ഫിറോസേ കാട്ട് നീതി എന്തിന് പാവം ഫൈസലിനോട് ചെയ്തു…❓

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വേറെ ആരോ വെച്ചു കൊടുത്ത കാലിന് അവകാശവാദവുമായി ഫിറോസ് മുമ്പ് പോസ്റ്റിടുകയും അത് മുക്കുകയും ചെയ്തു….ഫൈസലുമായി ഞങ്ങൾ കോണ്ടാക്ട് ചെയ്ത് സത്യങ്ങൾ മനസ്സിലാക്കി…. ഒരു മണിക്കൂർ കോൾ റെക്കോർഡ് കൈയ്യിലുണ്ട്. ഫൈസലിൻ്റെ അനുവാദമില്ലാത്തതിനാൽ പുറത്തു വിടുന്നില്ല.

48 ലക്ഷം രൂപാ രണ്ട് കാലുകളും നഷ്ടപ്പെട്ട മനുഷ്യന് സുമനസ്സുകൾ നൽകി…. കൂടാതെ വീട് പണിയുന്നതിന് ധനസഹായമായി 15 നും 20നും ഇടയിൽ ധനസഹായം ഘട്ടം ഘട്ടമായി ലഭിച്ചു…. കിട്ടിയ 48 ലക്ഷം രൂപയിൽ 28 ലക്ഷം രൂപാ വീതം വയ്ക്കണമെന്ന് ആവശ്വപ്പെടുകയും അതു പ്രകാരം 10 ലക്ഷത്തിൽ പരം രൂപാ ഫിറോസ് മറ്റ് രോഗികൾക്ക് എന്ന പേരിൽ ഫൈസലിൻ്റെ സാന്നിദ്ധത്തിൽ ഫൈസലിന് അറിയാത്ത കുറേ “രോഗികൾക്ക്” കൊടുത്തു… ചിലർക്ക് വാഹനം വാങ്ങുന്നതിനും ഒക്കെയായി പത്തിനും പതിനൊന്നിനും ഇടയിൽ തുക വിതരണം ചെയ്യുകയും ചെയ്തു…

28 ലക്ഷത്തിൽ ബാക്കി 18 ലക്ഷം രൂപാ എവിടെ പോയെന്ന് ആർക്കും അറിയില്ല….
ഫിറോസ് ഏതെങ്കിലും രോഗികൾക്ക് ചെക്ക് നൽകുന്ന ഫോട്ടോയും ആയി ഇനി വരുമായിരിക്കും… എന്നാൽ ബാക്കി 18 ലക്ഷത്തെ കുറിച്ച് ഇതുവരെ പേജിൽ പോസ്റ്റ് ചെയ്തിട്ടില്ല…. പുതിയ ഫോട്ടോസ് ദയവായി ഇടരുത് പഴയ ഡേറ്റിൽ കൊടുത്തതിൻ്റെ ലിങ്ക് ഇട്ടാൽ മതി!!

ഇനി യഥാർത്ഥ വിഷയത്തിലേയ്ക്ക് തിരിച്ച് വരാം…
ഫൈസലിൻ്റ ദയനീയത കാട്ടി പിരിച്ച രൂപാ 48 ലക്ഷത്തിൽ 28 ലക്ഷം ഫൈസലിന് ലഭിച്ചില്ല… വീട് പണിയും ബാക്കിയുള്ള ചെലവുകളും കഴിഞ്ഞ് രണ്ട് കാലുകളും ട്രൈയിൻ കയറി നഷ്ടപ്പെട്ട ഫൈസൽ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്….
സ്ഥലം വാങ്ങി വീട് വെച്ച ഫൈസലിൻ്റെ കാര്യം ഇപ്പോൾ കഷ്ടത്തിലാണ്.

വെപ്പ് കാൽ 20 ലക്ഷത്തോളം രൂപാമുടക്കിയത് ഫിറോസല്ല…
അത് ചെയ്ത് കൊടുത്തത് ഫൈസലിൻ്റെ സുഹ്രുത്തുക്കളാണ്…

48 ലക്ഷത്തിൽ 28 എടുത്ത ഫിറോസേ നീ ചെയ്ത കാട്ടുനീതി ആണ് നീ ഇപ്പോൾ അനുഭവിക്കുന്നത്.
നിന്നോടെനിയ്ക്ക് ഇപ്പോൾ തോന്നുന്ന വികാരം ഈ പോസ്റ്റിൽ എഴുതാൻ കഴിയില്ല………

ഫൈസലിനെ സഹായിക്കാൻ ഏതെങ്കിലും സംഘടനകളോ പ്രവാസി കൂട്ടായ്മകളോ മുന്നോട്ട് വരണം എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം…
ദയനീയത കാട്ടി പിരിച്ച് നൽകാതെ അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്ന കൂട്ടായ്മകൾക്ക് ഞാൻ അദ്ദേഹത്തിൻ്റെ നമ്പർ നൽകാം…..

ഈ പോസ്റ്റ് ഫിറോസ് കാണുകയും അനധികൃതമായി കൈക്കലാക്കിയ 28 ലക്ഷം തിരിച്ചു നൽകി ഫൈസലിനെ കൊണ്ട് മാറ്റി പറയിച്ചാലും എനിയ്ക്ക് സന്തോഷം മാത്രമാണ്…. അദ്ദേഹത്തിന് ആ പണം തിരികെ ലഭിക്കുമല്ലോ?????

എൻ്റെ കൈയിൽ ഇദ്ദേഹത്തോട് എൻ്റെ ഫേസ്ബുക്ക് സുഹ്രുത്ത് സംസാരിക്കുന്ന കോൾ റെക്കോർഡ് ഉള്ളിടത്തോളം കാലം ഇനി മാറ്റി പറയിച്ചാലും നാണക്കേടില്ല… അദ്ദേഹത്തിന് പണം തിരിച്ച് കിട്ടിയാൽ ഞാൻ സന്തോഷിക്കും……. ഇവിടെ വിജയവും പരാജയവുമില്ല….. ജീവിതം വഴിമുട്ടിയ മനുഷ്യന് പണം ലഭിക്കണം. ഫിറോസ് കൊടുത്തില്ലെങ്കിൽ അതിന് കഴിയുന്ന ആളുകൾ ഇതിൽ ഇടപെടണം….

ബെയ്സിൽ വർഗ്ഗീസ്

 3,726 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo