രാമനും രാഷ് ട്രീയവും.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അയോദ്ധ്യയിൽ ,രാമ ജന്മഭൂമി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഏറ്റവും വലിയ രാമക്ഷേത്രം പണിതുയർത്താൻ ഇൻഡ്യയുടെ പ്രധാനമന്ത്രി, തറക്കല്ലിട്ടു കഴിഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചക്ക്, അവർ ഉപയോഗിച്ച, പ്രധാന അജണ്ടയായിരുന്നു, രാമ ജന്മഭൂമിയിലെ രാമക്ഷേത്രം.
എന്തുകൊണ്ട് രാമക്ഷേത്രം എന്ന ചോദ്യം പ്രസക്തമാണ്.
ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിലൊന്നാണ് രാമൻ.എപ്പോഴെല്ലാം ധർമ്മം നശിക്കുന്നുവോ, എപ്പോഴെല്ലാം അധർമ്മം തലപൊക്കുന്നുവോ അപ്പോഴെല്ലാം, ശിഷ്ടന്മാരെ രക്ഷിക്കുവാനും ദുഷ്ടന്മാരെ നശിപ്പിക്കുവാനും വേണ്ടി ഞാൻ യുഗംതോറും അവതരിക്കുന്നു, എന്നാണ് ഭഗത് ഗീതയിൽ അവതാരലക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
അവതാരങ്ങളിൽ, ഏറ്റവുമധികം ആരാധകരുള്ള ദൈവങ്ങൾ രാമനും കൃഷ്ണനുമാണ്. അവർ രണ്ടും പ്രധാന കഥാപാത്രങ്ങളായുള്ള രണ്ട് ഇതിഹാസങ്ങൾ, രാമായണവും മഹാഭാരതവും ഇന്ത്യയിലുണ്ട്.ഇൻഡ്യൻ സംസ്കാരത്തെ ആഴത്തിൽ സ്വാധീനിച്ച രണ്ട് സാഹിത്യ കൃതികളാണവ.
എന്നാൽ എന്തു കൊണ്ടാണ് ഹിന്ദു രാഷ്ട്രവാദികൾ, കൃഷ്ണനെ ഉപേക്ഷിച്ച് രാമനെ മാതൃകയായി ഉയർത്തിപ്പിടിക്കുന്നത് ?
അതിന് കാരണമുണ്ട്.
മഹാഭാരതത്തിൽ യുദ്ധത്തിലൂടെ രാജ്യവും അധികാരവും പിടിച്ചെടുക്കുന്ന കഥയാണ് പറയുന്നത് .എന്നാൽ അത്, ഒരു ആര്യ ഗോത്രത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധമാണ്. കൗരവരെ കൊന്നൊടുക്കി പാണ്ഡവർ രാജ്യം പിടിച്ചെടുക്കുന്നു. അതായത്, ആര്യന്മാർക്കിടയിലെ ആഭ്യന്തര യുദ്ധമാണ്.
എന്നാൽ, രാമായണത്തിൽ അതല്ല കഥ. ആര്യനായ, രാമൻ ,രാക്ഷസരാജാവായ രാവണനേയും അനുയായികളേയും കൊല്ലുന്ന കഥയാണ് രാമായണം പറയുന്നത്. അസുരൻ, രാക്ഷസൻ എന്നീ പേരുകളിൽ പുരാണേതിഹാസങ്ങളിൽ പറയുന്ന ജനങ്ങൾ ദ്രാവിഡരാണെന്ന് ചരിത്ര കാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ്, കൃഷ്ണന്റെ ധർമ്മസംസ്ഥാപനത്തേക്കാൾ, രാമന്റെ ധർമ്മസംസ്ഥാപനം, ഹിന്ദു രാഷ്ട്രവാദികൾ മാതൃകയായി സ്വീകരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ കൃത്യമായി ഇപ്പോൾ,നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്.
അതെ, ആര്യ മേധാവിത്വ രാഷ്ട്രീയ വ്യവസ്ഥയുടെ സംസ്ഥാപനമാണ്, അവരുടെ ആത്യന്തികമായ രാഷ്ട്രീയ ലക്ഷ്യം.

എം ടി ഋഷി കുമാർ

 206 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo