ജീൻ ഹില്ലിയാർഡ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1980 ഡിസംബർ 20ന് ജീൻ ഹില്ലിയാർഡ് എന്ന ഒരു 19 കാരി ഒരു ചെറിയ വാഹനാപകടത്തിൽ പെട്ടു.
തണുത്ത കാലാവസ്ഥ ആയതിനാൽ കാർ ബ്രെക്കഡൗൺ ആയി.
3 കിലോമീറ്റർ അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് നടന്ന ഹില്ലിയാർഡ് കൂട്ടുകാരിയുടെ വീട്ടു വാതിൽക്കൽ എത്തുന്നതിനു ഏതാനും മീറ്റർ മുന്നേ കുഴഞ്ഞു വീണു. അവിടത്തെ താപനില പൂജ്യത്തിനും 30 ഡിഗ്രി സെൽഷ്യസ് താഴെ ആയിരുന്നു. ആ തണുപ്പിൽ കിടന്നു, ആറുമണിക്കൂറിനുശേഷം പിറ്റേന്ന് രാവിലെ 7 മണിക്ക് സാക്ഷികൾ പറയുന്നതനുസരിച്ച് “തണുത്തുറഞ്ഞ കട്ടിയുള്ളതായി” ഹില്ലിയാർഡിനെ കണ്ടെത്തി എന്നാണ്!

അവളെ ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോയി. ആ കുട്ടിക്ക് ഒരു തെർമോമീറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാൾ കുറഞ്ഞ ശരീര താപനില ആയിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. അവളുടെ മുഖം രക്തയോട്ടം ഇല്ലാതെ ചാര നിറമായിരുന്നു, അവളുടെ കണ്ണുകൾ പ്രകാശത്തോട് പ്രതികരിക്കാതെ മരവിച്ചിരുന്നു. ഇഞ്ചക്ഷൻ എടുക്കാനായി അവളുടെ ശരീരത്തിലേക്ക് സൂചി കയറുന്നില്ലായിരുന്നു ! ആശുപത്രിയിലെത്തിയപ്പോൾ അവളെ ചൂട് പുതപ്പ് കൊണ്ട് പൊതിഞ്ഞു.
പിന്നീട് അവളുടെ പൾസ് മിനിറ്റിൽ ഏകദേശം 12 സ്പന്ദനങ്ങളിലേക്ക് മന്ദഗതിയിലേക്ക് വന്നു ! രണ്ടുമണിക്കൂറിനുശേഷം അവൾ അക്രമാസക്തമായ പരിഭ്രാന്തിയോടെ ബോധം വീണ്ടെടുത്തു !
അവളുടെ ആകെയുള്ള പരിക്കുകൾ ഐസിൽ കിടന്നതുകൊണ്ടുണ്ടായ ചർമത്തിലെ പൊള്ളൽ മാത്രമായിരുന്നു !

ഹില്ലിയാർഡിനു മഞ്ഞിൽ അതിജീവിക്കാൻ ഭാഗ്യം ഉണ്ടായെങ്കിലും പലപ്പോഴും അത് മറ്റുള്ളവർക്ക് സാധിക്കണമെന്നില്ല.

എങ്കിലും പൂജ്യത്തിനു താഴെ 20 അല്ലെങ്കിൽ 21 ഡിഗ്രി സെൽഷ്യസ് വരെ ഇതുപോലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഹില്ലിയാർഡിന്റേതു -30 ഡിഗ്രി സെൽഷ്യസ് ആയിരുന്നു !
മഞ്ഞിൽ വീണു.. മരിച്ചതായി തോന്നുമെങ്കിലും പൾസ് അല്ലെങ്കിൽ ശ്വസനമില്ലാതെ മഞ്ഞുമലയിൽ നിന്ന് കിട്ടിയിട്ടും ജീവിതത്തിലേക്ക് മടങ്ങിവന്നവരുണ്ട് ! അങ്ങനെ അതിജീവിച്ചവർ ചിലപ്പോൾ താൽക്കാലിക മാനസിക വൈകല്യങ്ങൾ കാണിക്കുന്നുണ്ടെങ്കിലും സ്ഥിരമായ കേടുപാടുകൾ കൂടാതെ ജീവിതത്തിലേക്ക് മടങ്ങി വരുന്നു.

ശരീര താപനില കുറയുന്നത് ദോഷമാണെങ്കിലും അത് തലച്ചോറിന് കൂടുതൽ സംരക്ഷണം നൽകുമെന്ന് ചിലർ പറയുന്നു. ഇത് താൽക്കാലികമായി സസ്പ്പെൻഡഡ്‌ ആനിമേഷനിൽ പെടുന്നു.
ഹില്ലിയാർഡിന്റെ കാര്യത്തിൽ ഡോക്ടർമാർ പറയുന്നത് അവളുടെ ശരീരം കല്ലുപോലെ ആയതു യഥാർത്ഥ മരവിപ്പിക്കലിനേക്കാൾ ശക്തമായ പേശികളുടെ സങ്കോചങ്ങൾ മൂലമായിരുന്നു എന്നാണ്. അല്ലാതെ ശരീര കോശങ്ങൾ യഥാർത്ഥത്തിൽ മരവിച്ചു കഴിഞ്ഞാൽ കോശങ്ങൾ തകർന്നു അവയ്ക്കു ഒരിക്കലൂം പഴയതുപോലെ ആകുവാൻ സാധിക്കുമായിരുന്നില്ല.
എന്തായാലും ഹില്ലിയാർഡിന്റെ കാര്യം ശാസ്ത്രലോകത്തിന് ഇന്നും അത്ഭുതം തന്നെ !

ബൈജുരാജ്

 58,742 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo