ജാതി രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന് നെൽസൺ മണ്ടേല ഗാന്ധിസം ഉപേക്ഷിച്ചത് എന്ത് കൊണ്ട് ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മണ്ടേലയുടെ പിതാവ് മണ്ടേലക്ക് ആദ്യം ഇട്ട പേര് കുഴപ്പക്കാരൻ എന്നർഥമുള്ള റോലിഹ് ലാഹ് ല എന്നായിരുന്നു. പിന്നീട് മാഡിബ എന്ന ഓമനപ്പേരു് എല്ലാവരും വിളിച്ചു.

1918 ജൂലായ് 18 തെമ്പുലാന്റ്എന്ന നാട്ടുരാജ്യത്ത് ഗോഡ്‌ലഹെൻടി എന്ന ഗോത്രത്തലവന്റെ മൂന്നാമത്തെ മകനായി മാഡിബ ജനിച്ചു. ഏഴാംക്ലാസ്സിൽപഠിക്കുമ്പോൾഇംഗ്ലീഷുകാരി ടീച്ചർ മാഡിബയെ നെൽസൺ എന്നു വിളിച്ചു. ആഫ്രിക്കക്കാരന് നെൽസൺ എന്ന ഇംഗ്ലീഷ് പേരിട്ടതിൽ മാഡിബക്കു പ്രതിഷേധം തോന്നിയെങ്കിലും സഹിച്ചു ഒമ്പതാം വയസിൽ തന്റെ ആരാധനാപാത്രം കൂടിയായ പിതാവു അന്തരിച്ചു. അതോടെ ജന്മദേശമായ ‘കുനു’വിടാൻ മാഡിബ നിർബന്ധിതനായി. അതോടെ മാഡിബ പുതിയ ദേശത്ത് താമസമായി. അവിടെ പള്ളിയോട ബന്ധിച്ചുള്ള സ്കൂളിൽ പഠനം ആരംഭിച്ചു.

അവിടുത്തെ ജനപ്രതിനിധി അവിടെ സംഘടിപ്പിക്കുന്ന യോഗങ്ങളും സമ്മേളനങ്ങളും മാഡിബ കണ്ടു പഠിച്ചു. ഒപ്പം വെളളക്കാർ ദക്ഷിണാഫിക്കയിലെ കറുത്ത വർഗക്കാരോട് കാട്ടുന്ന അവഗണനയും അവഹേളനവും മണ്ടേലയുടെ മനസ്സിൽ മുറിവുകളുണ്ടാക്കി. അറിവില്ലായ്മയാണ് അടിമത്വത്തിന് കാരണമെന്നു മനസ്സിലാക്കിയ മണ്ടേല അതിൽ നിന്നു നാട്ടുകാരെ മോചിപ്പിക്കണമെന്ന് തീരുമാനിച്ചു.

16 വയസ്സായപ്പോൾ കൂടുതൽ പഠനത്തിനായി മണ്ടേലയെ ക്ലാർക്ക് ബലി എന്ന സ്ഥലത്തേക്ക് പഠനത്തിനായയച്ചു. 1940 ൽ ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിലെത്തി. അവിടുത്തെ ചുണ്ണാമ്പു ഖനികളിൽ ജോലി ചെയ്യുന്നവരുടെ കഷ്ടതകളും രോഗാവസ്ഥകളും മണ്ടേലയെ അസ്വസ്ഥനാക്കി. കറുത്തവരുടെ കണ്ണുകളിലെ പ്രകാശം മങ്ങുന്നതും ദുരിതപൂർണമായ തൊഴിൽ ചെയ്യാൻ വിധിക്കപ്പെടുന്നവരുടെ വേദനയും മണ്ടേലയെ അസ്വസ്ഥനാ ക്കി.കറുത്തവരുടെ സഞ്ചാര സ്വാതന്ത്ര്യം , വിദ്യാഭ്യാസം, തൊഴിൽ എന്നിവ നേടുന്നതിനു വേണ്ടി രൂപീകരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ മണ്ടേലഅംഗമായി. തുടർ സമരങ്ങളിൽ സജീവമായി പങ്കെടുത്തു. ആഫ്രിക്കയിലെ 85% ഭൂമിയും വെളളക്കാർ കയ്യടക്കി. ഒന്നര കോടി കറുത്തവർഗക്കാർക്ക് വോട്ടില്ല.

30 ലക്ഷം വരുന്ന വെള്ളക്കാർ അവരുടെ മേൽ എല്ലാ ആധിപത്യവും പിടിച്ചടക്കി. 1944 ൽ യൂത്തു ലീഗ് രൂപപ്പെട്ടു. അതോടെ മണ്ടേല ഗാന്ധിജിയുടെ കടുത്ത ആരാധകനായി മാറി. മണ്ടേല ഗാന്ധിയൻ മാർഗ്ഗം സ്വീകരിച്ചു. ആഫ്രിക്കയിലെ നീഗ്രോകൾ ഇന്ത്യക്കാരുടെ നിസ്സഹകരണ പ്രസ്ഥാനം അനുകരിച്ചു. 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയതു അവരെ ആവേശം കൊള്ളിപ്പിച്ചു അക്കാലത്തു ഇസ്മയിൽ , ജെ. എൽ . സിംഗ്, അഹമ്മദ് കട്രാഡ എന്നീ ഇന്ത്യൻ പ്രക്ഷോഭകാരികളുമായി മണ്ടേല സൗഹൃദം സ്ഥാപിച്ചു.

1946 ൽ നാലു ലക്ഷംഖനിതൊഴിലാളികൾക്ക് രണ്ടു ഷില്ലോങ്ങെങ്കിലും ഉടമസ്ഥർ നൽകണമെന്ന മിതമായ ആവശ്യം പോലും ഗവണ്മെന്റ്അംഗീകരിച്ചില്ല. തുടർന്നു നടന്ന സമരത്തിൽ കൊടിയ മർദ്ദനവും വെടിവെപും നടന്നു.പത്തു തൊഴിലാളികൾ തോക്കിനിരയായി. ഇതോടെ മണ്ടേല ആകെ മാറി. ആയുധമേന്തിവരുന്ന ശത്രുവിനെ നേരിടാൻ സഹന സമരം പോരെന്നും ആയുധം കൊണ്ടു തന്നെ മറുപടി നൽകണമെന്നും മണ്ടേല പ്രഖ്യാപിച്ചുകാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് മുന്നിൽ നിരായുധനായി നിന്നിട്ടു വേറെ കാര്യമില്ലെന്നു ചുണ്ടിക്കാട്ടി മണ്ടേല തന്റെ അണികളോട് അക്രമ സമരത്തിന് ആഹ്വാനം ചെയ്തു. ഒളിപ്പോരു ഗ്രൂപ്പ് ഉണ്ടാക്കി വെളള്ക്കാർക്കെതിരെ തിരിച്ചടിക്കാൻ തീരുമാനിച്ചു. ഒളിപ്പോരിൽ പരിചയമില്ലാത്ത മണ്ടേല ഇംഗ്ലണ്ടിൽ പോയി തോക്കുകളും മറ്റു ആയുധങ്ങളും പ്രയോഗിക്കാനുള്ള പരിശീലനം നേടി. പരിശീലനം നേടി തിരിച്ചെത്തിയ മണ്ടേലയെ സ്വീകരിച്ചത് പ്രിട്ടോറിയ ജയിലാണ്. അവിടെ അഞ്ചു വർഷം തടവു അനുഭവിച്ചു 1962 ൽ മണ്ടേലയെ പ്രട്ടോറിയ ജയിലിൽ നിന്നും റോബിൻ ഐലന്റ് ജയിലിലേക്ക് മാറ്റി. മണ്ടേല അവിടെ ക്രൂര പീഡനങ്ങൾ ക്കിരയായി. നീ ഇവിടെ കിടന്നു മരിക്കും എന്ന് ജയിലധികൃതർ പറഞ്ഞു കൊണ്ടിരുന്നു ഞാൻ കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നുവെന്നും മരണ ശിക്ഷ ലഭിച്ചാലും ഞാൻ അപ്പീലിനു പോകില്ലെന്നും മണ്ടേല മറുപടിയായി പറഞ്ഞു.

1964ൽവധശിക്ഷക്ക്പകരംജീവപര്യന്തത്തിനാണ് പട്ടാള കോടതി ശിക്ഷിച്ചത്. 1968 ൽ അമ്മ മരിച്ചപ്പോൾ കാണാൻ അനുവദിച്ചില്ല. 1969 ൽ ഭാര്യ പിന്നിയെ തുറുങ്കിലടച്ചു. 1975 ൽ ആരും കാണാതെ പേപ്പറിൽ ആത്മകഥ എഴുതി പ്ലാസ്റ്റിക്‌ കവറിലാക്കി മണ്ണിൽ കുഴിച്ചിട്ടു എന്നാൽ അധികാരികൾ അതു കണ്ടെത്തി തീ കത്തിച്ചു കളഞ്ഞു. 1979 ൽ ജയിലിൽ ഇളവുകൾ കിട്ടി. ആവർഷം ഭാരതത്തിന്റെ അന്താരാഷ്ട്ര ബ മതിയായ ജവഹർലാൽ നെഹ്രു പുരസ്ക്കാരം മണ്ടേലക്ക് ലഭിച്ചു.1984 മെയിൽ വിന്നിയും കുടുംബവുമായി ഇടപഴകാൻ ജയിലിൽ പ്രത്യേക മുറി അനുവദിച്ചു 1988 ൽ ആഫ്രിക്കൻ പ്രസിഡന്റ് ബോത്തെ മണ്ടേലയുമായി കൂടിക്കാഴ്ചക്കു തയ്യാറായി. തുടർന്നു വിക്ടർ വെർസ്റ്റർ ജയിലിലേക് മാറ്റി. അവിടെ ആഹാരം പാചകം ചെയ്യാൻ മണ്ടേലക്ക് ഒരു പാചകക്കാരനെ ലഭിച്ചു .ഇഷ്ടപ്പെട്ട വിഭവങ്ങളും പത്രങ്ങളും ലഭിച്ചു. മണ്ടേലയുടെ 75-ാം പിറന്നാൽ ജയിലിൽ ആഘോഷിക്കാനും കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാനും അനുവാദം കിട്ടി. 1989 ൽ ബീച്ചുകൾ, തീയറ്ററുകൾ, ലൈബ്ററി ഹോട്ടൽ എന്നിവ കറുത്തവർക്ക് വേണ്ടി തുറന്നു കൊടുത്തു. 1990 ൽ കമ്യൂ. പാർട്ടികളുടെ നിരോധനം പിൻവലിച്ചു. 40 വർഷത്തെ നിരോധനം 1992 ൽ മണ്ടേലയും വിന്നിയും വിവാഹ ബന്ധം വേർപെടുത്തി. 1994 ൽ എല്ലാവർക്കും വോട്ട കാശം പ്രഖ്യാപിച്ചു. 1993 ൽ സമാധാനത്തിനു നോബൽ സമ്മാനം ലഭിച്ചു 1990 തന്നെ അദ്ദേഹത്തിന് ഇന്ത്യയുടെ ഭാരതരതം അവാർഡ് ലഭിച്ചിരുന്നു. 1994 ൽ മണ്ടേല ആഫ്രിക്കൻ പ്രസിഡന്റായി. 2013 ൽ തൊണ്ണൂറ്റി അഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മണ്ടേലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നേതാവാണ് ബറാക് ഒബാമ. ഗാന്ധിജിയുടെ സഹനസമരവും ചെ ഗുവേരയുടെയും ഫിദൽ കാസ്ട്രോയുടെയും ചെറുത്തു നില്പും ഉൾക്കൊണ്ട മണ്ടേലയുടെ പോരാട്ടം ആഫ്രിക്കയെ അടിമത്വത്തിൽ നിന്നും വർണവെറിയിൽ നിന്നും മോചിപ്പിച്ചു.അവസാന ഘട്ടത്തിൽ മണ്ടേല പറഞ്ഞു.”കറുത്തവന്റെയോ വെളുത്തവന്റേയോ ആധിപത്യമല്ല ഞാൻ ആഗഹിക്കുന്നതു്. വർണവിവേചനമില്ലാത്ത മനുഷ്യ വർഗത്തിന്റെ ആധിപത്യമാണ്. ആലക്ഷ്യത്തിനായി എന്റെ ജീവൻ പോലും നൽകാൻ ഞാൻ തയ്യാറാണ്” 1918 ജൂലായ് 18 ന് മണ്ടേല ജനിക്കുകയും 2013 ഡിസംബർ 5 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു.

ശ്രീനിപട്ടത്താനം
മുഖ്യപത്രാധിപർ
യെർഡു ന്യൂസ് 251 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo