എന്താണു റൂം ഫോർ റിവർ.?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വെള്ളപ്പൊക്ക സമയത്ത് ഉയർന്ന ജലനിരപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നദിക്ക് കൂടുതൽ ഇടം നൽകുക എന്നതാണ് റൂം ഫോർ റിവർ എന്നത്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌ “

1995 ലെ പ്രളയത്തിന് ശേഷം, ഡച്ച് ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പദ്ധതിയാണ് റൂം ഫോര്‍ റിവര്‍. രാജ്യത്ത് പ്രളയം ഉണ്ടാക്കുന്ന പ്രധാന മൂന്ന് നദികളില്‍ 30 ഓളം സ്ഥലങ്ങളില്‍ അവയ്ക്ക് കൂടുതല്‍ ഇടം നല്‍കി പ്രളയം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഈ പദ്ധതിയില്‍ ചെയ്ത ചിലകാര്യങ്ങള്‍…

  • ഒരു നദിയുടെ പ്രളയ നിരപ്പ് കുറയ്ക്കുക
  • നദിയില്‍ ജലം വര്‍ദ്ധിക്കുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അവയ്ക്ക് സംഭരണ ഇടങ്ങള്‍ ഒരുക്കുക
  • നദീതീരങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക
  • നദികളുടെ സൈഡ് ചാനലുകളുടെ ആഴം കൂട്ടുക
  • നദിക്കായി പ്രളയ ഇടവഴികള്‍ നിര്‍മ്മിക്കുക.

അതായത്, ഒരോ നദിക്കും 2 സെന്‍റ് റൂം പണിത് കൊടുക്കല്‍ അല്ല പദ്ധതി, 2007ല്‍ നെതര്‍ലാന്‍റില്‍ ആരംഭിച്ച പദ്ധതി പൂര്‍ണ്ണമായും തീര്‍ന്നത് 2018ലാണ് .

അപ്പൊൾ ഇത്‌ ദോശ ചുട്ടെടുക്കുന്നത്‌ പോലെ ഒന്നല്ല എന്നർത്ഥം..
അതെ,നദികളുടെ അരികുകളിൽ വിശാലമായ പ്രളയ നിലങ്ങൾ ഒരുക്കലും ആഴം കൂട്ടലും മണ്ണ് വാരലും അങ്ങനെ തുടങ്ങി ഒരു 2-3 പതിറ്റാണ്ടിന്റെ പദ്ധതിയാണ്. അത് തുടങ്ങി വയ്ക്കുകയാണ് റിബിൾഡ് കേരള ചെയ്യുന്നത്.

അത് ഒരുപക്ഷെ നമ്മുടെ പലരുടേയും ജീവിതകാലത്ത് പൂർത്തിയാവില്ല. 44 നദികൾ ഉള്ള നാടാണ് കേരളം. ഇതിൽ 36 എണ്ണമെങ്കിലും പ്രളയകാലത്ത് നിറഞ്ഞ് കവിയുന്നുണ്ട്. അവയ്ക്കെല്ലാം ചുറ്റും പ്രളയനിലങ്ങൾ ഉണ്ടാക്കണം. നദിയുടെ അത്രയും നീളത്തിൽ ഡൈക്കുകൾ ( മണ്ണും കല്ലും വച്ചുള്ള മതിൽ)
നിർമ്മിക്കണം. ആ പദ്ധതിയാണ് കേരളം തുടങ്ങുവയ്ക്കുന്നത്. നൂറ്റാണ്ടുകൾ എടുത്താണ് നെതർലാന്റും മറ്റ് യൂറോപ്യൻ രാജ്യങ്ങളും പ്രളയങ്ങളെ മറി കടന്നത്. എന്നിട്ടും കഴിഞ്ഞ രണ്ട് ദിവസമായി മ്യൂണിക് നഗരത്തിൽ വെളളപ്പൊക്കമാണ്.

നമ്മുടെ നാട്ടിൽ മഴക്ക്‌ മുന്നേ നദികളുടെ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട്‌ പമ്പയാറ്റിലെ മണൽ കോരി ആഴം കൂട്ടുന്നതിനെതിരെ ഒരു കൂട്ടം മാധ്യമങ്ങളും പ്രതിപക്ഷവും ഉണ്ടാക്കിയ വിവാദം ഇതിനോടൊപ്പം ചേർത്ത്‌ വായിക്കാം. നദിയുടെ ആഴം വർദ്ധിച്ചാൽ വെള്ളം ഒഴുകി പോകുകയും തങ്ങളുടെ ആഗ്രഹങ്ങളും ഉള്ളിലിരുപ്പും അതോടൊപ്പം ഒഴുകി പോകുമോ എന്ന് സന്ദേഹിക്കുകയും ചെയ്യുന്നവരുള്ള നാടാണ് കേരളം ..

ഒരു നാട്ടിലെ ഭരണാധികാരി മറ്റൊരു നാട്ടില്‍ പോയി അവിടുത്തെ നല്ല മാതൃക കണ്ടുവന്ന് അതിന്‍റെ സ്വന്തം നാട്ടിലെ പ്രയോഗികത പരിശോധിച്ചാല്‍ അത് നാളെ നടപ്പിലാകും എന്നതല്ല..അത്‌ നിരീക്ഷ്ക പട്ടം സ്വയം എടുത്തണിയുന്ന വീഢ്യാസുരന്മാർക്ക്‌ ബോധ്യപ്പെടുന്നതുമല്ല..!


നോർഡ്‌വാർഡിലെ “റൂം ഫോർ റിവർ” പദ്ധതിയിലേക്ക് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഫീൽഡ് സന്ദർശനം നടത്തുന്നത്

 556 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo