ചാരിറ്റി തട്ടിപ്പുകൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഫിറോസ് കുന്നുംപറമ്പ് എന്ന ഒരു നൻമ്മ മരത്തിന്റെ ഒരു മാസക്കാലത്തെ കണക്ക് മാത്രമെടുത്താൽ രോഗികൾക്കായി മാത്രം പിരിച്ചത് 4.75 കോടി രൂപയാണു്. കൊറോണ ബാധിച്ച് മരണമടഞ്ഞ പ്രവാസികൾക്ക് 1 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയുടെ അടക്കം, ബാക്കി “ചാരിറ്റി “കൾക്ക് സ്പോൺസറൻമ്മാർ നൽകിയ പണം വേറെ. ഇത് കേരളത്തിലെ ഒരു നൻമ്മ മരത്തിന്റെ ഒരു മാസത്തെ കണക്കു മാത്രമാണ്. നൻമ്മ മര മാഫിയക്കാരായ ഫിറോസിന്റെ കൂട്ടാളികൾക്കും, ഫിറോസ് വിരുദ്ധർക്കും വന്ന തുകയുടെ കണക്ക് എടുത്താൽ ഭീമമായ തുകയാണു് ചാരിറ്റി ചാനൽ വഴി കേരളത്തിലേക്ക് ഒഴുകുന്നത്. ഈ പ്രതിസന്ധിക്കാലത്തും ഒരൊറ്റ രാത്രി കൊണ്ട് വരുന്ന കോടികൾ ഒരു സംഘടിത നിക്ഷേപത്തിന്റെ ലക്ഷണമാണു്. ചികിൽസയുടെ എസ്റ്റിമേറ്റിന്റെ നാലിരട്ടിയിൽ വന്നു ചാടുന്ന തുകയുടെ പകുതിയിൽ ഏറെ ഒരു സോഴ്സിൽ നിന്നാണു് എന്നത് ഇതിന്റെ ഗൗരവം വർദ്ദിപ്പിക്കുന്നു.

നിലാരമ്പരായ നിർദ്ധനരായ ശസ്ത്രക്രീയ നടത്തിയാലും ജീവൻ നിലനിർത്താൻ കഴിയാത്ത രോഗികൾ, ശസ്ത്രക്രിയയ്ക്ക് മുൻപ് മരണപ്പെട്ടു പോകുന്ന രോഗികൾ എന്നിവർക്ക് നല്ല മാർക്കറ്റാണു് ചാരിറ്റി രംഗത്ത്.അത്തരം രോഗികൾക്ക് വേണ്ടിയുള്ള കിടമത്സരമാണ് ആദ്യം ചാരിറ്റി മേഘലയിൽ വലിയൊരു പോരിനു് വഴി തുറന്നതും, ചിലർ താൽക്കാലികമായി ചാരിറ്റി അവസാനിപ്പിച്ചതും.പരസ്പരം അവർ തമ്മിലടിച്ച് അഴിമതി ആരോപിച്ച് പരസ്പരം ക്വട്ടേഷൻ വരെ കൊടുക്കുന്നതും.ഓരോ നൻമ്മ മരത്തിനും സഹ മരത്തിനും, “നൻമ്മ ചെയ്യാൻ ” നൻമ പഴുത്തു മുറ്റി നിൽക്കുന്നവർക്കും ഓരോ ടെറിട്ടറി ഉണ്ട്, ചില കച്ചവട മര്യാദകളുണ്ട്. അത് ലംഘിക്കുമ്പോഴാണ് കേട്ടാലറക്കുന്ന തെറി വിളികളും ആഭാസങ്ങളും, കോൾ റിക്കോഡുകളുമായി ഇവറ്റകൾ ലൈവിൽ വന്ന് മാലിന്യം പരസ്പരം വാരി എറിയുന്നത്.

“അവയവങ്ങളുടെ വില നിലവാരപ്പട്ടികയുമായി രാത്രി പോലും തുറന്നിരിക്കുന്ന ഓഫീസുകൾ തന്നെയുണ്ട് അവർക്കു് ” എന്നു് മമ്മൂട്ടിയുടെ ബിഗ് ബി എന്ന സിനിമയിൽ ക്വട്ടേഷൻ മാഫിയയെ കുറിച്ച് പറയുന്നത് പോലെയാണ്, ഓരോ ജില്ലകളിലും “ലക്ഷണമൊത്ത ” രോഗികളെ കണ്ടു പിടിക്കാൻ ഏജന്റ്ൻമ്മാരുണ്ടു്. വലയിൽ വീഴുന്ന രോഗികൾക്ക് മുന്നിൽ കിട്ടുന്നത് വലിയ ഓഫറാണു്. പഞ്ചനക്ഷത്ര ആശുപത്രിയിൽ ചികിൽസയും, കമ്മീഷൻ വ്യവസ്ഥ പുറത്തറിയാതിരിക്കാൻ ബന്ധുക്കൾക്ക് ആവശ്യത്തിന്റെ ഇരട്ടിപ്പണവും.

പഞ്ചനക്ഷത്ര സൗകര്യങ്ങൾ കെട്ടിപ്പൊക്കിയ ആശുപത്രികൾക്ക് ചികിൽസാ ചിലവിന്റെ മൂന്ന് ഇരട്ടി തുക കൊള്ള ബില്ല് കൊടുക്കാൻ കഴിയുമെന്നുള്ളതിനാൽ ഇത്തരം കേസുകളിൽ വലിയ താൽപ്പര്യമാണു്. ചില ഡോക്ടറൻ മാരും, അവയവ ബ്രോക്കറൻമ്മാരും, ആശുപത്രി മാനേജർ മുതൽ, അറ്റന്റർ വരെയും ഈ ഗ്യാങ്ങിൽ ഉണ്ടന്നാണു് അറിവ്.

അവയവമാറ്റ ശസ്ത്രക്രിയ ഉപകരണങ്ങളുടെ സെയിൽസ് എക്സിക്യുട്ടീവ് മുതൽ, അവയവ മാറ്റം കഴിഞ്ഞാൽ ഒരു രോഗി കഴിക്കേണ്ട ആയിരക്കണക്കിന് രൂപയുടെ മരുന്ന് റപ്രസെന്ററ്റീവ് വരെ കച്ചവടവും, കമ്മീഷനും കട്ടുന്ന ഒന്നാം തരം ബിസിനസ്സാണിതു്. റിയൽ എസ്റ്റേറ്റ് പോലെ യാതൊരു നിക്ഷേപവും ഇല്ലാതെ ഇടനിലക്കാരായി മനുഷ്യന്റെ ആരോഗ്യത്തെയും ചികിൽസയേയും ദല്ലാൾ വത്ക്കരിക്കുന്ന ചാരിറ്റി ദല്ലാളുകളും, വൻ മരങ്ങളും, രാഷ്ട്രീയവും, ഗുണ്ടകളും ഒക്കെ ചേർന്ന വലിയൊരു മാഫിയ തന്നെയാണിത്.

കേരളത്തിന്റെ എയർപോർട്ടുവഴി ഒഴുകുന്നതു് മെറ്റൽ കറൻസിയാണങ്കിൽ അതിനു് സമാനമായ, അതുമല്ലങ്കിൽ അതിലും ഗൗരവമായ നിയമ ലംഘനങ്ങളും രാജ്യ വിരുദ്ദ പ്രവർത്തനങ്ങളും ഗ്ലോറിഫൈ ചെയ്യപ്പെട്ട ഇത്തരം മാഫിയ പ്രവർത്തനത്തിലൂടെ നടക്കുന്നുണ്ട്.. അന്വേഷിക്കണം.

ചാരിറ്റി കച്ചവടക്കാരുടെ ഭീഷണിയെപ്പറ്റിയുള്ള അനുഭവസ്ഥയുടെ വെളിപ്പെടുത്തൽ ചുവടെ …….

കെ ടി നിശാന്ത്

 403 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo