നൊമ്പരം കൂടിക്കലർന്ന വിപ്ലവ ഗൃഹാതുരത്വം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മതത്തിന്റെ ചങ്ങലക്കെട്ട്
പൊട്ടിച്ചെറിഞ്ഞു
പിതാവിനെ മോചിപ്പിച്ച
യുക്തിവാദിയായ
സ്വപ്ന എന്ന
പെൺകുട്ടിയുടെ കഥ.

ഏകദേശം പതിനഞ്ച് വർഷം മുമ്പ് ഒരു ദിവസം വൈകിട്ട് യുക്തിവാദിയായ ഡോ. അൽഫോൺസ് എന്റെ വീട്ടിലേക്ക് കയറി വരുന്നു. ഞാൻ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തി. അപ്പോൾ അദ്ദേഹത്തോടൊപ്പം ഓട്ടോറിക്ഷക്കാരനുമുണ്ടായിരുന്നു. അദ്ദേഹം വളരെ അവശനായിരുന്നു. 1980 കാല മുതൽ കൊല്ലം പോളയത്തോട്ടിൽ താമസിച്ചു വരുന്നയാളാണ്. അദ്ദേഹത്തെ കാണാൻ ഞാൻ പലവട്ടം പോയിട്ടുണ്ട് . പക്ഷെ എന്നെക്കാണാൻ ആദ്യമായിട്ടാണ് അന്നുവരുന്നത്.

“എന്തൊക്കെയാണ്‌ വിശേഷങ്ങൾ ഡോക്ടർ ?”

ഞാൻ ചോദിച്ചു.
അല്പ നേരത്തെ മൗനത്തിന് ശേഷം അദ്ദേഹം എന്നോട് ദ്വേഷ്യപ്പെട്ടു പറഞ്ഞു.

” ഞാൻ മരിച്ചാൽ അവമ്മാര് എന്നെ പള്ളിയിലടക്കും. നീയൊക്കെ ജീവിച്ചി
രിക്കുന്നിടത്തോളം കാലം അതുണ്ടാവരുത്.”

ഞാനുടൻ തിരിച്ചു ചോദിച്ചു

“എന്താ ഡോക്ടറെ ഇന്നു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചോ?”

ഡോക്ടർ ഉടൻ കോപാകുലനായി എന്നോട് പറഞ്ഞു.

“ങേ, നീയെന്തു പറയുന്നു. ഞാനാത്മഹത്യ ചെയ്യുമെന്നോ? ഞാൻ യുക്തിവാദിയാടാ ഞാനാത്മഹത്യ ചെയ്യില്ല. വാടാ… നമുക്ക് പോകാം”

ഡോക്ടർ ഓട്ടോക്കാരനെ വിളിച്ചു ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി.
ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ എന്റെ ലാന്റ് ഫോൺ ശബ്ദിക്കുന്നു. ഞാൻ റിസീവർ എടുത്തു ചെവിയിൽ വെച്ചു. മറുതലയ്ക്കൽ നിന്നു ആരോ അറിയിക്കുന്നു.ഡോ.അൽഫോൺസ് ആത്മഹത്യ ചെയ്തു.
ഇപ്പോൾ കൊല്ലം ജില്ലാ ആസ്പത്രി മോർച്ചറിയിലാണ്.
ഞാൻ താമസിയാതെ ആസ്പത്രിയിലെത്തി. അവിടെ ചെല്ലുമ്പോൾ ഡോക്ടരുടെയും ഭാര്യയുടെയും ചില ബന്ധു
ക്കൾ ഒരു വശത്തുനില്പുണ്ടു. മറുവശത്തു ഏതാനും സംഘം പ്രവർത്തകരും. ഞാൻ വിവരം തിരക്കിയപ്പോൾ അവർ പറഞ്ഞു. ഡോക്ടർ ഉച്ച കഴിഞ്ഞു റൂമിനുള്ളിൽ കയറി ഉറങ്ങാൻ കിടന്നു. ഭാര്യയും മക്കളും അടുത്ത മുറിയിൽ ടി.വി കാണുകയായിരുന്നു. ഡോക്ടറെ കാണാതെ വന്നപ്പോൾ മുറി അകത്തു നിന്നും കൊളുത്തിട്ടിരിക്കുന്നതായി കണ്ടു. താമസിയാതെ കതക്ക് തല്ലിപ്പൊളിച്ചു അകത്തു കയറിയപ്പോൾ ഇടത് കൈയ്യുടെ ഞരമ്പ് മുറിച്ച് ബക്കറ്റിൽ ഇട്ട് രക്തത്തിൽ കുളിച്ചുകിടക്കുന്ന കാഴ്ചയാണ്.പിന്നീടെല്ലാരും കൂടി ആസ്പത്രിയിലെത്തിച്ചു.

ഏതാനും സമയം കഴിഞ്ഞപ്പോൾ പോസ്റ്റ് മാർട്ടം നടപടികൾ മുമ്പോട്ട് നീങ്ങുന്നതായി മനസ്സിലായി.
ഇതിനിടയിൽ മതാചാരങ്ങളോടെ സംസ്കരിക്കുന്നതിനുള്ള നീക്കങ്ങളാണ് ബന്ധുക്കൾ നടത്തുന്നതെന്നും മനസ്സിലായി.

അതോടെ ഞാനവരുടെ ഒരു പ്രമാണിയെ കണ്ടു ഔദ്യോഗികമായി പറഞ്ഞു

” ഡോക്ടർ മതവിശ്വാസിയോ മതാചാരങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യുന്ന ആളല്ല. മാത്രമല്ല മതപ്രവർത്തനങ്ങൾക്കെതിരായി ആൾക്കാരെ സംഘടിപ്പിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഇടപെട്കയും ചെയ്തുകൊണ്ടിരുന്ന ഒരാളാണ്. അതുകൊണ്ടു മതരഹിതമായി സംസ്കരിക്കുന്നതിന് നിങ്ങൾ സഹകരിക്കണം”

അവർ അത് നിശബ്ദമായി കേട്ടുനിന്നതല്ലാതെ ഒരു മറുപടിയും പറഞ്ഞില്ല. പോസ്റ്റ്മാർട്ടം അവസാന ഘട്ടമെത്താറായപ്പോൾ ശവപ്പെട്ടി അലങ്കരിക്കുന്നതിനു വേണ്ട സാധനങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതു കണ്ടു .

അതോടെ രണ്ടു വിഭാഗം ആൾക്കാർ അക്ഷമരാകാൻ തുടങ്ങി.

അപ്പുറവും ഇപ്പുറവും നിഗൂഢമായ ചർച്ചകൾ നടക്കാൻ തുടങ്ങി

ഇതിനിടയിൽ യുക്തിവാദിസംഘത്തിന്റെ പ്രതിനിധികളായ മുള്ളുവിള അജയൻ, ആർ. തുളസി, സന്തോഷ്, റ്റി..മോഹനൻ , തുടങ്ങിയവർ സർക്കിൾ ഇൻസ്പെക്ടറെ പോയി കണ്ടു. കാര്യം ബോധിപ്പിച്ചു. അദ്ദേഹം പറഞ്ഞു.

ഭർത്താവിന്റെ മരണാനന്തരം. മൃതശരീരത്തിന്റെ അവകാശികൾ ഭാര്യയും മക്കളുമാണ് .അവരുടെ ഇഷ്ടംപോലെ സംസ്കരിക്കാം.

അതു കേട്ട അവർ നേരെ വീട്ടിലേക്ക് പോയി. ഭാര്യ എൽസിയെയുംമകൾ സ്വപ്നയേയും കണ്ടുവിവരം അറിയിച്ചു .

ഇതിനിടയിൽ പോസ്റ്റ് മാർട്ടം നടപടി പൂർത്തിയായി .ബോഡി അവർ ചുമ്മി ഇറങ്ങൂമ്പോൾ ശവപ്പെട്ടിയിൽ കുരിശു കളുംജപമാലയും ചാർത്തിയിരുന്നു.

മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്ക് പുറപ്പെട്ടു. പിന്നാലെ ബന്ധുക്കളും
സംഘം പ്രവർത്തകരും.

ആംബുലൻസ് വീട്ടിലെത്തുമ്പോൾ വീടിന് പരിസരം ആൾക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു. പുരോഗമന പ്രവർത്തകരോടൊപ്പം ഇടത് രാഷ്ട്രീയക്കാരും അവിടെ ഉണ്ടായിരുന്നു. പൊതുവേ പറഞ്ഞാൽ എന്തും സംഭവിക്കാവുന്ന ഒരന്തരീക്ഷം അവിടെ തളം കെട്ടി നിന്നു.

ആംബുലൻസ് വീട്ടിൽ എത്തിചേർന്നു. അവിടെ കൂടി നിന്ന ആൾക്കാരെ രണ്ടായി പിളർത്തി മാറ്റി ആംബുലൻസ് വീടിന്റെ വാതിലിന് മുന്നിൽ വന്നു നിന്നു.

എല്ലാവരും ഓടി വന്നു ആംബുലൻസിനെ പൊതിഞ്ഞു.അതിനിടയിൽആംബുലൻസിൽ നിന്നും ആരോ ഇറങ്ങി വന്നു പിൻവാതിൽ തുറന്നു.ഏതാനുംബന്ധുക്കൾവന്നുബോഡിവെളിയിലേക്കെടുത്തു.

അപ്രതീക്ഷിതം വീട്ടിനുള്ളിലെ ഇളകിമറിയുന്ന നിലവിളികൾക്കിടയിൽ നിന്നും അലമുറയിട്ടുകൊണ്ടു ഡോക്ടരുടെ മകൾ സ്വപ്ന ശവപ്പെട്ടിയിലേക്ക് എടുത്തു ചാടി.അവൾ നെഞ്ചുപൊട്ടി നിലവിളിച്ചു കൊണ്ടുഭ്രാന്തമായി പറഞ്ഞു

“എന്റെ പപ്പയ്ക്കിതൊന്നും വേണ്ട, പപ്പയ്ക്കിതൊന്നും ഇഷ്ടമല്ല. എന്റെ പപ്പയ്ക്കിവർ കെട്ടിവച്ചതാണ്.”

ഒരു നിമിഷം കൊണ്ട് അവൾ ശവപ്പെട്ടിയെ അലങ്കരിച്ചിരുന്ന കുരിശുകളും ജപമാലകളും വലിച്ചു പൊട്ടിച്ചെറിഞ്ഞു.

ഇതിനിടയിൽ അനിയന്ത്രിതയായ പെൺകുട്ടിയെ ചിലർ ബലം പ്രയോഗിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഏതാനും നിമിഷം അവിടെ ശ്മശാന മൂകത തളം കെട്ടി നിന്നു. ആരും ആരോടും ഒന്നും പറയാതെ സ്തംഭിച്ചു നിന്നു പോയി.
പെട്ടെന്ന് ഡോക്ടരുടെ ഒരു ബന്ധു മുമ്പോട്ട് കയറി വന്നിട്ട് ഉറക്കെപറഞ്ഞു.

” നിങ്ങൾക്കിഷ്ടമുള്ളത്‌ പോലെ ചെയ്യാം. ഞങ്ങളില്ല.”

താമസിയാതെ ബോഡി പോളയത്തോട് ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. ചുരുങ്ങിയ സമയം കൊണ്ടു കാണാത്തവരെല്ലാം കണ്ടു.

ബോഡി ശ്മശാനത്തിലെത്തുമ്പോൾ ചിതയൊരുക്കിയിരുന്നു. അതിലേക്ക് അദ്ദേഹത്തെ എടുത്തുവെച്ചു .പിന്നീട് അഗ്നി അദ്ദേഹത്തെ സ്വീകരിച്ചു.

മതത്തിനെതിരായ സമരത്തിന് നേതൃത്വം കൊടുത്ത ആ വിപ്ലവകാരി തെമ്മാടിക്കുഴിയിൽ പോയി മുട്ടുമടക്കാതെ മതരഹിതനായിത്തന്നെ ധീരചരമം പ്രാപിക്കയായിരുന്നു.

ശ്രീനി പട്ടത്താനം

മുഖ്യ പത്രാധിപർ
യെർദു ന്യൂസ്


 551 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo