ദിവ്യന്മാരെപോലെ നമുക്കും തീക്കനലിലൂടെ നടക്കാം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1985 സെപ്തംബർ 14 സായാഹ്നത്തിൽ ഡെൽഹിയിലെ പ്രസ്സ് ക്ലബ്ബിന് മുന്നിൽ വെച്ചു ദിവ്യന്മാർ കനലിലൂടെ നടക്കുന്നതെങ്ങനെ? എന്ന ദിവ്യാൽഭുതം അനാവരണം ചെയ്യുകയുണ്ടായി. ലോക രാജ്യങ്ങളിലെ മാധ്യമങ്ങളുടെ പ്രതിനിധികൾ ആ സംഭവം റിപ്പോർട്ട് ചെയ്യുവാനെത്തിയിരുന്നു. ക്വിന്റൽ വിറക്കുകൾ കത്തിയെരിഞ്ഞ കനലിലൂടെ നടന്നതു് ഞാനായിരുന്നു. പിറ്റെ ദിവസത്തെ പ്രധാന പത്രങ്ങൾ ഒന്നാം പേജിൽ ആ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒന്നാം പേജ് ഇതിനോടൊപ്പം ചേർക്കുന്നു. കേരളശബ്ദം വാർത്തയും. PATRIOT , SUN, Week തുടങ്ങി എത്രയോ വാരികകൾ തുടർ ലക്കങ്ങളിൽ ചിത്രം സഹിതം ഇതു് റിപ്പോർട്ട് ചെയ്തിരുന്നു.ഈ പ്രോഗ്രാം സംഘടിപ്പിച്ചത് lRA ജനറൽ സെക്രട്ടറിയായിരുന്ന സനൽ ഇടമറുകും ഇടമറുകുമായിരുന്നു. ഞാൻ കനലിലൂടെ നടന്നു തുടങ്ങിയപ്പോൾ കാൽപ്പാദത്തിന്റെ വശങ്ങളിൽ നിന്നും തെറിക്കുന്ന കനലുകൾ കണ്ടു എന്തോ പന്തികേടാണെന്ന് തെറ്റിദ്ധരിച്ചു സനൽ ഇടമറുക് രണ്ടു കൈയ്യും അറിയാതെ തലയിൽ വെച്ചു പോയ നിമിഷമാണ് Express വാർത്തയിൽ കാണുന്നതു്. കേരളത്തിൽ നിന്നും ഏതാനും പ്രവർത്തകരും അതിൽ സംബന്ധിച്ചിരുന്നു.

 433 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo