മനശ്ശാസ്ത്രം ജനകീയമാക്കിയജോൺസൺ ഐരൂരിന്ഒരായിരം സ്നേഹപൂഷ്പങ്ങൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഭാരതീയ യുക്തിവാദി സംഘം ഏർപ്പെടുത്തിയ “യുക്തിവാദി എം.സി.ജോസഫ് അവാർഡ്- പ്രൊഫസർ എ.ടി. കോവൂർ നാഷണൽ അവാർഡ് ” കമ്മിറ്റിയുടെ അംഗമായിരുന്നു ജോൺസൺ ഐരൂർ.2004 ൽ കോവൂർ അവാർഡ് എറണാകുളം താജിൽ വെച്ചു ഉലഹനായകൻ കമൽഹാസന് നൽകിയപ്പോൾ കമൽ ജോൺസൺ ഐരൂരിനെ പട്ട് പുതപ്പിച്ചുആദരിക്കുകയുണ്ടായി.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ മാതൃഭൂമി വാരിക ജോൺസനുമായി നടത്തിയ ഒരഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ ഹിപ്നോട്ടിക് സജഷന്റെ വിവിധ മണ്ഡലങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരഭിമുഖം പച്ചക്കുതിരയും കൊടുത്തിരുന്നു.

“ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ “എന്ന ജോൺസന്റെ ആത്മകഥ ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. ആത്മകഥക്ക് ജോൺസൺ കൊടുത്തിരുന്ന പേര് ജോൺസന്റെ കാൽപ്പാടുകൾഎന്നർഥം വരുന്ന ഒരു പേരായിരുന്നു. ആ പേരു വെച്ചു കൊണ്ടു യുക്തിരാജ്യത്തിൽ കൊടുക്കുന്നതിനായി ജോൺസൻഒരുപരസ്യം എനിക്ക് അയച്ചു തന്നു.അത് യുക്തിരാജ്യത്തിൽ കൊടുക്കുയും ചെയ്തു. എന്നാൽപ്രസാധകന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെപേരിലേയ്ക്ക്മാറ്റുകയാണുണ്ടായത്. ഐരൂരിന്റെ ആത്മകഥ വായിച്ചിട്ട് പ്രശസ്തമനശ്ശാസ്ത്രജ്ഞൻ ഡോ.കെ.എസ് ഡേവിഡ് എന്നോട് പറഞ്ഞു.

” അവന്റെ ഭാഷ ഗംഭീരമാണ്. സുന്ദരമായിട്ട് എഴുതാനറിയാം”

ജോൺസന്റെ ശ്രദ്ധേയമായ ഒരു ഗ്രന്ഥമാണ്

“ഭക്തിയും കാമവും “.

ഇതു ആദ്യം സീരിയലൈസ്ചെയ്തത്കേരളശബ്ദത്തിലായിരുന്നു.ലൈംഗികചിന്തകളുടെതീവ്രഭാവങ്ങളെ മതം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നവസ്തുതതുറന്നുകാണിക്കുന്നതായിരുന്നു ഉള്ളടക്കം. ലിംഗ പൂജയെക്കുറിച്ചും ഭഗാരാധനയെക്കുറിച്ചും യോനി പ്രതിഷ്ഠയെ ക്കുറിച്ചുമുള്ള പ്രതിപാദനം പുതിയ വിജ്ഞാനമായിരുന്നു പ്രദാനം ചെയ്തത്. അതുപോലെ കോവൂരിന്റെ ഡയറിക്കുറിപ്പുകൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും ‘യുക്തിചിന്ത ‘എന്ന പേരിൽ പുസ്തകമാവൂകയുംചെയ്തിട്ടുണ്ടു. മതവിശ്വാസങ്ങളുടെ മർമ്മങ്ങളിൽ യുക്തിചിന്തയുടെ കുന്തമുന എങ്ങനെയാണ് കോവൂർ ആഴ്ന്നിറക്കിയതെന്നു ഈ പരിഭാഷയിലൂടെ മലയാളി മനസ്സിലാക്കി.

ഒരു കാലത്തു മലയാളികൾ ഹിപ്നോട്ടിസം എന്ന വാക്ക് ആദ്യം കേൾക്കുന്നതു് ജോൺസൺ ഐരൂരിൽ നിന്നാണ്.നിരന്തരം ജോൺസൺ പത്രമാധ്യമങ്ങളിൽനൽകുന്ന പരസ്യത്തിലൂടെയാണ് മലയാളി ആ ശബ്ദം കാണാതെ പഠിച്ചതു്. മലയാളികൾക്ക് ഹിപ്നോട്ടിസം എന്ന ഇംഗ്ലീഷ് വാക്ക് മലയാളത്തനിമയുള്ള സുപരിചിതമായ ഒരു വാക്കാക്കി മാറ്റി മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ചത്ജോൺസൺ ഐരൂരാണ്. ഇഡ്, ഈഗോ, സൂപ്പർ ഈഗോ (ബോധ മനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ്) എന്ന ഫ്രോയിഡിയൻ സങ്കല്പം ഇന്ന് അന്ധവിശ്വാസമാണെങ്കിലും മനസ്സ് എന്നു പറയുന്ന അദൃശ്യാവയവത്തിൽ വന്നു വീഴുന്ന കിരണങ്ങൾ മനസ്സിനെ തളർത്താനും വളർത്താനും കഴിയുമെന്നത് യാഥാർത്ഥ്യമാണ്.ഈ തത്വം മനസ്സിലാക്കിയ ജോൺസൺ നെഗറ്റീവായ ധാരണകളെ പോസിറ്റീവ് ആയ തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് പഠിച്ചു. ആ മാർഗ്ഗം അനവധി ആരോഗ്യമില്ലാത്ത മനസ്സുകളെ ആരോഗ്യമുള്ള മനസ്സുകളാക്കി മാറ്റി. പത്രദൃശ്യ മാധ്യമങ്ങളിൽ പരസ്യദാതാക്കൾ നൽകുന്ന പരസ്യം കാണുകയോ കേൾക്കുകയോ ചെയ്യുന്ന നാം അറിയാതെ ഉല്പന്നം മെച്ചമാണെന്ന വിശ്വാസത്തിലേക്ക് ഹിപ്നോടെ സ് ചെയ്യപ്പെടുകയാണു ചെയ്യുന്നതു്.” നീ ശക്തനാണ്, നിനക്കെന്തും കഴിയും” എന്ന ലഘു വാചകംഒരു വ്യക്തിയെ സജഷനിലൂടെഹിപ്നോട്ടുചെയ്യപ്പെടുകയാണ്. അതായതു് ബുദ്ധൻ പറഞ്ഞത്‌പോലെ ശരിയായാ ചിന്തയിലേക്ക് (positive thinking) ഒരു വ്യക്തിയെ കൊണ്ടുവരാൻ ഒരു ഹിപ്നോട്ടിസ്റ്റിന് കഴിയും. ഹിപ്നോട്ടിസ്റ്റ് യഥാർഥത്തിൽ ഒരു സൈക്കോളജിസ്റ്റാണ് . സംഘർഷ മനസ്സുകളെ യഥാർഥദിശയിലേക്ക് നയിക്കാൻ എങ്ങനെയാണോ ഒരു സൈക്കോളജിസ്റ്റിന് കഴിയുന്നത് അതു് പോലെ ശരിയായ മാർഗത്തിലേക്ക് നയിക്കാൻ ഒരു ഹിപ്നോട്ടിസ്റ്റിന് കഴിയും. ഈ സാമൂഹ്യ സേവനമാണ് ജോൺസൺ ഐരൂർ ചെയ്തത് ഒരിക്കൽ സിബിഐക്കാർ ജോൺസന്റെ വീട് തേടി വന്നു. ചേകന്നൂർ മൗലവിയെ കുഴിച്ചിട്ട സ്ഥലം തേടാൻ പ്രതിയേയും കൂട്ടി. ഒരു ഹിപ്നോട്ടിസ്റ്റിനെ തേടി സി.ബി.ഐക്കാർ വീട്ടിൽ വന്നുവെന്നു പറഞ്ഞാൽ അതൊരു ദേശീയ പുരസ്കാരം തന്നെത്തേടി വീട്ടിൽ വന്നതിന് തുല്യമായിരുന്നു. ഒപ്പം ഹിപ്നോട്ടിസത്തിനു ലഭിക്കുന്ന ദേശീയഅംഗീകാരവും.

യുക്തിവാദി സംഘം രണ്ടായപ്പോൾ ജോൺസൺ ഒരു ചേരിയിലേക്കും തിരിയാതെസ്വതന്ത്രമായിനിൽക്കുകയായിരുന്നു. എങ്കിലും ആര് വിളിക്കുന്നപരിപാടിയിലും പങ്കെടുക്കാറുണ്ടു . ഭാരതീയ യുക്തിവാദിസംഘം മലപ്പുറത്തു നടത്തിയ ഒന്നോ രണ്ടോ സംസ്ഥാന പഠന ക്യാമ്പുകളിൽ അദ്ദേഹം പങ്കെടുക്കുകയുംമനശ്ശാസ്ത്ര ക്ലാസ്സ് നയിക്കു കയുംചെയ്തിട്ടുണ്ടു .യുക്തിരാജ്യത്തിൽചില ലേഖനങ്ങൾ എഴുതിയിട്ടുണ്ടു.കോവൂർ സ്പെഷ്യൽ പതിപ്പിൽ കോവൂർ സ്മരണകളെക്കുറിച്ചു ഒരു സുദീർഘമായ ലേഖനം തന്നെഎഴുതിയിരുന്നു. 1960 മുതൽ തൃശൂരിൽ എ.വി .ജോസ്(യുക്തിവിചാരം ജോസ്) വിളിച്ചു കൂട്ടുന്ന യുക്തിവാദ യോഗങ്ങളിൽ ഐരൂർ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. മിശ്ര വിവാഹിതനായ എ.വി ജോസിന്റെ പ്രവർത്തനങ്ങളിൽ മിശ്രവിവാഹിതനായ . ഐരൂരും സഹകരിച്ചിരുന്നു. അവർ പല യുവതീ യുവാക്കളെ മിശ്രവിവാഹത്തിലേക്ക് കൊണ്ടുവന്നു.അക്കാലത്തു എം സി ജോസഫ്മായി ജോൺസൻഅടുത്ത ബന്ധം പുലർത്തിയിരുന്നുപോസ്റ്റൽആന്റ്ടെലിഗ്രാഫിൽജീവനക്കാരനായിരുന്ന കാലത്തു തൊഴിലാളിയൂണിയൻ നേതാവ് കൂടിയായിരുന്നു ജോൺസൺ. അതുകൊണ്ടു അടിയന്തിരാവസ്ഥക്കാലത്ത് ജോൺസനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അതു ഒരു നേതാവിന് കിട്ടാവുന്ന മറ്റൊരംഗീകാരമായിരുന്നു. ജോൺസന് ചെറുപ്പം മുതൽ ഒരു ആത്മ സുഹൃത്തുണ്ടായിരുന്നു . ഊണിലും ഉറക്കത്തിലും അവർ ഇരട്ടപെറ്റ മക്കളായിരുന്നു. അവർ എവിടെ പോകുന്നതും വരുന്നതും ഏതു സംരംഭത്തിലേർപ്പെടുന്നതും ഒരു മിച്ചായിരുന്നു. ആ സുഹൃത്തു പ്രശസ്ത മജീഷ്യനായ ആർ.കെ മലയത്താണ്. ഏകദേശം മുപ്പത്തഞ്ച് വർഷം മുമ്പ് അവർ സംയുക്തമായി അവതരിപ്പിച്ച മനശ്ശാസ്ത്ര സ്റ്റേജ് പ്രോഗ്രാമായിരുന്നു “ഹിപ്നോമെന്റാരമ”. അതിൽ ഹിപ്നോട്ടിക് അനസ്തേഷ്യ എന്ന ഒരു രംഗം അവതരിപ്പിച്ചിരുന്നു – രണ്ടു സ്റ്റൂളുകൾക്കു മുകളിൽ ഒരു യുവാവിനെ കിടത്തുന്നു. മധ്യഭാഗത്തു സ്റ്റൂളില്ല. ഹിപ്നോട്ടിസ്റ്റ് ആദ്യം ഒരു സജഷൻ കൊടുത്തു മയക്കുന്നു. ശേഷം അടുത്ത കമന്റ്.ഈ ശരീരം ഇപ്പോൾ പൂവ് പോലെ മൃദുലമാണ്. എന്നിട്ട് സൂചികൊണ്ടു കുത്തുമ്പോൾ യുവാവ് ഞെട്ടുന്നതായി കാണികൾ കാണുന്നു. വീണ്ടും അടുത്ത നിർദ്ദേശം കൊടുക്കുന്നു. ഈ ശരീരം ഇപ്പോൾ ഉരുക്ക് പോലെ ഉറച്ചതാണ്. ഹിപ്നോട്ടിസ്റ്റ് സൂചി കൊണ്ടു കുത്തിയിട്ട് യുവാവ് അറിയുന്നില്ല. കമന്റ് വീണ്ടും ആവർത്തിച്ചു. എന്നിട്ടു ഒരു കുട്ടിയെ എടുത്തു യുവാവിന്റെ മുകളിൽ മധ്യഭാഗത്തു നിർത്തുന്നു. ശരീരം വളയുന്നില്ല. കുട്ടിയെ ഇറക്കി വീണ്ടും കമന്റ് കൊടുക്കുന്നു.ഈ ശരീരംഇപ്പോൾപൂർവ്വസ്ഥിതിയെപ്രാപിച്ചിരിക്കുന്നു. യുവാവു എഴുന്നേറ്റുമാറുന്നു. അടുത്ത രംഗം ഒരു കുട്ടിയുടെഅബോധ മനസ്സിൽ നിന്നും കുട്ടിച്ചാത്തനെ ഓടിച്ചു ഭയം ഇല്ലാതാക്കുന്നതായിരുന്നു. ഇന്നു രാവിലെ ഞാൻ മലയത്തിനെ വിളിച്ചപ്പോൾ ഒന്നും പറയാൻ കഴിയാതെ വാട്ട്സ് അപ്പിൽ മെസേങ് അയക്കുകയായിരുന്നു.എന്റെ സഹോദരൻ പോയി എന്നിക്കൊന്നും പറയാനില്ല” എന്നായിരുന്നു1946 ഡിസംബർ 4 ന് കൊല്ലം ഐരൂരിൽ ജനിച്ച ജോൺസൺ ജന്മദേശത്തെ പ്രശസ്തമാക്കി.ഭാര്യ കോമളം. മകൾ തനൂജ, മകൻ നിഖിൽ, മരുമകൾ മിഷ, മക്കളുടെ ചെറുമക്കളും ഉണ്ടു.ഇന്നലെ വൈകിട്ട് 5.30മണിക്ക് അന്തരിക്കുകയും ഇന്നു രാവിലെ 11 മണിക്ക് നിലമ്പൂർ നഗരസഭ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു.

ജോൺസൺ ഐരൂരിന് ഭാരതീയ യുക്തിവാദിസംഘത്തിന്റേയും യുക്തിരാജ്യം മാസികയുടെയും എം.സി ജോസഫ് -എ.ടി. കോവൂർ അവാർഡു കമ്മിറ്റിയുടെയും ഒരായിരം സ്നേഹ പുഷ്പങ്ങൾ……….

ശ്രീനി പട്ടത്താനം

 493 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo