സംഘി ഒരു അശ്ലീലം തന്നെയാണ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഈയിടെയായി ഉള്ള ഒരു ട്രെൻഡ് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..?

സിനിമാതാരം കൃഷ്ണകുമാർ പറയുന്നു.. “ഞാനൊരു സംഘിയാണ്. പക്ഷേ സ്വന്തം കരിയർ ഓർത്തും മക്കളുടെ ഭാവിയോർത്തും പറയാതിരുന്നതാണ്..”

(സംഘിയാണെങ്കിൽ മക്കളുടെ ഭാവി കോഞ്ഞാട്ടയാകും എന്ന് കൃഷ്ണകുമാർ അംഗീകരിക്കുന്നു.. )

പ്രശസ്ത വ്ലോഗർ രതീഷ് ആർ മേനോൻ പറയുന്നു..
“ഞാൻ ഒരു സംഘിയാണ്. പക്ഷേ നിങ്ങളുടെ അടുത്ത് ഞാൻ സംഘിത്തരം കാണിക്കാറില്ലല്ലോ ഒരിക്കലും..”

(സംഘിത്തരം പുറത്ത് കാണിക്കാൻ കൊള്ളാത്തത് ആണെന്ന് മേനോൻ തന്നെ സമ്മതിക്കുന്നു.. )

ശ്രീജിത്ത്‌ പണിക്കർ എന്ന സകലമാന നിരീക്ഷകൻ പറയുന്നു..
“എനിക്ക് സംഘി ആശയങ്ങൾ ഇഷ്ടമാണ്. പക്ഷേ എന്നെ സംഘിയെന്ന് ചാപ്പ കുത്തരുത്..”

നിഷ്പക്ഷനായി നിന്ന് മേൽ ചേറാകാതെ സംഘിസം വളർത്തിയാൽ പെട്ടെന്ന് നാറില്ല. പക്ഷേ ചാപ്പ കിട്ടിയാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് പണിക്കരും തുറന്ന് പറയുന്നു..

സുരേഷ് ഗോപിയുടെ മകൻ പറയുന്നു..
“അച്ഛൻ സംഘിയായത് കൊണ്ടാണ് ആളുകൾ അച്ഛന്റെ നന്മകളെ പോലും അംഗീകരിക്കാത്തതെന്ന്…”

(സംഘികളിൽ നന്മയില്ല എന്ന പൊതുബോധം അവനും ശരിവെക്കുന്നു.. )

എന്റെ നിരവധിയായ സുഹൃത്തുക്കളിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്.. ഞാൻ സംഘിയാണ്.. പക്ഷേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം ക്രിസ്ത്യൻസിന്റേതാണ്.. അല്ലെങ്കിൽ മറ്റ് വിഭാഗക്കാരുടേതാണ്.. അത് കൊണ്ട് എന്റെ രാഷ്ട്രീയം അവിടെ കളിച്ചാൽ അവർക്ക് എന്നോട് വെറുപ്പാകും.. ഉള്ള താല്പര്യം അങ്ങോട്ട് പോകും..

(അപ്പോൾ ആളുകൾക്ക് വെറുപ്പ് തോന്നുന്ന ഇസമാണ് ഉള്ളിലുള്ളത് എന്ന് സ്വമേധയാ സമ്മതിക്കുന്നു.. )

സത്യത്തിൽ സംഘി എന്ന് പറഞ്ഞാൽ തൂക്കി കൊല്ലുന്ന സ്വതന്ത്ര റിപ്പബ്ലിക് അല്ല കേരളം.. എന്നാലും അവർ സ്വയം കരുതുന്നു.. ഞങ്ങളുടെ രാഷ്ട്രീയം പുറത്ത് പറയാൻ കൊള്ളില്ല. നാലാള് അറിഞ്ഞാൽ നാണക്കേട് ആണ്. ആളുകൾക്ക് വെറുപ്പ് തോന്നുന്ന സംഗതിയാണ് ഉള്ളിൽ.. ഭാവിയെ ബാധിക്കും. എന്തെങ്കിലും പറ്റിയാൽ ആരും തിരിഞ്ഞു നോക്കില്ല. മറ്റ് മതക്കാർക്ക് ഞങ്ങളെ ഇഷ്ടപ്പെടില്ല.. എന്നൊക്കെ നന്നായി ബോധ്യപ്പെട്ടിട്ടും അഴുക്ക് ഭാണ്ഡം ചുമന്നു അങ്ങിനെ നടക്കുന്നത് വിചിത്രമായ ഒരു മാനറിസമാണ്.

നാലാളോട് പറയാൻ കൊള്ളാത്ത രാഷ്ട്രീയമാണ് തന്റെ ഉള്ളിലുള്ളതെന്ന് മനസ്സിലാക്കിയിട്ടും ഇത്ര കഷ്ടപ്പെട്ട് അതിൽ തന്നെ തുടരുന്നതെന്തിനാണാവോ…?

copied…

 6,482 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo