പുരോഗമനം ഉറങ്ങുകയാണോ .. ഉറക്കം നടിക്കുകയാണോ …?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പുരോഗമന പ്രസ്ഥാനം എന്ന് സ്വയം അവകാശപ്പെടുന്ന നിരവധി സംഘടനകൾ നമ്മൾക്ക് മുന്നിലുണ്ട് .. അണികളോട് നാഴികയ്ക്ക് നാൽപ്പത് വട്ടം ഇവർ സ്വയം പുരോഗമനം അവകാശപ്പെടുകയും., പുരോഗമന കുപ്പായമിട്ട ഗോത്രീയ ചിന്താ രീതികളെ പുരോഗമനമാണെന്ന് ധരിപ്പിച്ച് അടിച്ചേൽപ്പിക്കുകയും ചെയ്യും. ഇതിനിവർക്ക് വളമാകുന്നത് ഇവരിലും വിഡ്ഢികളായ പശുപുത്ര പ്രത്യയശാസ്ത്രക്കാരാണ്… അവരുടെ ലോക വിഡ്ഢിത്തത്തെ പരിഹസിച്ച് തങ്ങളുടെ പുത്തനുടുപ്പ് ധരിച്ച വിഡ്ഢിത്തത്തെ അവർ പവിത്രമെന്ന് കരുതി തലോടും. മണ്ടന്മാരായ അണികൾ പടു വിഡ്ഢിത്തത്തെ കളിയാക്കി ചിരിക്കുന്നതിനിടയിലും,അതിനെ അപഹസിക്കാൻ തിരക്ക് കൂട്ടുന്നതിനിടയിലും താൻ പിന്തുടരുന്നതും വിഡ്ഢിത്തമാണെന്ന് തിരിച്ചറിയുന്നില്ല.

അവർ ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം ഉണ്ടാക്കാം എന്ന ബോധക്കേട് വിളമ്പുമ്പോൾ അതിനെ പൊട്ടിച്ചിരിച്ച് പരിഹസിക്കുന്ന ഇവർ ഇപ്പുറത്ത് നിന്ന് അതേ സമയം ‘കായകൽപ്പം’ എന്ന അശാസ്ത്രീയതക്ക് കയ്യടിക്കും..

അവർ ഗോമൂത്രം കുടിച്ചാൽ രോഗ ശമനമുണ്ടാവുമെന്ന് തെറ്റിദ്ധരിക്കപ്പെടുമ്പോൾ.. യോഗയുടെ ഭാഗത്ത് ഇവർ അവർക്കൊപ്പമാണ്.

അവർ കൊറോണയെ പ്രതിരോധിക്കാൻ പാത്രം കൊട്ടിയാൽ മതിയെന്ന് പുലമ്പിയാൽ , വിളക്ക് കത്തിച്ചാൽ മതിയെന്ന് പറഞ്ഞാൽ , പപ്പടം കാച്ചിയാൽ മതിയെന്ന് പറഞ്ഞാൽ .., ഇവർ പകരം ഹോമിയോ , ആയുർവേദ , സിദ്ധ , യുനാനികൾ എടുത്തിടും. അവിടെ പാലുകാച്ച് , ഇവിടെ താലികെട്ട് .. ഇവിടെ താലികെട്ട് ,അവിടെ പാല് കാച്ചൽ.. അവസാനം വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ വിഡ്ഢിത്തമാകുന്ന ലക്ഷ്യത്തിലേക്ക് അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ അവർ ഒന്നിക്കുകയാണ്. മണ്ടരിൽ അതിതീവ്ര മണ്ടരായ പശുപുത്രരുടെ ചിലവിൽ മണ്ടരിൽ മണ്ടന്റെ പുരോഗമന അവകാശ വാദം സ്ഥാപിക്കപ്പെടുന്നു.

കോവിഡ് കാലത്ത് എന്തെങ്കിലും ചെയ്യുവാൻ വേണ്ടി മാത്രം പ്രഹസനം കാണിക്കുന്ന വിപ്ലവ യുവത. തന്റെ വിപ്ലവ കാരണവരുടെ നിർദ്ദേശവും പേറി ഹോമിയോ മരുന്നുകളുമായി വീടുകൾ കയറി ഇറങ്ങുന്നു.

ചാണകത്തിന് ദുർഗ്ഗന്ധമാണ്.. അത് ഔഷധമാണെന്ന പടു വിഡ്ഢിത്തവാദങ്ങളെ മുതലാക്കി ഹോമിയോ പോലുള്ള പഞ്ചാര ഗുളികകളെ ഔഷധമാണെന്ന് സ്ഥാപിക്കുന്ന ആധുനിക വിഡ്ഢിത്തത്തെ സന്ദർഭാനുസൃതം കച്ചവടം ചെയ്യുകയാണ് സ്വയം പുരോഗമന അവകാശ വാദികൾ.

“സമം സമേന ശാന്തി” എന്ന പടുവിഡ്ഢിത്തം ആപ്തവാക്യമായി അവതരിപ്പിച്ച് നാളിതുവരെ ഒരു ശാസ്ത്രീയ അടിത്തറയും അവകാശപ്പെടാനില്ലാതെ ഉപജ്ഞാതാവായ സാമുവേൽ ഹാനിമാന്റെ സ്വന്തം രാജ്യത്ത് പോലും നിരോധിക്കപ്പെട്ട ഹോമിയോയും, മത പിൻബലത്തിന്റെ മാത്രം സഹായത്തോടെ നിലനിൽക്കുന്ന ആയുർവേദം പോലുള്ള അശാസ്ത്രീയ ചികിത്സാ രീതികൾ പ്രചരിപ്പിക്കുന്നഒരു വിഭാഗം ചാണകം ഔഷധമാണെന്ന് പറയുന്നവരെ കളിയാക്കുന്നതിലെ ഔചിത്യം എന്താണ്.? ഇവ തമ്മിൽ അന്തരം ഒതളങ്ങയും , പൊട്ടാസ്യം സയനൈഡും പ്രവർത്തിക്കുന്നത് പോലല്ലേ.. രണ്ടും മരണം തന്നെയാണ്.

ഈ ലേഖനത്തിന് ചുവടെ ഒരു വീഡിയോ കൂടി ചേർക്കുന്നു.. അതിൽ നമ്മുടെ ആരോഗ്യമന്ത്രി ആയുർവേദത്തെ പവിത്രീകരിക്കുന്ന വാക്കുകൾ നമുക്ക് കാണാം. യാഥാർത്ഥത്തിൽ മന്ത്രിക്ക് വിവരമില്ലാത്തതല്ല കാരണം. സാമൂഹ്യ ഇടപെടലുകളും , വായനാ ത്വരയുള്ളവർക്കും ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറയൊന്നും ആവശ്യമില്ല മികച്ച സാമൂഹ്യ വീക്ഷണത്തിനും ,ശാസ്ത്രഅവബോധത്തിനും. എന്നിട്ടും നമ്മുടെ ആരോഗ്യമന്ത്രിയെപ്പോലുള്ളവർ ചുവടെയുള്ള വിഡിയോയിൽ പറയുന്നത് പോലത്തെ പ്രസ്ഥാവനകൾക്ക് കാരണം എന്താണ്..? അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സമൂഹത്തിൽ നിന്നും അവർക്ക് പിഴിഞ്ഞ് കിട്ടാവുന്ന വോട്ടുകൾ പരമാവധി സാദ്ധ്യതകളിലൂടെ വൈവിദ്ധ്യ തലത്തിൽ ഊറ്റിയെടുക്കുക എന്നല്ലാതെ മാനവികതയൊക്കെ അവർക്ക് വെറും പ്രചരണ ആയുധം മാത്രമാണ്.

ഇവിടെ സാമൂഹിക ഭൂരിപക്ഷം ശാസ്ത്രാവബോധമുള്ളവരും,യുക്തിചിന്തകരുമായിരുന്നെങ്കിൽ ഒരുക്കിനൊപ്പം നീന്തിയേനെ പുരോഗമന അവകാശവാദ രാഷ്ട്രീയക്കാർ..
പുരോഗമന പ്രസ്ഥാനം എന്ന അലമുറയാണ് ഇവർക്ക് ആകെ ബാക്കി…

വീഡിയോ കാണാം ചുവടെ…

വിഷ്ണുഅനിൽകുമാർ

 434 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo