ഓർമ്മകൾ;ശ്രീനിപട്ടത്താനം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵
പത്തനംതിട്ടയിൽ യുക്തിവാദികളുടെ പൊതുയോഗം മത തീവ്രവാദികൾആക്രമിച്ചു……..

ഏകദേശം 1982 ൽ ഞാൻ പൊന്നമ്പലമേട്ടിലേക്ക് പോവുകയായിരുന്നു. അന്നു കൊല്ലം കെ.എസ്.ആർ ടി.സി ബസ് സ്റ്റാൻഡിൽ നിന്നും കക്കി – പമ്പ എന്നൊരു ബസ്സുണ്ടായിരുന്നു. അതു നമ്മുടെ സാക്ഷാൽ പമ്പയല്ല. പൊന്നമ്പലമേട്ടിനടുത്തുള്ള പമ്പയാണ്. കൊല്ലത്തുനിന്നും ആരംഭിക്കുന്ന ഈ ബസ്സ് യാത്രക്കാരെയും കൊണ്ടു പ്ലാപ്പള്ളിയിൽ ചെന്നു ആങ്ങാമൂഴി വഴി മൂഴിയാറിൽ ചെന്നിട്ടാണ് പമ്പക്ക് പോവുന്നത്.

പ്രസ്തുത വർഷം പ്രതീക്ഷിച്ചത് പോലെ മൂഴിയാറിൽ ചെന്നപ്പോൾ ബസ് ബ്രേക്ക് ഡൗണായി. കാരണം മകരവിളക്കു കൊളുത്താൻ പോകുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാർ പലരും അതിലാണ് പോകുന്നത്. രഹസ്യ നടപടിക്കു പോകുന്നത് കൊണ്ടും, യാത്രക്കാരെ കൂടി കൊണ്ടുപോകാൻ കഴിയാത്തതു കൊണ്ടും അവരെ ഇറക്കി വിടുന്നതിനു വേണ്ടിയാണ് ബസ് ബ്രേക്ക്ഡൗണാക്കുന്നത്. തുടർന്നു അവർ പോലീസിന്റേയും ഇലക്ടി സിറ്റി ബോർഡിന്റേയും ജീപ്പുകളെടുത്തു ദീപം കൊളുത്താൻ പൊന്നമ്പലമേട്ടിലേക്ക് പോയി..യാത്രക്കാർ നിരാശരായി വഴിയിൽ തമ്പടിച്ചു. ഞാൻ എന്റെ ദുഖം മനസ്സിലൊതുക്കി തളർന്നിരിക്കുമ്പോൾ എന്റെ മുന്നിൽ അതെ ദു:ഖവുമായി ഒരു ചെറുപ്പക്കാരൻ പരിചയപ്പെടുന്നു. പേരു പി.ടി.രാജീവ്. ഞങ്ങൾ സങ്കടം പരസ്പരം പങ്കുവെച്ചു. നടുറോഡിലിരുന്നു കാര്യങ്ങൾ പറഞ്ഞു. അക്കൂട്ടത്തിൽ പത്തനംതിട്ടയിൽ യുക്തിവാദി സംഘം
കമ്മിറ്റി രൂപികരിച്ചിട്ടില്ലെന്നും രൂപീകരിക്കണമെന്നും തീരുമാനിച്ചു
ഞാൻ അന്നു പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന കാലം. അന്നു കൊല്ലവും പത്തനംതിട്ടയും ഒരു ജില്ലയായിരുന്നു .അത് കൊണ്ട് പത്തനംതിട്ട ഡ്യൂട്ടിക്ക് പോലീസുകാരെ കൊണ്ടുപോകുന്നത് കൊല്ലത്തുനിന്നായിരുന്നു. ഇന്ന് കളക്ടററേറ്റ് നിൽക്കുന്നസ്ഥലത്തായിരുന്നു അന്നത്തെ
ട്രഷറി ഓഫീസ്
ഞാൻ ട്രഷറിയിൽ ഓൺ ഡ്യൂട്ടിയിലായിരുന്നു. ഇടവേളകളിൽ അടുത്തുള്ള ഒരു സ്റ്റുഡിയോയിൽ പോകുമായിരുന്നു. അവിടെ സ്ഥലത്തെ പ്രധാനപ്പെട്ട സാംസ്കാരികപ്രവർത്തകരെല്ലാം വരുമായിരുന്നു. അക്കൂട്ടത്തിൽ യുക്തിവാദത്തോട് അനുഭാവമുള്ള പലരും എത്തിയിരുന്നു.
രാജീവ് ആവശ്യകതയെക്കുറിച്ചു സംഘത്തിന്റെ പലരുമായി സംസാരിച്ചു. അങ്ങനെ ഒരു ദിവസം ഒരു കമ്മിറ്റി എടുത്തു. ആ കമ്മിറ്റിയാണ് പിന്നീട് കേരള യുക്തിവാദിസംഘം ജില്ലാ കമ്മിറ്റിയായി മാറുന്നത്.
കമ്മിറ്റിഅന്നൊരുതീരുമാനമെടുത്തു ടൗണിൽ ഒരു ഗംഭീരൻ പൊതുസമ്മേളനവും ദിവ്യാൽഭുത അനാവരണവും നടത്തുവാൻ.
അപ്രകാരം തീയതി നിശ്ചയിച്ചു

ട്രഷറിയുടെ മുന്നിൽ വെച്ചാണ് സമ്മേളനം. വലിയ സ്റ്റേജും ദിവ്യാൽ ഭു അനാവരണത്തിനുള്ള ഭാഗവും ഒരുക്കി. മീറ്റിംഗ് ആസ്ഥാനത്തു നിന്നും നാലു ഭാഗത്തേയ്ക്കും കാറിൽ കോളാമ്പി വെച്ചുള്ള അനൗൺസമെന്റും നോട്ടീസ് വിതരണവും നടത്തി. കാറിലിരുന്നു അനൗൺസ് ചെയ്തതു് ഞാനായിരുന്നു.

വൈകിട്ട് 6 മണിയായപ്പോൾ ട്രഷറി മൈതാനം നിറഞ്ഞു കഴിഞ്ഞു. യോഗം തുടങ്ങുന്നതിന് മുമ്പുള്ള പരിപാടി തിളച്ച പായസം തലവഴിയെ കോരി ഒഴിക്കുകയെന്ന ദിവ്യാൽഭുതമായിരുന്നു. തിളച്ച പായസം കോരി ഒഴിച്ചു പരിചയമുള്ള ആളായത് കൊണ്ടു ഞാൻ തന്നെയായിരുന്നു തിളച്ച പായസം കോരി ദേഹത്ത്ഒഴിച്ചത്.

അതോടെ സമ്മേളന പരിപാടികൾ ആരംഭിച്ചു. ഡോ.പി കെ സുകുമാരൻ എക്സ് എം എൽ എ ( കൊല്ലം)ആയിരുന്നു ഉദ്ഘാടനം.

അഡ്വ.അയ്യാക്കുട്ടി, കാപ്പാട് കെ.കെ.അബ്ദുൽ അലി, ഡോ. അൽഫോൺസ് , കെ.എൻ.ആർ, പി.ടി. രാജീവ്, കെ.സി. ഐസക് ( എല്ലാവരെയും ഓർക്കുന്നില്ല)തുടങ്ങി മറ്റു പലരും സംബന്ധിച്ചിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ ഉടനെ അബ്ദുൽ അലിമാഷ് സംസാരിക്കുവാൻ തടങ്ങി. ഖുറാനായിരുന്നു വിഷയം.
ഖുറാനിലെ പല അദ്ധ്യായങ്ങളുടെയും പ്രസക്ത ഭാഗങ്ങൾ അറബിൽ ഉദ്ധരിക്കുകയും അതിന്റെ മലയാള പരിഭാഷ അഭിപ്രായപ്പെടുന്നു ::യും അതിന്റെ അർഥം അഭിപ്രായപ്പെടുന്നു ::യും ചെയ്യുമ്പോൾ കേൾക്കുന്ന ജനം ആസ്വദിക്കുന്നുണ്ടായിരുന്നു.
എന്നാൽ പിന്നിൽ ഒരു ഭാഗം രോഷം കൊള്ളുന്നുമുണ്ടായിരുന്നു. ഞാനപ്പോൾ ജനത്തിന്റെ പിൻ ഭാഗത്തു നിൽക്കുകയായിരുന്നു.

അന്നു കൊല്ലം ജില്ലാ സായുധ റിസർവ് പോലീസിൽ രംഗ,ബില്ല എന്ന ഇരട്ടപ്പേരുള്ള രണ്ടു പോലീസുകാർ ഉണ്ടായിരുന്നു . ചക്രപാണിയും ലത്തീഫും. ഇതിൽ ഒരാൾ കളക്ടരുടെയുംഒരാൾ എസ്.പിയുടെയും ഓഡർളി മാരായിരുന്നു. അന്നു പോലീസിൽ അവർ എന്തു വിചാരിച്ചാലും നടക്കും. അത് കൊണ്ടാണ് ഇങ്ങനെ ഒരു ഇരട്ടപ്പേര് അവർക്ക് വീണത്. ലത്തീഫ് പത്തനംതിട്ടക്കാരനും ചക്രപാണി കോന്നിക്കാരനുമായിരുന്നു.

അലിയുടെ പ്രഭാഷണം കത്തിക്കയറുമ്പോൾ ലത്തീഫ് ഒരു സ്ക്രൂട്ടർ പിറകിൽ നിന്നോടിച്ചു ആൾക്കൂട്ടത്തിലേക്ക് പല പ്രാവശ്യം ഇരച്ചുകയറ്റുന്നുണ്ടായിരുന്നു. ഞാനും ലത്തീഫും പരിചയക്കാരാണ്. പക്ഷെ ലത്തീഫ് എന്നെ കാണുന്നില്ല. ഇതാവർത്തിച്ചതോടെ അവിടെ വല്ലാത്ത ബഹളമായി. പെട്ടെന്ന് ആരോ പറയുന്നത് കേട്ടു ” നിർത്തെടാ… നിർത്തെട …നിന്റമ്മേടെ…” തൽക്ഷണം ഒരു സംഘം ആൾക്കാർ സ്റ്റേജിലേക്ക് ഇരച്ചുകയറി. അവർ സ്റ്റേജും പരിസരത്തും കുത്തി നിർത്തിയിരുന്ന പ്ലക്കാഡുകൾ വലിച്ചൊടിച്ചു എറിഞ്ഞു. സ്റ്റേജിലേക്ക് കല്ലുകളുടെ പ്രവാഹം.
സ്റ്റേജിലുള്ള വരെ അവർ ആക്രമിച്ചു. ഇതിനിടയിൽ അലി മാഷ് മർദ്ദനമേറ്റ് തറയിൽ വീണു. വീണ മാഷിനെ അവർ വീണ്ടും മർദ്ദിക്കാൻ തുടങ്ങിയപ്പോൾ കൊല്ലംകാരനായ ഡോ. അൽഫോൺസ്
അലി മാഷിനെ രക്ഷിക്കാൻ അദ്ദേഹത്തിന്റെ മേലിൽ കമിഴ്ന്നു വീണു.
അതോടെ അലിമാഷിന് കിട്ടിക്കൊണ്ടിരുന്ന മർദ്ദനം ഡോ. അൽഫോൺസിന്റെ മുതുകിലേക്കായി. അൽഫോൺസിന്റെ മുതുക് ആ മർദ്ദനം ഏറ്റുവാങ്ങി മാഷിനെ രക്ഷിച്ചു

ഇതിനിടയിൽഡോ.പികെ.സുകുമാരന്റെ കന്നത്തു കല്ല് വീണു. വീണ കല്ല് കണ്ണാടിക്കാലിൽ കൊണ്ടത് കൊണ്ടു തല പൊട്ടിയില്ല. കണ്ണാടിക്കാലു വളഞ്ഞു. അതോടെ അവിടെ നിന്ന ആയിരത്തോളം പേർ ഇളകിമറിഞ്ഞു.

ഈ സമയത്ത് ഞാൻ നേരെ പോലീസ്‌സ്റ്റേഷനിലേക്ക് ഓടി. അവിടെ ചെല്ലുമ്പോൾ സ്റ്റേഷനിൽ ഒരു പോലീസുകാരൻ പോലും ഉണ്ടായിരുന്നില്ല.

ഞാനുടൻ തൊട്ടടുത്തുള്ള തീയറ്ററിൽ കയറി നോക്കി. അവിടെ അവരുണ്ടായിരുന്നു. ഞാൻ കാര്യം പറഞ്ഞു. അതുകേട്ട പാടെ അവർ ജീവൻ കളഞ്ഞു സ്റ്റേഷനിലേക്ക് ഓടിയെത്തി . പെട്ടെന്ന് ജീപ്പെട്ത്തു എല്ലാവരും ജീപ്പിൽ കയറി. ജീപ്പ് കുതിച്ചു. ആൾകൂട്ടത്തിലേക്ക് പോലീസ് ജീപ്പുകൾ ഇരച്ചു കയറി. പോലീസിന്റെ വിസിൽ മുഴക്കങ്ങളും ജീപ്പിന്റെ സമനില തെറ്റിയ ഓട്ടവും എരപ്പും ജീപ്പിന്റെ മുമ്പോട്ടും പിമ്പോട്ടുമുള്ള എടുപ്പും എല്ലാം കൂടിയായപ്പോൾ അവിടെ ഭീകരാന്തരീക്ഷമായി..

ആൾക്കൂട്ടം പിരിഞ്ഞതോടെ കൊല്ലത്തുനിന്നു വന്നവർ ഒരു വാഹനത്തിൽ കൊല്ലത്തേക്ക് മടങ്ങി. സർക്കാർ ജീവനം ആയതു കൊണ്ടു ഞാൻ ട്രഷറിയിലേക്കും.

ഡോ. അൽഫോൺസ്

ശ്രീനി പട്ടത്താനം

 615 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo