നാസ്തിക് നേഷൻ ബുക്ക് സെല്ലിംഗ് ഡിവിഷൻ ഇന്ത്യയിലെ എല്ലാ മെട്രോകളിലേക്കും ഫ്രാഞ്ചൈസീ / നോഡൽ സെന്ററുകൾ ആരംഭിക്കുന്നതിന് അവിടെ സ്ഥിരതാമസമാക്കിയ മലയാളികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.നാസ്തിക് നേഷൻ എന്നത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടയാണ്, നാസ്തികത, ശാസ്ത്രം, മറ്റ് പുരോഗമനചിന്താഗതികൾ എന്നിവ സമൂഹത്തിൽ, പ്രത്യേകിച്ചും യുവതലമുറയിൽ പ്രചരിപ്പിക്കുക എന്നതാണ് നാസ്തിക് നേഷന്റെ ലക്ഷ്യം. നാസ്തിക് നേഷന് കേരളത്തിലും, ഇന്ത്യയിലും, അതിനുമപ്പുറവും പ്രചാരണം കിട്ടുന്നുണ്ട്. നാസ്തിക് നേഷൻ പ്രസിദ്ധീകരിക്കുന്ന വാർത്തകളും മീമീകളും തുടർച്ചയായി അമേരിക്ക, കാനഡ തുടങ്ങി നിരവധി രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിവിധ നിരീശ്വരവാദി സംഘടനകൾ പങ്കിടാറുണ്ട്.നാസ്തിക് നേഷൻ അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു ചേരുന്ന പുസ്തകങ്ങൾ, അപ്പാരലുകൾ, ഡിജിറ്റൽ ഉത്പന്നങ്ങൾ എന്നിവ ഓൺനൈലിലൂടെ പ്രചാരണം നടത്തി വിൽക്കുന്നുണ്ട്. ലാഭവിഹിതം ഇത്തരം പ്രവർത്തനങ്ങൾക്കു വേണ്ടി വീണ്ടും ചെലവിടുന്നു. സാമൂഹ്യപ്രതിബന്ധതയുള്ള വിഷയങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കാനും അധികാരശ്രേണീതലത്തിൽ എത്തിക്കാനും നാസ്തിക് നേഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആശയപ്രചാരണാർഥമുള്ള പുസ്തകങ്ങളുടെ പ്രചാരവും വിൽപനയും ഇന്ത്യയിൽ എല്ലാഭാഷയിലേക്കും വ്യാപിപ്പിക്കാൻ നാസ്തിക് നേഷൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ മെട്രോനഗരങ്ങളിൽ സ്ഥിരതാമസമാക്കിയ നിരീശ്വരവാദിയും മലയാളിയുമായ ആ പ്രദേശത്തെ ഭാഷയിൽ മികച്ച പരിജ്ഞാനവും ഉള്ളവരിൽ നിന്നും താല്പര്യപ്രകടന പത്രിക ക്ഷണിക്കുന്നു. ഫ്രാഞ്ചൈസ് ഫീസുകളോ ഡിപ്പോസിറ്റുകളോ ഇല്ല. പർച്ചേസ് ഓൺ ഡിമാന്റ് മാതൃകയിലാണ് പ്രവർത്തനം (ഓർഡർ ഉണ്ടാകുമ്പോൾ മാത്രം സ്റ്റോക് ചെയ്യുക). അതിനാൽ വളരെ കുറഞ്ഞ മുതൽ മുടക്കേ ആവശ്യമുള്ളൂ. പ്രതിമാസം തികച്ചും ആകർഷകമായ വരുമാനം ഉറപ്പാക്കാം. താൽപര്യമുള്ളവർ ഈ മെയിൽ അയക്കുക (nastiknation@gmail.com).വരൂ, നമുക്കൊന്നിച്ച് നാസ്തികതയുടെ പുതിയൊരു വസന്തം ഇന്ത്യയിൽ വിരിയിക്കാം, എന്തെന്നാൽ ഇന്ത്യൻ ജനത അന്നുമാത്രമാകും പ്രായോഗകമായും ഒരു മതേതര രാജ്യമാകാൻ പോകുന്നത്.
818 കാഴ്ച
Hi thre Dear, aare you really visiting this site on a regular basis, if so after
that you will absolutely obtain pleasant experience.
Good article. I’m experiencing a few of these issues aas well..
Great post.