എന്താണ് വാട്ടർ പീരങ്കി സല്യൂട്ട് ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അത് വിമാനങ്ങൾക്ക് നൽകുന്നത് എന്തുകൊണ്ട്?

1990 ഇൽ ഡെൽറ്റ എയർലൈൻസിലെ വിരമിക്കുന്ന ഒരു പ്രമുഖ പൈലറ്റിനെ ബഹുമാനിക്കാൻ അമേരിക്കയിലെ സാൾട്ട്‌ലേക്ക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില ഉന്നത സ്ഥാനത്തുള്ള വ്യക്തികൾ തീരുമാനിച്ചു. പൈലറ്റിന്റെ അവസാന ഫ്ലൈറ്റിന് ശേഷം വിമാനം പാർക്ക് ചെയ്യുമ്പോൾ, ആ പൈലറ്റിനോടുള്ള ബഹുമാനാർത്ഥം എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിംഗ് വിമാനത്തിന് മുകളിലൂടെ വെള്ളം തളിച്ച്. വാട്ടർ പീരങ്കി സല്യൂട്ടിനു തുടക്കം കുറിച്ചു .
ഒരു കപ്പൽ ആദ്യമായി വെള്ളത്തിൽ ഇറക്കുമ്പോഴോ അല്ലെങ്കിൽ കമ്മീഷൻ ചെയ്യുമ്പോഴോ വാട്ടർ പീരങ്കി സല്യൂട്ട് പതിവായിരുന്നു എങ്കിലും, 90 കളിൽ സാൾട്ട്‌ലേക്ക് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഉപയോഗിച്ചാണ് ഇത് വിമാനങ്ങളിൽ ആരംഭിച്ചത്. ഈ പാരമ്പര്യം ലോകം മുഴുവൻ സ്വീകരിച്ചു.

ഇത് കൃത്യമായി എന്താണ്?

ഒരു വിമാനത്താവളത്തിൽ, സാധാരണഗതിയിൽ വെള്ളം പമ്പു ചെയ്യുവാനായി രണ്ട് ഫയർ ട്രക്കുകൾ പാർക്കിങ്ങിന്റെ ഇരു വശങ്ങളിലുമായി ലംബമായി അണിനിരക്കും, കൂടാതെ കൂടാതെ വെള്ളം ഇരു വശത്തുനിന്നും പമ്പുചെയ്തു ഒരു കമാനം സൃഷ്ടിക്കും, അതിന് കീഴിൽ വിമാനം പതുക്കെ കടന്നുപോകും. സാധാരണഗതിയിൽ 11,000 ലിറ്റർ വെള്ളം ഓരോ വാഹനത്തിൽനിന്നും ഏതാണ്ട് രണ്ട് മിനിറ്റു സമയം ആണ് ചീറ്റിക്കുക.
പ്രതീകാത്മകമായി, ഒരു വിവാഹ കമാനത്തിനടിയിൽ നടക്കുന്ന ഒരു വധുവിന്റെ സമാനമാണ് വാട്ടർ പീരങ്കി സല്യൂട്ട്

എന്തുകൊണ്ടാണ് ഇത് വിമാനങ്ങൾക്ക് നൽകുന്നത്?

വാട്ടർ സല്യൂട്ട് ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം, പക്ഷേ അവ അധികവും വിമാനം പറത്തുന്ന പൈലറ്റിനെയോ വിമാനത്തെയോ ബഹുമാനിക്കുക എന്ന ലക്ഷ്യത്തിലാണ് ചെയ്യുക.
ചില ഉദാഹരണങ്ങൾ നോക്കാം:
ഒരു പുതിയമോഡൽ വിമാനം ആദ്യമായി പറത്താൻ തുടങ്ങുമ്പോൾ.
ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വിമാനം പറത്താൻ തുടങ്ങുമ്പോൾ.
ഒരു വിമാനം നിർത്തലാക്കുമ്പോൾ അവസാന യാത്ര കഴിഞ്ഞു..
ഒരു പ്രമുഖ ക്യാപ്റ്റന്റെ വിടവാങ്ങൽ നടക്കുമ്പോൾ.
വാട്ടർ പീരങ്കിയുടെ ഉപയോഗം അപൂർവമായതിനാൽ എല്ലാ കാര്യങ്ങളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അഗ്നിശമന ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനും വാട്ടർ പീരങ്കി സല്യൂട്ടുകൾ ചെയ്യാറുണ്ട്.

സൈനിക വിമാനങ്ങൾ കടലിനു തൊട്ടു  മുകളിലൂടെ അധികസമയം പറക്കുകയോ പ്രകടനം നടത്തുകയോ ചെയ്ത ശേഷം വാട്ടർ പീരങ്കി സല്യൂട്ട് ചെയ്യാറുണ്ട്. ഇത് ഉപ്പുവെള്ളം കഴുകി കളയുവാൻ വേണ്ടി ആണ്. 
പക്ഷെ.. എല്ലായ്‌പ്പോഴും പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നടക്കണം എന്നില്ല. ചിലപ്പോൾ അനിഷ്ട്ട സംഭവങ്ങളും ഇതുമൂലം ഉണ്ടാകാറുണ്ട്.
സൗദി അറേബ്യായുടെ ദേശീയ ദിനം ആഘോഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു വാട്ടർ പീരങ്കി സല്യൂട്ട് മൂലം ദുബായിലേക്ക് പോയ സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാരന് പരിക്കേറ്റു. ഫയർ‌ട്രക്ക് വാഹനത്തിന്റെ ചെറിയ കൈപ്പിഴയും, കൂടാതെ വാട്ടർ ജെറ്റിന്റെ വമ്പിച്ച ഗതികോർജ്ജത്തിന്റെയും ഫലമായി വിമാനത്തിന്റെ അപകടം ഉണ്ടാവുംമ്പോൾ മാത്രം തുറക്കുന്ന എമർജൻസി സ്ലൈഡ് പൊടുന്നനെ തുറന്നതുമൂലമാണ് അപകടം ഉണ്ടായത്.

ബൈജുരാജ്

 2,495 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo