യുക്തിവാദിയായ ഡോ.സി.ഒ. കരുണാകരൻ സ്ഥാപിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1892 ൽ മാവേലിക്കരയിൽ ജനിച്ച സി.ഒ. കരുണാകരൻ മാവേലിക്കര ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുകയും പിന്നീട് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും എംബി ബി എസ് റാങ്കോടെ പാസ്സാവുകയും ചെയ്തു.
തുടർന്നു കെയിം ബ്രിഡ്ജിലും ലണ്ടൻ സർവ്വകലാശാലയിലുംഉപരിപഠനംനടത്തി .പിന്നീട് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇതിനിടയിൽ കരുണാകരന്റെ ജൈത്രയാത്ര ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യർ അറിഞ്ഞു അദ്ദേഹം കരുണാകരനെ ഇൻഡസ്ടീയൽ ട്രയിനിംഗിനായി അമേരിക്കയിലേക്ക് അയച്ചു. ട്രയിനിംഗ് പൂർത്തിയായിതിരിച്ചു വന്ന കരുണാകരൻ “തിരുവനന്തപുരം ഹെൽത്ത് ലബോറടറി” സ്ഥാപിച്ചു. അവിടെ നിന്നും ഗോവസൂരിക്കുള്ള പ്രതിരോധമരുന്നു നിർമ്മിച്ചു.തുടർന്നു കരുണാകരന്റെ നീക്കം തിരുവനന്തപുരത്ത് ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുക എന്നതായിരുന്നു.
അതിന് വേണ്ടി അദ്ദേഹം സർക്കാരിൽ സമ്മർദ്ദം ചെലുത്തി . ആ സന്ദർഭത്തിൽ തിരുവിതാംകൂർ സർക്കാർ ഈ വിഷയം പഠിച് ഒരു റിപ്പോർട്ട് അവതരിപ്പിക്കുവാൻ ഒരു കമ്മീഷനെ നിയോഗിച്ചു. ആ കമ്മീഷന്റെ.സ്പെഷ്യൽ ഓഫീസറായിരുന്നു ഡോ.സി. ഒ കരുണാകരൻ.


കരുണാകരൻ ആ വിഷയത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചു പഠിക്കുകയും സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയ ചെയ്തു. തുടർന്നു ചിത്തിര തിരുനാൾ 139 ഏക്കർ സ്ഥലം അനുവദിച്ചു. പിന്നീട് അതിൽ മെഡിക്കൽ കോളേജ് ഉണ്ടാക്കാൻ കരുണാകരൻ ഓടി നടന്നു. വളരെയധികം പരിശ്രമിച്ചു.അവസാനം കോളേജ് പൂർത്തിയായി .1951 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അത്ജനങ്ങൾക്കായി സമർപ്പിച്ചു. ഡോ സി ഒ കരുണാകരൻ പ്രഥമ പ്രിൻസിപ്പലുമായി.
തുടർന്ന് സർവകലാശാലയുടെ ഡീൻ ആയും സെനറ്റ്മെമ്പറായും ഐ.എം.എ യുടെ പ്രസിഡന്റായും വിവിധമേഖലകളിൽ പ്രവർത്തിച്ചു.കരുണാകരന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ചു ചിത്തിര തിരുനാൾ അദ്ദേഹത്തിന് “രാജ്യ സേവാ നിരതൻ”പുരസ്ക്കാരംസമർപ്പിക്കുകയുണ്ടായി.1970 നവംബർ 30 ന് കരുണാകരൻ അന്തരിച്ചു .അദ്ദേഹത്തിന്റെ വിൽപത്രത്തിൽ സുപ്രധാനമായ ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു.” മരണാനന്തരം മൃതദേഹത്തിൽ യാതൊരുവിധ മതപരമായ കർമങ്ങളോ ആചാരങ്ങളോ ചെയ്യരുത് .സർക്കാരിന്റെ ഔദ്യോഗിക ആചാരങ്ങളും വേണ്ട. ‘അതുപോലെ മരിച്ചു കഴിഞ്ഞാൽ ബോഡി 6 മണിക്കൂറിൽ കൂടുതൽ വെക്കരുത്. മരണാനന്തരം ബോഡി വിദ്യാർഥികൾക്ക് പഠിക്കുവാൻ മെഡിക്കൽ കോളേജിനു നൽകണം.

“വിൽപ്പത്രത്തിൽ പറയുന്ന കാര്യങ്ങൾ അപ്പടി ബന്ധുക്കളും സുഹൃത്തുക്കളുംശിഷ്യന്മാരുംചേർന്നു നിർവഹിച്ചു. മെഡിക്കൽ കോളേജിലെ ആദ്യത്തെ ബോഡി ദാനമായിരുന്നു അത്

ശ്രീനിപട്ടത്താനം

മുഖ്യ പത്രാധിപർ
യെർഡു ന്യൂസ്

 289 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo