മതം ഇല്ലാത്തിടത്ത് എന്തൊക്കെ മാറ്റങ്ങൾ വരാം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


1. ജീവിത രീതിയിൽ പല നല്ല നല്ല മാറ്റങ്ങൾ തീർച്ചയായും വരും. 
ഉദാഹരണം : –  മതപഠനത്തിനായി ചിലവാക്കുന്ന സമയം യുക്തിപരമായ ക്രിയേറ്റീവായ കാര്യങ്ങൾക്ക് ഉപയോഗിക്കാം. ശാസ്ത്രീയത കൂടുതൽ ഉർജസ്വലമാകും.

2. മതമില്ലാത്തത് കൊണ്ട് വർഗ്ഗീയതയും ജാതീയതയും അവസാനിക്കും.
3. ചാനൽ ചർച്ചകൾ വികസനത്തെക്കുറിച്ചും ദാരിദ്ര നിർമ്മാർജനത്തെക്കുറിച്ചും മാത്രമാകും
4. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ മതം ഒരു തടസ്സമാവില്ല.
5. രാഷ്ട്രീയക്കാർക്ക് വോട്ട് പിടിക്കാൻ വികസനത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും മാത്രം സംസാരിക്കേണ്ടി വരും.
6. ഇഷ്ടമുള്ള ജോലി ലഭിക്കാൻ മതം ഒരു തടസ്സമാവില്ല.
7. പരസ്പര വിദ്വേഷം അവസാനിക്കുന്നതോടു കൂടി ആളുകൾ കൂടുതൽ അടുത്തിടപഴകാനും ക്രമേണ പരസ്പരമുള്ള ഭയവും മാറും.
8. ആർക്കും എവിടെയും മത ഭയമില്ലാതെ യാത്ര ചെയ്യാം. ആരും മതം പറഞ്ഞ് തല്ലിക്കൊല്ലുമെന്ന് പേടിക്കണ്ട.
9. ഒത്തൊരുമയോടെയുള്ള പ്രവർത്തനം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. 
10. രാജ്യങ്ങൾ തമ്മിലുള്ള മത – സ്പർദ്ധ അവസാനിക്കും. 

മതം മാത്രമല്ല പ്രത്യയശാസ്ത്രങ്ങളും സംസ്കാരത്തിന് വേണ്ടിയുള്ള വാദങ്ങളും സംഘബോധവും ഒക്കെ സമാധാനത്തിന് ഭീഷണിയാണ്. ഇതൊക്കെ തിരിച്ചറിയാൻ കഴിഞ്ഞാൽ ദാരിദ്രം മാത്രമാകും നമ്മുടെ ശത്രു. അതിനെ കീഴടക്കാൻ പിന്നിട് എളുപ്പമാകും …..
അത്യന്തികമായി മനസ്സിലാക്കേണ്ട കാര്യം ആധുനിക മനുഷ്യൻ ഒരു ഗോത്ര കാലഘട്ടത്തിൽ നിന്നും വന്നതാണ്. ഗോത്ര മനുഷ്യനിലുള്ള സംഘബോധവും അന്യനോടുള്ള വെറുപ്പും ഒക്കെ അവനിലുണ്ട്. ഇതെല്ലാം മതം എല്ലാ കാലത്തും ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയുക ….
മനുഷ്യനെ സംബന്ധിച്ചിടത്തോളം രോഗങ്ങളും ദു:ഖങ്ങളും ഒന്നുമില്ലാത്ത ഒരു ജീവിതം സാദ്ധ്യമല്ല ….

എല്ലാ ജനിതക പ്രവണതകൾക്കെതിരായുമുള്ള ഒരു പോരാട്ടമാണ് യുക്തിചിന്ത.!

 306 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo