ഹോമിയോപ്പതി ഒരു ചികിത്സാ രീതിയല്ല; അവകാശവാദം മാത്രമാണ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആർസെനിക് ആൽബം 30സി കഴിച്ച് കോവിഡ്19 നെ പ്രതിരോധിക്കാൻ ആവില്ല...

ചോദ്യം: ഇത് പറയാൻ താൻ ആരാണ്?

ആവർത്തിക്കുന്നു, ആർസെനിക് ആൽബം 30സി കഴിച്ച് കോവിഡ്19 നെ പ്രതിരോധിക്കാൻ ആവില്ല.

ചോദ്യം: എന്തുകൊണ്ട്?

കാരണം, അത് ഇത് വരെ തെളിയിക്കപ്പെട്ട കാര്യമല്ല, ഒരു അവകാശവാദം മാത്രം ആണ്.

ചോദ്യം: അതിനെന്താണ്, ഇത് ഒരു പുതിയ അസുഖം അല്ലെ, മറ്റു അസുഖങ്ങൾക്ക് അത് ഫലപ്രദം ആണല്ലോ?

അല്ല, ഹോമിയോപ്പതി കൊണ്ട് അസുഖം മാറിയിട്ടുണ്ട് എന്നതിന് ഇരുനൂറു വര്ഷം ആയിട്ടും ഒരു തെളിവ് പോലും ഹാജരാക്കാൻ ഹോമിയോപ്പതി മേഖലയിൽ ഉള്ളവർക്കോ, അത് അന്നേഷിച്ചവർക്കോ ഇതുവരെ സാധിച്ചിട്ടില്ല.

ചോദ്യം: ഓഹോ, അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാണ് നമ്മുടെ സർക്കാർ അത് പഠിപ്പിക്കുന്നത്? ഡിസ്‌പെൻസറി നടത്തുന്നത്?

ബോധമുള്ള സർക്കാരുകൾ, അവർക്ക് വെളിവ് വീണ സമയത്ത് പൊതു ഖജനാവ് അതിനുവേണ്ടി ഉപയോഗിക്കുന്നത് നിർത്തലാക്കി വരികയാണ്. ലോകത്ത് പലയിടത്തും അത് നടന്നു കഴിഞ്ഞു. നമ്മുടെ സർക്കാരുകൾക്ക് ബോധം വീഴുന്നത് വരെ കാക്കുക മാത്രമേ വേണ്ടതുള്ളൂ..!!

ഹോമിയോപ്പതി തെളിവുകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഒരു ചികിത്സയല്ല. ഹോമിയോപ്പതി മരുന്ന് നിങ്ങളെ കബളിപ്പിക്കുകയാണ്. നിങ്ങൾക്ക് തെറ്റായ പ്രതീക്ഷയാണ് നൽകുന്നത്, അത് നിങ്ങളെ അപകടത്തിൽ ആണ് ആക്കുന്നത്.

ചോദ്യം: ഇതൊക്കെ പറയാൻ താൻ ആരാണ്? IMA യുടെ ചാരൻ അല്ലെ?

ഞാൻ ഒരു മുൻ ഹോമിയോ ഡോക്ടർ തന്നെ ആണ്…!! ഈ മുൻ MLA എന്നൊക്കെ പറയുന്ന പോലെ..!!

ചോദ്യം: ഓ, അപ്പൊ പ്രാക്ടീസ് പച്ച പിടിക്കാത്തതിനാൽ ഇപ്പൊ പഠിച്ചതിനെ കുറ്റം പറഞ്ഞു നടക്കുകയാണ് അല്ലെ..!!

അതെ എന്ന് തന്നെ കൂട്ടിക്കോളൂ…!!

ചില വീഡിയോകൾ പരിചയപ്പെടുത്താം:

1 . എന്തുകൊണ്ട് ഹോമിയോപ്പതി വിമര്ശിക്കപ്പെടണം?

2. കാലഹരണപ്പെട്ട ഹോമിയോപ്പതി

3. ഹോമിയോപ്പതി മാഫിയ

4. സമാന്തര വൈദ്യം എന്ന സാമൂഹിക വിപത്ത്

5. ചാത്തൻസേവ – ഹോമിയോപ്പതി

6. കോവിഡും ഹോമിയോപ്പതിയും

ആരിഫ് ഹുസൈൻ തെരുവത്ത്
ഫോർമർ ഹോമിയോപ്പതിക് കൺസൾട്ടന്റ്

 162 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo