വിജയന്റെ കൽമഴുവിൽനിന്നും കുടകിലെ വടിവാളുകൾ വരെ..

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രക്തസാക്ഷ്യം part 4

മുഖവുര

കണ്ണിന് കണ്ണ് , പല്ലിന് പല്ല് , തലക്ക് തല എന്ന തുലനത്തിൽ. രാഷ്ട്ര സേവനം നടത്തുന്ന രാഷ്ട്രീയക്കാർ പകരം നേടുന്നത് എന്താണ്.? “മാർക്‌സാണ് ശരി സോഷ്യലിസമാണ് ഭാവി” എന്നൊക്കെ മുദ്രാവാക്യങ്ങൾ മുഴക്കുന്ന സംഘടനകൾ കൊലപാതകമാണോ സോഷ്യലിസം എന്ന വാക്കിനാൽ അർത്ഥമാക്കുന്നത്?. യുവതയെ ആകർഷിക്കുവാൻ പ്രത്യയ ശാസ്ത്ര കുപ്പായത്താൽ മൂടിക്കെട്ടിയ അക്രമ രാഷ്ട്രീയമാണ് വേണ്ടതെന്ന് ഏത് താത്വിക ആചാര്യനാണ് ഉൾവിളിയുണ്ടായത്‌.

“അരുതേ എന്നപേക്ഷിച്ച് കാലുപിടിച്ച് കരഞ്ഞ പ്രശംസതയുടെ നെഞ്ചിലേക്ക് അക്ഷരാഭ്യാസത്തിന്റെ ശുദ്ധിയുള്ള വാക്കുകൾ വിലപ്പോവില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ നിന്ന് തുരുമ്പിക്കുന്നതിനേക്കാൾ നല്ലത് നടന്ന് തേഞ്ഞുതീരുന്നതാണെന്ന് വിപ്ലവ കേരളത്തിന്റെ ജ്വലിക്കുന്ന കണ്ണായ കണ്ണൂരിലെ കുറച്ച് കുട്ടികൾ ഒരു തീരുമാനമെടുത്തു ആ തീരുമാനത്തിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ മുതലുള്ളവർ തീർന്നു പോയതിൽ ഞങ്ങൾക്ക് പങ്ക് ഉണ്ടെന്ന് ആരോപിക്കുന്നവർ ആരോപിക്കട്ടെ…”

പി കെ പ്രേംനാഥ് എന്ന സി പി ഐ (എം) നേതാവ് ഒരു പാർട്ടി യോഗത്തിൽ പ്രസംഗിച്ചതാണ് മേൽവിവരിച്ച വാക്കുകൾ. വാക്കുകളെ ചടുലമായ ശൈലിയാൽ നിശബ്ദമായ് ഞങ്ങൾക്ക് പങ്കില്ല എന്നും , എന്നാൽ തന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായ വിപ്ലവ യുവതയോട് ശബ്ദത്തിൽ തന്നെ നമ്മളാണ് കൊന്നതെന്നും വിളിച്ചു പറയുന്ന ഒരു അത്ത്യുഗ്രൻ പ്രസംഗം.

വാക്കുകളിൽ വാകകൾ പൂക്കുന്ന വസന്തമൊരുക്കി ഒരു യുവതയുടെ ഉള്ളിലാകെ ആയുധം അടിച്ചേൽപ്പിക്കുന്ന ഇത്തരം ചടുലമായ ഭാഷ തന്നെയാകാം നവയുവ സമൂഹത്തെ ആകെ ഡി വൈ എഫ് ഐ പോലുള്ള പ്രസ്ഥാനങ്ങളിലേക്ക് ആകർഷിച്ചത്.

അതിലിപ്പോ ന്യായ വാദമായി പ്രത്യയ ശാസ്ത്ര പദാവലികളിൽ ആകൃഷ്ടരായാണ് യുവത വരുന്നത് എന്നൊന്നും സി പി ഐ (എം) പറയുവാൻ നിൽക്കില്ല. കാരണം അവരുടെ പ്രവർത്തികളും പ്രത്യയ ശാസ്ത്ര പദാവലികളുമായി യാതൊരു സാമ്യവും എവിടെയും ചൂണ്ടിക്കാട്ടുവാൻ സാധിക്കില്ല. മതം പേറിയ മാതാപിതാക്കൾ പ്രസവത്താൽ മനുഷ്യന് മാത്രമല്ല തന്റെ മതത്തിനും തലമുറയുണ്ടാക്കുന്നത് നമുക്ക് കാണാം. അതുപോലെ തന്നെ അംഗബലവും പാർട്ടിയുടെ ആശയവും തമ്മിൽ ബന്ധങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം.

രക്തസാക്ഷ്യം

part 4 വാടിക്കൽ രാമകൃഷ്ണൻ വധം

1969 ൽ വാടിക്കൽ രാമകൃഷ്ണൻ എന്ന ജനസംഘം പ്രവർത്തകനെ കൽമഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയവരിൽ ഒന്നാം പ്രതിയായി കുറ്റപത്രത്തിൽ പേര് ചേർക്കപ്പെട്ടത് ഇന്നത്തെ ഡി വൈ എഫ് ഐ യുടെ പൂർവ്വ രൂപമായ കെ എസ് വൈ എഫ് പ്രവർത്തകനായ ഒരു വിജയനായിരുന്നു.

‘സ്റ്റുഡന്റ് ഫെഡറേഷന്റെ’ അന്നത്തെ താലൂക്ക് സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആര്‍ എസ്‌ എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു പത്തുമിനിറ്റിനു ശേഷമാണ് ബി ജെ പി യുടെ പൂർവ്വ രൂപമായ ജനസംഘം പ്രവർത്തകൻ വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇതൊക്കെ വരമ്പത്തെ കൂലിയാണ് എന്നാണ് പി.ജയരാജന്‍ പറഞ്ഞത്.

ഉച്ചകഴിഞ്ഞു മൂന്നോടെ ബാലകൃഷ്ണന്‍ വാടിക്കല്‍ സ്കൂളിനു സമീപം നില്‍ക്കുകയായിരുന്നു. ഇപ്പോഴത്തെ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എന്‍.ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ സിപിഎം. ജാഥ വന്നത് അപ്പോഴാണ്.

പിന്നെ കണ്ടത് കല്ലുവെട്ടുന്ന മഴു ഉപയോഗിച്ച്‌, ജനസംഘം പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായ വാടിക്കല്‍ രാമകൃഷ്ണനെ ഒരാള്‍ വെട്ടുന്നതാണ്.

വെട്ടുകൊണ്ട രാമകൃഷ്ണന്‍ നിലത്തുവീണു. സമീപം കണ്ടതു വിജയനെന്ന യുവാവിനെയാണ്. ഈ മൊഴികള്‍ അന്ന് പൊലീസിനും ലഭിച്ചിരുന്നു. കുറ്റപത്രത്തില്‍ വിജയൻ ആയിരുന്നു ആയിരുന്നു ഒന്നാം പ്രതി.

എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതു കൊണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. മഴുകൊണ്ടുള്ള വെട്ടേറ്റ് ആന്തരാവയവങ്ങള്‍ പുറത്തുവന്ന രാമകൃഷണനെ ജോണിയെന്ന ആളുടെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതാണു പിന്നെ കണ്ടതെന്നും സംഭവത്തിന് സാക്ഷിയെന്നവകാശപ്പെടുന്ന ‘ഉമേഷ്’ ഈ ഇയിടെ വെളിപ്പെടുത്തിയിരുന്നു. ഭയം മൂലമാണ് അക്കാലത്ത് ഇത് തുറന്ന് പറയാത്തതെന്നും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും , സംഭവത്തിന്റെ പഴക്കവുമാണ് ഇന്ന് തുറന്ന് പറച്ചിലിന് ഊർജ്ജമായതെന്നും കഴിഞ്ഞ നാളുകളിൽ ഉമേഷ് അവകാശപ്പെട്ടു.

ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് കൂലിയാണെന്ന ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനു സിപിഎം നല്‍കിയ തിരിച്ചടി തന്നെയായിരുന്നു കൊലപാതകം എന്ന അര്‍ഥത്തിലായിരുന്നു പി.ജയരാജന്റെ പ്രസംഗം.

ആര്‍എസ്‌എസ് മുന്‍ പ്രചാരക് സി.വി.സുബഹിനു ചിറക്കുനിയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു ജയരാജന്റെ പ്രസംഗം. ആര്‍എസ്‌എസിന്റെ അക്രമങ്ങളെക്കുറിച്ചുള്ള പ്രസംഗമായിരുന്നെന്നും കൊലപാതകം നടന്ന ദിവസങ്ങളിലെ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് പ്രസംഗം നടത്തിയതെന്നുമാണ് ജയരാജന്റെ വിശദീകരണം.

വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസില്‍ വിജയന്റെ പങ്കിനെപ്പറ്റി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസ് പുനരന്വേഷിക്കണമെന്ന് രാമകൃഷ്ണന്റെ ഭാര്യ ലീല നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു കുടുംബത്തിനും തന്റെ ഗതി വരാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ലീല പറഞ്ഞു. ഇനിയൊരു കുടുംബത്തിനും തന്റെ അവസ്ഥ ഉണ്ടാവരുതെന്നും, വിധവകള്‍ സൃഷ്ടിക്കപ്പെടരുതെന്നും ലീല പറയുന്നു. ലീലയുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകമാണ് രാമകൃഷ്ണന്‍ കൊല്ലപ്പെടുന്നത്. അന്ന് രാമകൃഷ്ണൻ വധത്തിൽ കുറ്റാരോപിതനായിരുന്ന അതെ കെ എസ് വൈ എഫ് പ്രവർത്തകൻ വിജയൻ തന്നെയാണ് ഇന്നത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ.

കോടിയേരി ബാലകൃഷ്ണനെ എസ്‌ എസ്‌ എല്‍ സി പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോൾ തലശ്ശേരി പട്ടണത്തില്‍ വച്ച്‌ ആര്‍ എസ്‌ എസുകാര്‍ ആക്രമിച്ച്‌ തല തല്ലിപ്പൊളിച്ചു. അതിന്റെ തിരിച്ചടിയെന്നോണമാണ് പത്തുമിനിറ്റിനുശേഷം രാമകൃഷ്ണന്‍ എന്ന ആര്‍ എസ്‌ എസ് പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത്’ എന്നാണ് ജയരാജന്‍ പറഞ്ഞത്.

തുടരും … അടുത്ത ഭാഗം: ടി പി ചന്ദ്രശേഖരൻ വധം

വിഷ്ണു അനിൽകുമാർ

 6,728 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo