വ്യാഴ ഗ്രഹത്തിന്റെ കറക്കം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഭീമൻ ഗ്രഹമായ വ്യഴമാണ്‌ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളേക്കാൾ വേഗം തിരിയുന്നത്.
വേഗം എന്ന് വച്ചാൽ.. വളരെ വേഗം. ഭൂമിയുടെ തിരിച്ചിലിന്റെ 27 മടങ്ങു വേഗത്തിൽ
.
ഭൂമിയുടെ ഏറ്റവും വേഗത കൂടിയ ഭൂമധ്യരേഖാ പ്രദേശം തിരിയുന്നത് 1,600 km/ hr ആണ്. എന്നാൽ വ്യാഴം തിരിയുന്നത് 43,000 km/ hr. ഭൂമിയുടെ 27 മടങ്ങു വേഗത്തിൽ ! അങ്ങനെ തിരിഞ്ഞാൽ ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഖ്യം ഒരു മണിക്കൂറിൽ താഴെ ആകുമായിരുന്നു. അര മണിക്കൂർ പകലും, അര മണിക്കൂർ രാത്രീയും . എന്ത് രാസായിരിക്കും.. അല്ലേ ?

അപ്പോഴും നമ്മുടെ ഉറക്കം രാത്രിയിൽ ആകുമായിരുന്നോ ??
ഉറക്കത്തിന്റെ ദൈർഖ്യം, ജോലി സമയം, ഒക്കെ അതനുസരിച്ചു മാറുമായിരുന്നില്ലേ ??
ഭാവന ഉള്ളവർക്ക് ഇതൊരു കഥ ആക്കാം. സിനിമ ആക്കം 🙂 (y)
.
അയ്യോ… കഥയിലൊരു ട്വിസ്ററ് ട്വിസ്റ്റ്.. ഒരു കാര്യം പറയുവാൻ വിട്ടുപോയി.
ഭൂമി ആ സ്പീഡിൽ കറങ്ങിയാൽ.. നമ്മളൊക്കെ ആകാശത്തേക്ക് തെറിച്ചു പോവും. നമ്മൾ മാത്രമല്ല.. ഭൂമിയിൽ ഉറച്ചു നിൽക്കാത്ത സകലതും. കല്ലും, മണ്ണും, വെള്ളവും..
അപ്പോൾ ഭൂമി തകർന്നു ഒരു ആസ്റ്ററോയ്ഡ് ബെൽറ്റ് ഉണ്ടാവും… ചൊവ്വയ്ക്കും, വ്യാഴത്തിനും ഇടയ്ക്കുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് പോലെ.

സ്വയം കറക്കം കാരണം ഭൂമി സ്വയം തകരാൻ മുകളിൽ പറഞ്ഞതുപോലെ 27 മടങ്ങു വേഗത ഒന്നും വേണ്ട. വെറും 17 മടങ്ങു മാത്രം മതി.

ബൈജുരാജ്


 236 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo