ആക്ഷേപ ഹാസ്യം എന്നത് മലയാളിയുടെ പൊതുബോധ ശ്രദ്ധയെ അസാമാന്യമാം വിധം ആകർഷിക്കുന്ന ഒരു ഘടകമാണ്. ആക്ഷേപ ഹാസ്യത്തെ ഒരു മാധ്യമമാക്കുമ്പോൾ മലയാളിക്ക് മാത്രമല്ല ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള മാധ്യമം ട്രോളുകൾ എന്നറിയപ്പെടുന്ന ആക്ഷേപഹാസ്യങ്ങൾ തന്നെയാകും.
ഏറ്റവും ബ്രിഹത്തായതും , പുരോഗമനപരമായതുമായ ആശയങ്ങൾ അച്ചടി മാധ്യമങ്ങൾ വഴിയും, അധികമാരുടെയും ശ്രദ്ധ പിടിച്ചു പറ്റാത്ത സമരോത്സുക പ്രതിക്ഷേധങ്ങൾ വഴിയും സമൂഹത്തിന്റെ ചിന്താ ബോധങ്ങളിലേക്ക് കടക്കുവാൻ പ്രാപ്തമായിരുന്നില്ല. പക്ഷേ ശാസ്ത്രം പുരോഗമിക്കുന്നതിനോടൊപ്പം സാങ്കേതിക വിദ്യകളും പുരോഗമിച്ചു ഇവയ്‌ക്കൊപ്പം യാത്ര ചെയ്തെത്തിയ നവ,സമൂഹ മാധ്യമങ്ങളിൽ അർത്ഥപൂർണ്ണമായ ചിത്രങ്ങൾക്കൊപ്പം ചുരുങ്ങിയ വാക്കുകളിൽ ഹാസ്യാത്മകമായി വാർത്തകൾ പങ്കിട്ടു കൊണ്ട് നവ ജനതയുടെ ശ്രദ്ധയിലേക്ക് കയറിപ്പറ്റുന്ന ട്രോളുകൾ ഇന്നിന്റെ ആശയപ്രചരണങ്ങൾക്കായി വഹിക്കുന്ന പങ്ക് വളരെ വലിയതാണ്.

ഇവിടെ പുരോഗതിയുടെ ആരും ശ്രദ്ധിക്കാതെ തുറന്നുകിടന്ന വാതിലുകൾ വഴി നാസ്തിക,സ്വതന്ത്ര ചിന്താ പ്രചരണങ്ങൾക്കായി നവമുറകൾ സ്വീകരിച്ചവരിൽ പ്രമുഖരാണ് നാസ്‌തിക് നേഷൻ.
യുക്തിവാദ,ശാസ്ത്ര,ചരിത്ര പ്രാധാന്യമുള്ള പുസ്തകങ്ങൾ സമൂഹത്തിലേക്ക് പങ്കിടുന്നതിൽ നാസ്തിക് നേഷൻ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഒപ്പം വിവിധ ഭാഷകളിലുള്ള യുക്തിവാദി ഫേസ്ബുക് പേജുകളും,ഫേസ്ബുക്ക് ഗ്രൂപ്പുകളും നാസ്തിക് നേഷൻ സൃഷ്ടിച്ചെടുത്ത കൂട്ടായ്മകളാണ്. അത്തരം കൂട്ടായ്മകൾ വഴി നവ ആക്ഷേപഹാസ്യ സൃഷ്ടാക്കളെയും രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
മലയാളികൾക്കിടയിലേക്ക് യുക്തിവാദ ആശയങ്ങൾ പടർത്തുവാൻ യുക്തിവാദി ഫേസ്ബുക് പേജും , ഗ്രൂപ്പും മറ്റേത് സംഘടിത രൂപങ്ങളെക്കാളും പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നും ഒരു ഭൂരിപക്ഷം വർത്തമാനകാല വിവാദങ്ങളിൽ യുക്തിവാദിയുടെ അഭിപ്രായമറിയാൻ നാസ്തിക് നേഷൻ സൃഷ്ടിച്ചെടുത്ത യുക്തിവാദി പേജുകളിലേക്കാവും ആദ്യം കണ്ണെറിയുന്നത്.
മതത്തിന്റെ എല്ലാ പ്രതിരോധങ്ങളും പൊളിച്ചടുക്കുന്ന വർത്തമാനകാലം ട്രോളർമാരുടെ സംഭാവന കൂടിയാണ്. സംഘടനകളോ, നേതാക്കളോ ഇല്ലാതെ അസംഘടിതമായി വ്യക്തികൾ സൃഷ്ടിച്ച ആയിരത്തിൽപ്പരം ട്രോളുകൾ, മീമീകൾ തുടങ്ങിയവ കൊണ്ടുവന്ന സാമൂഹികമാറ്റം പൊതുവായ പഠനവിഷയം കൂടിയാണ്.
നാസ്തികത, സ്വതന്ത്രചിന്ത ഇവയുടെ ലോകത്തേക്ക് ഇന്നത്തെ തലമുറയിലെ കൂടുതൽ ചെറുപ്പക്കാർ ശ്രദ്ധിക്കാൻ പ്രധാനവും പ്രഥമവുമായ കാരണങ്ങളിലൊന്ന് ട്രോളുകളാണെന്ന് നിസംശയം പറയാം. പുസ്തകങ്ങളുടെ വിസ്താരമില്ലാത്ത, പ്രഭാഷകരുടെ അക്കഡമിക് വാചോടപങ്ങൾ ആവശ്യമില്ലാത്ത, നിമിഷനേരം കൊണ്ട് നമ്മുടെ ചിന്തയിൽ വെള്ളിവെളിച്ചം മിന്നിക്കുന്ന ട്രോൾ-മീമീ ദ്വന്ദങ്ങൾ ഇന്നത്തെ ഏറ്റവും പ്രചാരമുള്ള സാമൂഹികമാധ്യമമായ ഫേസ്ബുക്ക് ആണ് ഇത്രകണ്ട് ജനകീയമാക്കിയത്. 2ജി, 3ജി കാലഘട്ടത്തിലെ വേഗതകുറഞ്ഞ ഇന്റർനെറ്റിന് അനുയോജ്യമായ ആശയവിനിമയ ഉപകരണമായിരുന്നു ഇവ. പക്ഷേ ചിന്തയ്ക്ക് ഇന്ധനം നൽകാൻ ഏതാനും കിലോബൈറ്റിൽ ഒതുങ്ങുന്ന അവ ധാരാളമായിരുന്നു.
ഇന്റർനെറ്റിൽ ലഭ്യമായിരുന്ന ബൈബിൾ, ഖുറാൻ ട്രോളുകളുടെ റീ-ഷെയറിംഗ് ആയി ഇന്ത്യയിൽ നവനാസ്തിക വിചാരം പരിമിതപ്പെട്ടപ്പോൾ കൂടുതൽ ‘ഇന്ത്യൻ’ ആയ ട്രോളുകൾ സൃഷ്ടിക്കാൻ നാസ്തിക് നേഷൻ ശ്രമം നടത്തിയിരുന്നു. ദേശീയതലത്തിൽ പ്രചാരം കിട്ടാനായി ഇംഗ്ലീഷിൽ അവ ലഭ്യമാക്കി. അതു കൊണ്ടു തന്നെ ഹിന്ദുവിരുദ്ധമായ ഒന്നായാണ് നാസ്തിക് നേഷൻ മുദ്രയടിക്കപ്പെട്ടത്. പൂട്ടിക്കും എന്ന ഭീഷണി വെറെയും നിരന്തരം. പേജിന്റെ കരുത്തായ ‘ഫീഡർ പേജുകൾ’ പലപ്രാവശ്യം പൂട്ടിപ്പോയി. എന്നാൽ വഴിമാറാതെ ലക്ഷ്യം പിൻതുടർന്നു.
കഴിഞ്ഞ അഞ്ചുവർഷ കാലയളവിലായി ‘നാസ്തിക് നേഷൻ’ ഫേസ്ബുക്ക് പേജിലും ട്വിറ്റർ പോലുള്ള ഇടങ്ങിലും പ്രത്യക്ഷമായ ഗ്രാഫിക് വർക്കുകളാണ്. ട്രോളുകൾ എന്നോ മീമീകൾ എന്നോ വിളിക്കാവുന്നവ. ഇന്ത്യയുടെ പലഭാഗത്തുമുള്ള അനേകം ട്രോളർമാരെ അതു സൃഷ്ടിച്ചു,
നാസ്തിക് നേഷനുതന്നെ അനുകരണങ്ങൾ ഉണ്ടായി, തമിഴ് എത്തീയിസ്റ്റ് തുടങ്ങിയ ഫേസ്ബുക്ക് പേജുകളുടെ ആഡ്മിൻമാർ തങ്ങളുടെ പോപ്പുലറായ ഫേസ്ബുക്ക് പേജുകൾക്ക് പിന്നിലെ നാസ്തിക് നേഷന്റെ സ്വാധീനം തുറന്നു അഭിപ്രായപ്പെടുന്നു ::യുണ്ടായിട്ടുണ്ട്. രാജ്യം കടന്ന് മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ചെറുപ്പക്കാർ പലരും ഇന്ത്യൻ നാസ്തിക ട്രോളുകൾ കാണുകയും അത്തരത്തലുള്ളവ സൃഷ്ടക്കാൻ കൂടുതൽ പ്രചോദിതരാവുകയും ചെയ്തിട്ടുണ്ട് എന്ന് അഭിമാനപൂർവ്വം നാസ്തിക് നേഷന്റെ വക്താക്കൾ യെർഡു ന്യൂസിനോട് പറഞ്ഞു.
നാസ്തിക് നേഷൻ സൃഷ്ടിച്ച ട്രോളുകളുടെയും മീമീകളുടെയും സമാഹാരമായി ഒരു പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . രാഷ്ട്രീയ പോസ്റ്റുകൾ തീർത്തും ഇല്ല എന്ന് പറയുന്നില്ല, എന്നാൽ ബഹുഭൂരിപക്ഷവും സ്വതന്ത്രചിന്ത, യുക്തിവിചാരം, നാസ്തികത എന്നീ രേഖയിൽ വരുന്നതാണ്. ഇംഗ്ലീഷിലുള്ളതാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ എല്ലാ മലയാളികൾക്കും ആസ്വദിക്കാവുന്നതാണ്. ട്രോളുകളിൽ നല്ലൊരു പങ്കും മലയാള സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ് എന്നും നാസ്തിക് നേഷൻ വക്താക്കൾ അഭിപ്രായപ്പെട്ടു. റിപ്പോർട്ട് ചെയ്ത് അപ്രത്യക്ഷമാക്കിയ ചില രചനകളും ഇതിലുണ്ട്.
ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒന്ന് ആദ്യമാണ്. മൂന്നാം പതിപ്പാണ് ഇത്. നിങ്ങളുടെ സ്വകാര്യ ലൈബ്രറിയിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്ന് പ്രത്യാശിക്കുന്നു. ‘തീർത്തും അലസ വായനയ്ക്ക് എന്നാൽ തികച്ചും ഗൗരവചിന്തയ്ക്ക് ‘ എന്നതാണ് ഓരോ സൃഷ്ടിയുടെയും ഉന്നം.
NB: ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന മലയാള ട്രോളുകൾക്ക് കടപ്പാട് : ബാല അരുൺ കെ ബി
നാസ്തിക് നേഷൻ പുറത്തിറക്കിയ മീം ബുക്ക് വാങ്ങുവാനായി ചുവടെയുള്ള ലിങ്കുകൾ സന്ദർശിക്കുക വഴി സാധ്യമാണ്.
God Is The Most Dangerous Creation Of Man
Nastik Nation Meme Book [ Pg 448 / Rs499 ]
Available on this link:
News Desk Yerdu
569 കാഴ്ച