അസമത്വം പ്രകൃതി നിയമമാണെന്നും , അർഹതയുള്ള മനുഷ്യർ മാത്രമെ അതിജീവിക്കുകയുള്ളുവെന്നും ആയതിനാൽ സംവരണം പോലുള്ള താങ്ങുകൾ ആർക്കും ആവശ്യമില്ലെന്നും വാദിക്കുന്ന ഏതൊരാളെയും ഫാസിസ്റ്റ് മനോഭാവക്കാരൻ എന്ന് വിളിക്കാം.
തുല്യത പ്രകൃതിയിലില്ല എന്ന് തെളിയിക്കാനായി സ്വന്തം രക്തം രണ്ട് ടെസ്റ്റ് ടൂബിലൊഴിച്ച് കാണിക്കാൻ വരെ അത്തരക്കാർ തയ്യാറാകും. ഇത്തരം ചിന്താഗതികൾ വെച്ചു പുലർത്തുന്നവരുടെ കയ്യിൽ അധികാരവും പട്ടാളവും പോലീസും കിട്ടുമ്പോഴാണ് അവർ ശരിക്കും ഒരു ഫാസിസ്റ്റ് ആയി മാറുന്നത്.
അല്ലാതെ ഫാസിസ്റ്റ് എന്ന് പേരിട്ട് ഒരു മൊട്ടയും വിരിഞ്ഞിറങ്ങാറില്ല. മലയാളികൾക്കിടയിൽ ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു നാസ്തികനുണ്ടെന്നും അയാളുടെ പേര് ഹിറ്റ്ലർ ആണെന്നും മനസ്സാ നിരൂപിച്ച് താഴെ എഴുതിയത് വായിക്കാൻ അഭ്യർത്ഥിക്കുന്നു.
ഒരു വ്യക്തിയിൽ ആകൃഷ്ടനായി അഥവാ ഒരു വ്യക്തിയുടെ വാക്ചാതുരിയിലോ അഭിനയ മികവിലോ അയാൾ പ്രചരിപ്പിക്കുന്ന ആശയത്തിലോ ആകൃഷ്ടരായി ആ വ്യക്തിക്കു ചുറ്റും കൂടുന്നവരെ ഫാൻ എന്നു വിളിക്കാം.
“ആ വ്യക്തിയുടെ ആശയങ്ങളെ എതിർക്കുന്നവരൊക്കെ തന്നെയും കൂടിയാണ് എതിർക്കുന്നത് ” എന്നൊരു തോന്നൽ ഒരു ഫാനിന് ഉണ്ടാകാൻ തുടങ്ങുന്നതോടെ അയാൾ ” ഫാൻ ” എന്ന തലത്തിൽ നിന്ന് ഭക്തൻ എന്ന തലത്തിലേക്ക് ഉയരുന്നു. അപ്രകാരം ഈ ഹിറ്റ്ലർക്കും ഒരു പാട് ഭക്തർ ഉണ്ട്. ഭക്തർക്ക് ഒരു സംഘവുമുണ്ട്. ഗ്ലോഫൽ എന്ന ഒരു പേരിട്ട് നമുക്കതിനെ വിളിക്കാം.
ലോകം കണ്ട പ്രമുഖ ഫാസിസ്റ്റുകളുടെ ആശയങ്ങളാണ് നമ്മുടെ ഹിറ്റ്ലറും പ്രഭാഷണങ്ങൾക്കുള്ളിലൂടെ പങ്കുവെക്കുന്നതെന്ന കാര്യം പലർക്കും വെളിപ്പെട്ടത് പല കാലത്താണ്.
വിവരം പിടി കിട്ടുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗ്ലോഫൽ എന്ന സംഘത്തിൻ്റെ വേദികളിൽ വരാൻ വകതിരിവുള്ള പ്രഭാഷകർ മടിച്ചു.
ജബ്ബാർ മാഷ്,
ഡോ: വിശ്വനാഥൻ ,
ഡോ അരുൺ എന്നിവരെല്ലാം ആദ്യമെ ഓടി രക്ഷപ്പെട്ടു.
മുഹമ്മദ് നസീർ , സെബാസ്റ്റ്യൻ കുതോട്ടിൽ എന്നിവർ പിന്നീട്. സെലിബ്രിറ്റി ആയ അരുൺകുമാർ 2018ൽ തന്നെ ഓടി രക്ഷപെട്ടു.
ഡോ : വൈശാഖൻ തമ്പിയാകട്ടെ ഗ്ലോഫലിനെതിരെ വലിയൊരു പോസ്റ്റുമിട്ടാണ് പോയത്.
ഹിറ്റ്ലറെ സംബന്ധിച്ചിടത്തോളം ഇവരൊക്കെ പോയത് വളരെ സന്തോഷകരമായ കാര്യമായിരുന്നു .
പ്രത്യേകിച്ചും
അങ്ങേരേക്കാൾ കൂടുതൽ ഷൈൻ ചെയ്യുന്നവർ അങ്ങേരുടെ സംഘത്തിൽ വേണ്ട എന്ന പക്ഷക്കാരനായിരുന്നു എന്നും അങ്ങേർ.
ഡോ.തമ്പിയുടെയും ഡോ: അരുൺകുമാറിൻ്റെയും പൊതുജനങ്ങൾക്കിടയിലെ സ്വീകാര്യത പുള്ളിയെ ഭ്രാന്ത് പിടിപ്പിച്ചു.
സ്വന്തം ആകാരത്തിൻ്റെ മേലെക്ക് നിഴൽ വീഴ്ത്താൻ കെൽപ്പുള്ള ഏതൊരാളെയും സംഘത്തിൽ നിന്നും പുറത്ത് ചാടിക്കാനായി ഹിറ്റ്ലർ സംഘത്തിനുള്ളിൽ പി.ആർ എന്ന ഒരു ചാറ്റ് ഗ്രൂപ്പുണ്ടാക്കി. സിഗ്നൽ കൊടുത്താൽ ആരെയും പോയി കടിക്കുന്ന ടൈപ്പ് മനുഷ്യ വേഷങ്ങളെ മാത്രം അതിൽ ഉൾപ്പെടുത്തി.
തമ്പിയെപ്പോലെ സ്വീകാര്യതയുള്ള ശാസ്ത്ര പ്രചാരകരുടെ പോസ്റ്റുകളിൽ ചെന്ന് ആക്ഷേപക കമൻ്റുകൾ ഇടുക, അവർക്കെതിരെ പോസ്റ്റുകൾ ഇട്ട് നാറ്റിക്കുക. കടിക്കുക ഓടിക്കുക ……. ഇതൊക്കെയായിരുന്നു പി.ആർ മനുഷ്യരൂപികളുടെ ദൗത്യം. സുഹൃത്തുക്കളായിരിക്കുമ്പോൾ ഒരുറ്റ സുഹൃത്ത് സ്നേഹത്തോടെ അയച്ചുകൊടുത്ത സ്വകാര്യ വീഡിയോ വരെ പിന്നീടയാളുമായി തെറ്റിയ സമയം ഹിറ്റ്ലർ അയാളുടെ പിണിയാളുകളെ ഉപയോഗിച്ച് പബ്ലിക്കാക്കിയിട്ടുണ്ട് .
എല്ലാതരം നാണംകെട്ട കളികളും നടത്തി മഞ്ഞ പെയിൻ്റടിച്ച തൻ്റെ മന്തൻ കാൽ മറച്ചുവെച്ച് ഹിറ്റ്ലർ പറയും: മഞ്ഞ.
അപ്രകാരം തനിയെ ഓടിപ്പോയവരുടെയും തന്നേക്കാൾ വളരുന്നു എന്ന് ഭയന്ന് ഓടിച്ചുവിട്ടവരുടെയും എണ്ണം പെരുകിയതോടെ ഒരു വേദി കിട്ടാനായി ഹിറ്റ്ലറുടെ കാലുതിരുമ്മുന്ന പ്രഭാഷകരുടെ മാത്രം ഇടമായി ഫാസിസ്റ്റ് ഗ്ലോഫൽ മാറി.
ചുരുക്കത്തിൽ ഹിറ്റ്ലർ ഒഴിച്ച് നാലാള് അറിയുന്ന പ്രഭാഷകർ അവിടെ ഇല്ലാതായി.
ആ കുറവ് പരിഹരിക്കാനാണ് ചില ജില്ലാ യൂണിറ്റുകൾ മൈത്രേയനെ തപ്പി പിടിച്ച് കൊണ്ടുവരുന്നത്. മൈത്രേയനാണെങ്കിൽ ഹിറ്റ്ലറെ പറ്റിയും പുള്ളിയുണ്ടാക്കിയ സാത്താൻ സംഘത്തെ പറ്റിയും വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല .
“ആരു വിളിച്ചാലും പോകും, പക്ഷെ വിളിച്ചവനു വരെ പണി കൊടുക്കും, വേദി തന്നതാരെന്ന് നോക്കില്ല. സത്യം തുറന്നടിക്കുന്നതിന് അതൊരു തടസ്സമല്ല ” ഇതൊക്കെയായിരുന്നു മൈത്രേയൻ്റെ പ്രമാണങ്ങൾ . ചുരുങ്ങിയ കാലം കൊണ്ട്
മൈത്രേയൻ ഗ്ലോഫലിൽ ഒരു തരംഗമായി മാറി.
ഇനി ഗ്ലോഫൽ സംഘടിപ്പിച്ച പല പ്രോഗ്രാമുകളിലും പുള്ളിയെ കേൾക്കാൻ ആളുകളെത്തി. അത് പലപ്പോഴും ഹിറ്റ്ലറെ കേൾക്കാൻ എത്തുന്നവരേക്കാൾ അധികമായി.
മൈത്രേയൻ്റെ വീഡിയോകൾ യുടൂബിലും ചലനമുണ്ടാക്കി.
ഇതോടെ ഹിറ്റ്ലറുടെ മാനസിക നില തകർന്നു.
തമ്പിയെപ്പോലെ ഇയാളും തന്നേക്കാൾ സ്വീകാര്യനാകുകയാണോ?
പി.ആർ മനുഷ്യരൂപികളുടെ ചാറ്റ് ഗ്രൂപ്പിൽ ഹിറ്റ്ലറ്റുടെ വേദനകൾ ചർച്ചക്കു വന്നു.
പക്ഷെ എന്തുചെയ്യും?
തലച്ചോറുള്ള എല്ലാ പ്രഭാഷകരും ഓടിപ്പോയ സമയമല്ലേ? ഒരൊറ്റയാളെ മാത്രം സാത്താനായി ആരാധിക്കുന്ന സാത്താൻ സംഘമാണെന്ന് ആക്ഷേപം നിലനിൽക്കുന്ന കാലവും! എങ്ങിനെ മൈത്രേയനെ ഓടിക്കും എന്നൊക്കെ സംശയിച്ചും ചിന്തിച്ചും നിന്ന കാലത്താണ്
ജനകീയക്കോടതിയിലെ മൈത്രയൻ്റെ പെർഫോമൻസ് വരുന്നത്.
ഇതാണ് കാത്തിരുന്ന സമയം. ഹിറ്റ്ലറുടെ പി.ആർ ഗ്രൂപ്പ് ഉഷാറായി.
ഒറ്റ ദിവസം കൊണ്ട് മൈത്രയനെതിരെ ഒരു മനുഷ്യ വേഷത്തെ കൊണ്ട് വീഡിയോ ഇറക്കിച്ചു.
കാര്യം നടന്നു,
മൈത്രേയനും സാത്താൻ സംഘത്തിൽ നിന്നും പോയി.
അപ്പോൾ ഇതു വായിക്കുന്ന ചില ആളുകൾക്ക് ഇങ്ങനെ തോന്നാം;
“മൈത്രേയൻ ജനകീയക്കോടതിയിൽ പറഞ്ഞതിനെ വിമർശിക്കുന്നതിൽ എന്താണ് തെറ്റ്?
അതിൽ ‘ഹിറ്റ്ലറുടെ പ്ലാനിങ്ങ് ഉണ്ടെന്ന് പറയുന്നതിൽ എന്തു തെളിവ് ?”
ഉത്തരം.
മൈത്രേയൻ വിമർശിച്ചതും അൽപ്പം പരുഷമായി സംസാരിച്ചതും മതങ്ങളുടെ പ്രതിനിധികളായ രണ്ടു പേരോടാണ് . സ്വാഭാവികമായും ഉടനടി പ്രതികരണം വരേണ്ടത് മതപക്ഷത്തുള്ള ബുദ്ധിജീവികളിൽ നിന്നാണ്, അല്ലെങ്കിൽ മഹാ ഭൂരിപക്ഷം വരുന്ന വിശ്വാസികളിൽ നിന്നാണ്.
പക്ഷെ അവർക്കൊരു അവസരം കൊടുക്കാതെയാണ് മതവിരുദ്ധർ എന്നവകാശപ്പെടുന്ന ഇവർ ഒറ്റ ദിവസം കൊണ്ട് മറുപടി വീഡിയോ ഇറക്കിയത് . മൈത്രേയൻ പ്രാകൃതനാണെന്നും വൈദികൻ ആധുനികനാണെന്നുമാണ് ആ വീഡിയോയിലൂടെ വിളിച്ചു പറഞ്ഞത്.
പക്ഷെ എന്തിന്?
“അതു പറയേണ്ടവർ പറഞ്ഞോളും ” എന്ന് കരുതാതിരുന്നത് എന്തുകൊണ്ട്?’ .
“അതയാളുടെ വ്യക്തിപരമായ അഭിപ്രായം , ഫാസിസ്റ്റ് ഗ്ലോഫലിന് ആ നിലപാടില്ല ” എന്ന പ്രസ്താവന മതിയായിരുന്നില്ലേ?
അങ്ങിനെയല്ലേ ആദ്യ പ്രതികരണം നടത്തേണ്ടത്.
അതല്ലേ സാമാന്യ മര്യാദ ?
വൈദികനു വേണ്ടി സംസാരിക്കാൻ നാട്ടിലെ ഭക്തിവാദികൾ മുഴുവൻ ചത്തു കഴിഞ്ഞ സന്ദർഭമായിരുന്നോ ഇത്?
ഇനി ശരിക്കും നടന്നത് പറയാം.
ഹിറ്റ്ലർ അനുയോജ്യമായ അവസരത്തിനായി കാത്തിരിക്കയായിരുന്നു. തന്നേക്കാൾ വളരാൻ സാധ്യതയുള്ളവരെ വെട്ടിവീഴ്ത്തിയും ചിലപ്പോഴൊക്കെ വിശ്വസ്തരായ മനുഷ്യരൂപികളെ കൊണ്ട് കടിപ്പിച്ചുമാണ് ഹിറ്റ്ലർ ഗ്രൂപ്പുകളും ചാനലും സംഘവും സ്വന്തം പോക്കറ്റിലാക്കി കൊണ്ടു നടക്കുന്നത്.
അതാണ് അയാളുടെ വിജയഗാഥ.
അതായത്
മൈത്രയനെ കടിച്ച പട്ടി ഒരു തെരുവുപട്ടിയല്ല. അത് ട്രെയിൻ ചെയ്യപ്പെട്ട പട്ടിയാണ്. അത് കൃത്യമായി കൂട്ടിൽ തിരിച്ചെത്തിക്കാണും.
( “ഫ്രീ ഫ്രീതോട്ട് ഫ്രം ഹിറ്റ്ലർ തോട്ട് ” #FFFHT എന്ന വിപുലമായ കാമ്പയിൻ്റെ ഭാഗമാണ് ഈ പോസ്റ്റ്. )
അനൂപ് കൊടുങ്ങല്ലൂർ
ഗ്ലോബൽ സംഘത്തിൽ നിന്ന് വിട്ടു പോന്ന പ്രഭാഷകരിൽ നിന്നുള്ള വിവരണങ്ങളിൽ നിന്ന് തയ്യാറാക്കിയത്.
532 കാഴ്ച