നാസ്തിക് നേഷന്റെ അഭിമുഖ്യത്തിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത ഹോമിയോപതി , ആയൂർവേദം ,യൂനാനി ,സിദ്ധ ,പ്രകൃതി ചികിത്സ ,യോഗ തുടങ്ങി എല്ലാ കപട ചികിത്സകളും നിരുത്സാഹപ്പെടുത്തി അവയ്ക്കായി സർക്കാർ വിനിയോഗിക്കുന്ന ധനം അധുനിക വൈദ്യശാസ്ത്ര മേഖലയിൽ ഉപയോഗിക്കണമെന്നും .ഇവയുടെ അശാസ്ത്രീയ പഠന കോഴ്സുകളായ BAMS ,BHMS ,BUMS എന്നിവ നിർത്തലാക്കി വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്നും അപേക്ഷിച്ചു കൊണ്ട് ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി കൊടുത്തു .
ലോകമാകെ പടർന്നു പിടിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ സമയത്തും ഹോമിയോ പോലുള്ള കപട ചികിത്സാ രീതികൾ രംഗം മുതലെടുക്കുന്ന കാഴ്ചകളിലേക്ക് ഭരണ സംവിധാനം ഇനിയും ഉണർന്നില്ലെങ്കിൽ മാനവ രാശിക്ക് വൻ പ്രത്യാഖാതങ്ങളാണ് സംഭവിക്കാൻ പോകുന്നത് എന്ന് നാസ്തിക് നേഷൻ സ്റ്റേറ്റ് സെക്രട്ടറി നാഗേഷ് ചാർവാകം യെർഡു ന്യൂസിനോട് പ്രതികരിച്ചു…
കേരള സംസ്ഥാന ആരോഗ്യ മന്ത്രിക്ക് ഇ മെയിൽ ചെയ്ത പരാതിയുടെ പകർപ്പ് ചുവടെ …


ന്യൂസ് ഡെസ്ക് യെർഡു
575 കാഴ്ച