തലച്ചോറുള്ള ചെടികളോ ..?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ചെടികൾക്ക് കാര്യങ്ങൾ പഠിക്കുവാനും, ഓർമിച്ചിരിക്കുവാനും കഴിയുമോ ?

നമ്മുടെ നാട്ടിൽ വളരുന്ന, എല്ലാവർക്കും പരിചിതമായ ‘ തൊട്ടാവാടി ‘ വളരെ സെൻസിറ്റീവ് ആയ സസ്യമാണ്, അത് സ്പർശനത്തിനോ മറ്റൊരു ഉത്തേജകത്തിനോ പ്രതികരണമായി അതിന്റെ ഇലകളെ വേഗത്തിൽ മടക്കുന്നു.

അവയുടെ സംവേദനക്ഷമത കാരണം, ഈ സസ്യങ്ങളെ പരീക്ഷിക്കാൻ വളരെ മികച്ചതാണ്.

നമ്മൾ വിരൽകൊണ്ട് ഇലയിൽ സ്പർശിച്ചാൽ അത് ഇലകളെ വേഗത്തിൽ മടക്കും എന്ന് നമുക്കറിയാമല്ലോ. കുറച്ചു കഴിഞ്ഞു ഇലകൾ നിവരും. വീണ്ടും ഇലയിൽ വിരൽകൊണ്ട് സ്പർശിച്ചാൽ വീണ്ടും അത് ഇലകളെ മടക്കും.

എത്ര പ്രാവശ്യം ഇത് തുടരും ?

കുറച്ചു പ്രാവശ്യം മാത്രം.

പിന്നീട് നാം വിരൽകൊണ്ട് സ്പർശിച്ചാൽ അവ മടങ്ങില്ല. കാരണം അവ ക്ഷീണിച്ചു അല്ലെങ്കിൽ മടങ്ങുവാനുള്ള ഊർജം നഷ്ട്ടമായി എന്ന് നമ്മൾ കരുതും. പക്ഷെ അങ്ങനെ അല്ല. അപ്പോൾത്തന്നെ നാം സ്പർശിക്കുവാൻ ഉപയോഗിച്ച വിരലിനു പകരം വ്യത്യസ്തമായ മറ്റൊരു സാധനം കൊണ്ട് സ്പർശിച്ചാൽ വീണ്ടും ഇലകൾ മടങ്ങും !

ഇതിൽനിന്നു നമ്മുടെ വിരൽകൊണ്ടുള്ള സ്പര്ശനം ആ ചെടിക്കു ദോഷം ഇല്ല എന്ന് അത് മനസിലാക്കുകയും അത് ഓർത്തിരിക്കുകയും ചെയ്യുന്നു. വീണ്ടും നമ്മുടെ വിരല്കൊണ്ട് തൊടുന്നത് പ്രശനം ആക്കെണ്ട എന്നും ആ ചെടി മനസിലാക്കി.

ഇനി ഒന്നോ രണ്ടോ ദിവസ്സം കഴിഞ്ഞു നാം വീണ്ടും നാം ആ തൊട്ടാവാടിയെ വിരൽകൊണ്ട് സ്പർശിച്ചാലോ ?

അത് മടങ്ങില്ല. ഒരു മാസം വരെ പരീക്ഷിച്ചു. പക്ഷെ ഇലകൾ മടങ്ങിയില്ല.

അപ്പോൾ.. ആ ചെടിക്കു നമ്മുടെ വിരൽസ്പർശം മാസങ്ങളോളം.. അല്ലെങ്കിൽ കുറെ ദിവസങ്ങളോളം എങ്കിലും ഓർത്തിരിക്കുവാനും, അതനുസരിച്ചു പ്രവർത്തിക്കുവാനും കഴിയുന്നുണ്ട് എന്നാണു മനസിലാക്കാം.

ഇതിനെ സസ്യങ്ങളുടെ മസിൽ മെമ്മറി എന്ന് വിളിക്കാം. പക്ഷേ.. തെറ്റ്.. സസ്യങ്ങൾക്ക് പേശികളില്ല. തലച്ചോറും ഇല്ല.

പക്ഷെ അത് ഓർമ്മകൾ സൂക്ഷിക്കുന്നു !

.ഇനി മറ്റൊരു പരീക്ഷണം:

ഒരാൾ അയാളുടെ മുറിൽ ഒരു പയറുചെടി ചട്ടിയിൽ കൊണ്ടുവന്നു വച്ചു.

മുറിയുടെ ഒത്ത നടുക്ക് LED ലൈറ്റ് ഉള്ള സീലിംഗ് ഫാനും ഉണ്ടായിരുന്നു.

.ആദ്യത്തെ ദിവസം അയാൾ ആ ചെടി മുറിയിലെ നാല് മൂലകളിൽ ആദ്യത്തെ മൂലയിൽ ചെടി വച്ചു. ഫാനും, അതിലെ ലൈറ്റും ഇട്ടു.

ഫാനിന്റെ കാറ്റു ചെടിക്കു മനസിലാവും. ഒപ്പം LED ലൈറ്റിന്റെ സാമീപ്യവും.

ലൈറ്റ് വരുന്ന ദിശയിലേക്കു ചെടി ഇലകൾ സ്വാഭാവികമായും ചരിഞ്ഞു.

അടുത്ത ദിവസം അയാൾ ഇതേ പരീക്ഷണം ചെയ്തു. പക്ഷെ ചെടിയെ രണ്ടാമത്തെ മൂലയിലേക്ക് മാറ്റി വച്ചിരുന്നു.

ലൈറ്റും, ഫാനും ഇട്ടപ്പോൾ ചെടിയുടെ ഇലകൾ വീണ്ടും തിരിഞ്ഞു ലൈറ്റിന്റെ ദിശയിൽ ആയി. ( ഇന്നലെ വേറെ മൂലയിൽ ആയിരുന്നതിനാൽ ഇലകൾ മറ്റൊരു ദിശയിൽ ആയിരുന്നു.)

ഇങ്ങനെ ഓരോ ദിവസവും പല പല മൂലകളിൽ വച്ച് പരീക്ഷണം ആവർത്തിച്ചപ്പോൾ പ്രകാശം വരുന്ന ദിശയിലേക്കു ഇലകൾ തിരിഞ്ഞു വന്നിരുന്നു.

ഒപ്പം ഫാനും ഓൺ ആവുമായിരുന്നു.

അടുത്ത ദിവസം അയാൾ ചെടി മറ്റൊരു മൂലയിലേക്ക് മാറ്റിവച്ചു. പക്ഷെ ലൈറ്റ് ഓൺ ആക്കിയില്ല.

എന്നിട്ടും ആ ചെടിയുടെ ഇലകൾ ഫാനിന്റെ ദിശയിലേക്കു താനേ തിരിഞ്ഞു. കാരണം.. ??

ഏതു നിമിഷവും ഫാനിനൊപ്പം ലൈറ്റും അവിടന്ന് വരും എന്ന് അത് മനസിലാക്കി !!

ചെടികൾക്കും കാര്യങ്ങൾ പഠിക്കുവാനും, ഓർമിച്ചിരിക്കുവാനും കഴിയും. പക്ഷെ ജീവികളുടേതുപോലെ അതിനായി പ്രത്യേകം അവയവം ഇല്ല എന്നുമാത്രം.

ബൈജുരാജ്

 23,886 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo