തമോഗർത്തങ്ങൾ part 1

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഭൗതിക ശാസ്ത്രത്തിന്റെ നിലനിന്നിരുന്ന എല്ലാ നിയമങ്ങളെയും തെറ്റിക്കുന്ന സ്ഥലകാല ( space-time) ത്തിന്റെ ഭാഗം ആണ് തമോഗർത്തങ്ങൾ.
നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമായ പിണ്ഡവും ഗുരുത്വാകർഷണവും അനുഭവപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ഉള്ളിൽ നിന്നും പ്രകാശം പോലെയുള്ള വൈദ്യുത കാന്തിക വികിരണങ്ങൾക്കു പോലും രക്ഷപെടാൻ കഴിയില്ല.
അതുകൊണ്ടാണ് തമോഗർത്തം കറുത്തതായി കാണപ്പെടുന്നത്.
ഇത് എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് നോക്കാം.
ഒരു നക്ഷത്രത്തിന്റെ മരണം അഥവാ അതിനു എരിയാൻ ഉള്ള ഇന്ധനം (nuclear fusion) തീരുമ്പോൾ അത് നശിക്കുന്നു. ( സൂപ്പർ നോവ)
ഈ നക്ഷത്രത്തിന്റെ മാസ്സ് സൂര്യന്റെ മാസ്സിന്റെ 1.4 മടങ്ങ് ആണെങ്കിൽ ആ നക്ഷത്രം വെള്ളക്കുള്ളൻ ( white dwarf) ആയി മാറുന്നു.
ഈ 1.4 എന്ന സംഖ്യ ചന്ദ്രശേഖർ ലിമിറ്റ് എന്ന് അറിയപ്പെടുന്നു. ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞൻ ആയ സുബ്രമണ്യൻ ചന്ദ്രശേഖർ ആണ് ഈ ലിമിറ്റ് നിജപ്പെടുത്തിയത്.
ചന്ദ്രശേഖർ ലിമിറ്റിന് മുകളിൽ മൂന്ന് സോളാർ മാസ്സ് വരെ പിണ്ഡം ഉള്ള നക്ഷത്രങ്ങൾ ന്യൂട്രോൺ സ്റ്റാർ ആയി മാറുന്നു ഈ ലിമിറ്റ് Tolman–Oppenheimer–Volkoff ലിമിറ്റ് എന്നറിയപ്പെടുന്നു..

മൂന്ന് സോളാർ മാസ്സിൽ കൂടുതൽ ഉള്ള ഭീമൻമാരായ നക്ഷത്രങ്ങളുടെ നാശം ആണ് തമോഗർത്തങ്ങളുടെ ഉൽഭവത്തിന് കാരണമാകുന്നത്. സ്വയം ജ്വലിക്കാനുള്ള ഇന്ധനം തീരുന്നതോടെ അടുത്ത് കൂടി കടന്നു പോകുന്ന എല്ലാം ‘ഭക്ഷണ ‘മാക്കി ഇവ അതിന്റെ കേന്ദ്രത്തിലേക്ക് ചുരുങ്ങാൻ തുടങ്ങുന്നതോടെ ഇവയ്ക്ക് ഭീമമായ സാന്ദ്രതയും ഗുരുത്വവും അനുഭവപ്പെടുന്നു. സ്ഥല – കാല വക്രീകരണം നടക്കുന്നതിനാൽ ഇവിടെ time dilation എന്ന പ്രതിഭാസം അനുഭവപ്പെടുന്നു.. ആയതിനാൽ ഈ മേഖലയിൽ സമയം വളരെ പതുക്കെ അനുഭവപ്പെടും.. മിക്കവാറും എല്ലാ ഗാലക്സികളുടെയും നടുക്ക് ആണ് ഇവയുടെ സ്ഥാനം.

NB: ചിത്രത്തിൽ കാണുന്നത് ഇവന്റ് ഹൊറയ്സൺ കഴിഞ്ഞ വർഷം ഏപ്രിൽ 10 ന് ആദ്യമായി പകർത്തിയ തമോഗർത്തത്തിന്റെ ചിത്രമാണ്.
ഇത് മെസ്സിയെർ 87 എന്ന ഭീമനായ എലിപ്ടിക്കൽ ഗാലക്സിയുടെ നടുക്ക് ആണ് ഉള്ളത്. ഇതിന് നമ്മുടെ സൂര്യന്റെ 700 കോടി മടങ്ങ് മാസ്സ് ഉണ്ട്.

ബിനീഷ് ബാബു

 333 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo