത് പിടിച്ചു പാടി അയാൾ ടച്ച് ലൈനിലേക്ക് പോകുമ്പോൾ അതയാളുടെ അവസാന മത്സരമാവും എന്ന് കരുതി .
അഞ്ചാം മിനുട്ടിൽ കാബ്രിനി ഇടതു പാർശ്വത്തിൽ നിന്ന് നൽകിയ ഒരു ക്രോസ്സ് പ്രതിരോധ കളികാർക്കിടയിലൂടെ ഓടിയെത്തി ഒരു മനോഹരമായ ഹെഡറിലൂടെ റോസി തന്റെ ടൂർണമെന്റിലെ ആദ്യ ഗോൾ കണ്ടെത്തുന്നു .
പന്ത്രണ്ടാം മിനുട്ടിൽ സോക്രടീസിലൂടെ ബ്രസീൽ സമനില നേടുന്നു. 13 മിനിട്ടെ ആ സമനിലക്ക് ആയുസുണ്ടായിരുന്നുള്ളൂ.
ഡിഫൻസിലേക്കുള്ള ഒരു ലൂസ് പാസ് മൂന്ന് കളിക്കാർക്കിടയിലേക്ക് കുതിച്ചെത്തിയ റോസ്സി പിടിച്ചെടുത്തു .
അവരൊക്കെയും മറി കടന്ന്. ഒരു ബുള്ളറ്റ് ഷൂട്ടിലൂടെ ഗോൾ . 68 ആം മിനുട്ടിൽ ഫാൽക്കോയിലൂടെ വീണ്ടും സമനില പിടക്കുന്ന ബ്രസീൽ ,റോസിയെ തടയാൻ പ്രതിരോധ മതിൽ തീർക്കുന്നു .
74ആം മിനുട്ടിൽ അവയെല്ലാം തകർത്തു റോസ്സി ഹാട്രിക് നേടി , ഇറ്റലിയുടെ രക്ഷകനായി അയാൾ മൂന്ന് ഗോൾ നേടി ഉയർത്തെഴുന്നേറ്റു ..
സെമിഫൈനൽ പോളണ്ടിനെതിരെ ആയിരുന്നു .റോസിയെ പിടിച്ചു കെട്ടുക എന്നത് തന്നെയായിരുന്നു കളി തന്ത്രം .
പക്ഷെ അയാൾക്ക് മുന്നിൽ പോളണ്ട് വീണുപോയി . കളി കഴിഞ് റോസ്സി ഓടി ചെന്നത് കോച്ച് ബാര്സോട്ടിനു അടുത്തേക്കായിരുന്നു ,ആലിംഗനം ചെയ്ത് അയാൾ സ്കോർ ബോർഡിലേക്ക് ചൂണ്ടിക്കാട്ടി ഇറ്റലി 2 പോളണ്ട് 0. റോസ്സി 22″,72″..അയാളിൽ നിന്നുതിർന്നു വീണ കണ്ണീർ തന്നിലർപ്പിച്ച വിശ്വാസത്തിനുള്ള നന്ദി പ്രകടനം കൂടിയാവണം .
അയാളുടെ വിമര്ശകരെയും ആരാധകരെയും ഒന്ന് പോലെ ആ അശ്രുക്കൾ പൊള്ളിച്ചു .അയാൾ ആരാധാരകരെ ആവേശത്തിലാക്കി കയ്യുയർത്തി ഒരിക്കൽ കൂടി പറഞ്ഞു അതെ അത് ഞാനാകുന്നു ..
ലോകോത്തരമായ ആ രണ്ടുഗോളും അയാളുടെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു . അന്ടോഗോണിയുടെ ഹൈ ബോൾ അയാൾ പിടിച്ചെടുത്തത് , ഡിഫെൻഡറുടെ തലക്ക് മുകളിലൂടെ വെട്ടിയൊഴിഞ്ഞത് ,ബോക്സിനു പുറത്തു നിന്നുള്ള ബുള്ളറ്റ് ഷോട്ടിലൂടെ നേടിയ രണ്ടാം ഗോൾ അങ്ങനെ ആ 90 മിനുട്ടും റോസ്സി തന്റെ ഉയർത്തെഴുനേൽപ്പ് ആടി തീർത്തു .
സ്റ്റേഡിയം വിടുമ്പോൾ പുറത്തു പണ്ട് കളിയാക്കിയ അതെ മാധ്യമ പ്രവർത്തകർ അയാളുടെ ഒരു കൂടിക്കാഴ്ചക്ക് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു .
ഫൈനൽ പശ്ചിമ ജർമനിക്ക് എതിരെ .അന്ന് ബെർലിൻ മതിൽ പൊളിഞ്ഞിട്ടില്ല . ദൈവ തുല്യനായി ഇരുപതാം നമ്പറിൽ റോസ്സി . ക്യാമറ കണ്ണുകൾ മുഴുവൻ അയാളിലാണ് . ആവനാഴിയിലെ അവസാന അസ്ത്രം അയാൾ തൊടുക്കുന്നതും കാത്ത് ഫ്ലോറൻസിലെയും മിലാനിലെയും ടൂറിനിലെയും ആബാലവൃദ്ധ ജനം .
പരുക്കൻ കളിയുമായി പശ്ചിമ ജർമ്മനി റോസിയെ പ്രതിരോധിക്കുന്നു . ആദ്യ പകുതിയിൽ കിട്ടിയ പെനാൽറ്റി , റോസ്സിയെടുക്കും എന്ന് കരുതിയവരെ അമ്പരപ്പിച്ചു കാബ്രിനി വരുന്നു . ഗോൾ ആവാതെപോയിട്ടും ഒട്ടും നിരാശരല്ലായിരുന്നു ആരാധകരും ടീമും .
റോസ്സി കളം നിറഞ്ഞാടുമ്പോൾ അവർക്ക് ഗോളിനെ കുറിച്ചാശങ്കകൾ ഇല്ലായിരുന്നു . പ്രതീക്ഷക്കൊത്ത് രണ്ടാം പകുതിയിൽ അവർ റോസ്സിക്കെതിരെ പടുത്തുയർത്തിയ പ്രധിരോധ മതിൽ അയാൾ പൊളിക്കുന്നു . ഒരു ഗോളിന് ലീഡ് . കളി അവസാനം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇറ്റലി മൂന്നാം കിരീടം നേടുന്നു .ടോപ് സ്കോററും മികച്ച കളിക്കാരനും അയാൾ ആയിരുന്നു .പ്ലാറ്റിനിയും സീക്കോയും മറഡോണയും കെമ്പസ്സും റുമേനിഗേയും സോക്രടീസും അയാളുടെ കുതിപ്പിൽ അന്ന് വീണ് പോയി .
അവജ്ഞതകളുടെയും അവഗണയുടെയും കാലത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു നേടിയെടുത്തത് ബുഡാപെസ്റ്റിലെ ഗാലപ്പിംഗ് മേജർ പുഷ്കാസിനും ലിസ്ബണിലെ ബ്ലാക്ക് പാന്തർ യുസേബിയോക്കും സുന്ദരമായ ഫുട്ബോളിനെ ആവാഹിച്ച ആംസ്റ്റർഡാമിലെ മന്ത്രവാദി സാക്ഷാൽ ക്രൈഫിനും സാധിക്കാത്ത ഒന്നാണ് അയാൾ ആ പതിമൂന്നാം തീയ്യതി എത്തിപ്പിടിച്ചത് .
അന്ന് മുതൽ ടൂറിനിലെയും ഫ്ലോറൻസിലെയും നേപ്പിൾസിലെയും തെരുവുകൾ ഇരുപതാം നമ്പർ ജേഴ്സിയും ആക്രമണ ഫുട്ബോളും സ്വപ്നം കണ്ടു തുടങ്ങി .റോസ്സി ഇറ്റാലിയൻ മുന്നേറ്റ നിരയിലെ സമാനതകളില്ലാത്ത പ്രതിഭയായിരുന്നു . ഇറ്റാലിയൻ ജേഴ്സിയിലേക്ക് ഒരു സുവർണ നക്ഷത്രം കൂടി തുന്നി ചേർത്തവൻ . വരും കാലങ്ങളിലെ പ്രതിരോധ മികവിൽ ഇറ്റാലിയൻ ഫുട്ബോൾ അഭിരമിച്ചപ്പോൾ, ഓർക്കാതെ പോയവൻ .
credit
1,455 കാഴ്ച