കൊറോണ കാലത്തെ സാർക്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സാർക്കിനു പുനർജ്ജന്മം കിട്ടുമോ എന്നതാണ് ഇപ്പോൾ ദക്ഷിണേഷ്യ വിദഗധരുടെ ഉത്കണ്ഠ .1980 ഇൽ അന്നത്തെ ബംഗ്ലാദേശ് ഭരണത്തലവനും സൈനിക കമാണ്ടറുമായിരുന്ന സിയ ഉൽ റഹ്‌മാനാണ് സാർക് എന്നൊരു ആശയം ആദ്യമായി മുൻപോട്ടു വച്ചത്‌.1985 ഇൽ ധാക്കയിൽ ചേർന്ന ഏഴു രാഷ്ട്രങ്ങളുടെ തലവന്മാർ ദക്ഷിണേഷ്യൻ കൂട്ടായ്മക്ക് സമാരംഭം കുറിച്ചു.2007 ഇൽ അഫ്ഘാനിസ്ഥാൻ കൂടി അംഗത്വം എടുത്തതോടെ ഈ കൂട്ടായ്മയിൽ എട്ട് അംഗങ്ങൾ ആയി .നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിൽ സാർക്കിനു സ്വന്തമായി ആസ്ഥാനമന്ദിരം ഉണ്ടെങ്കിലും 2016 മുതൽ ഈ കൂട്ടായ്മ അക്ഷരാർത്ഥത്തിൽ നിശ്ചലമാണ് .ഇതിനു കാരണമാകട്ടെ ഇന്ത്യ -പാക്കിസ്ഥാൻ വൈരവും .ഇവർ രണ്ടുപേരുമാണ് ഈ കൂട്ടായ്മയിലെ വമ്പന്മാർ .ലോകജനസംഖ്യയുടെ 22 %പേരെ ഉൾകൊള്ളുന്ന ഈ പ്രദേശത്തു തന്നെയാണ് ലോകദരിദ്രരുടെ പാതിയും ജീവിക്കുന്നത് !
ലോക ഭൂവിസ്തൃതിയുടെ കേവലം 2 .6 %മാത്രമാണ് ദക്ഷിണേഷ്യ .എന്നാൽ ലോകത്തു ഏറ്റവും ജനസാന്ദ്രത ഏറിയ രാജ്യവും ഇവിടാന്-ബംഗ്ലാദേശ് .ഈയ്യടുത്തു ബംഗ്ലാദേശിന് മറ്റൊരു ബഹുമതിയും കൂടി ലഭിച്ചിരിക്കുന്നു :ലോകത്തെ ഏറ്റവും മലിനമായ വായുവുള്ള രാജ്യം !എന്നാൽ ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള തലസ്ഥാനനഗരം നമ്മുടെ ഡല്ഹിക്കാണ്!
2014 നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സാർക് രാഷ്ട്ര തലവന്മാർ എല്ലാവര്ക്കും ക്ഷണമുണ്ടായിരുന്നു.എന്നാൽ വൈകാതെ വഷളായ ഇൻഡോ -പാക് ബന്ധം മൂലം ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചു .ദേഹിയിൽ സൗത്ത് ഏഷ്യ സർവകലാശാല സ്ഥാപിച്ചെങ്കിലും അതും മുട്ടിലിഴയുകയാണ് .പാകിസ്ഥാനെ മാറ്റി നിർത്തിയുള്ള പ്രാദേശിക കൂട്ടായ്മകളിലാണ് ഇന്ത്യക്കു ഇപ്പോൾ താത്പര്യം .അതിനാൽ BIMSTEC ,BBIN ,IORA തുടങ്ങിയ പാക്കിസ്ഥാൻ ഇതര എന്നാൽ ഇന്ത്യ നേതൃ പദവിയിലുള്ള സംഘടനകളാണ് നമുക്ക് ഇപ്പോൾ പഥ്യം .ലോക വ്യപാരത്തിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് സാർക് രാജ്യങ്ങൾ തമ്മിലുള്ള വ്യപാരം .യൂറോപ്യൻ യൂണിയനിൽ ഇത് 40 %നു മുകളിലാണ് .നമ്മുടെ തൊട്ടടുത്തുള്ള ASEAN കൂട്ടായ്മയിൽ ഇത് 20 %അടുത്താണ് .ഇതിനും കാരണം ഇൻഡോ-പാക് സംഘർഷം തന്നെ .ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശമായ എവറസ്റ് നേപ്പാളിലാണ് .ഏറ്റവും താഴ്ന്ന രാഷ്ട്രമായ മാലിദീപും ഇവിടെയാണ് .ഭൂട്ടാനും നേപ്പാളും അഫ്ഘാനിസ്താനും ഒരിക്കലും കോളനി വല്കരണത്തിനു കീഴ്നടിങ്ങിയിരുന്നില്ല .എന്നാൽ നവ കോളനിവല്കരണവും നവ സാമ്രജിത്വവും ഇവയെ എല്ലാം കാർന്നുതിന്നുകൊണ്ടിരിക്കുന്നു .ലോകത്തു ഏറ്റവും ആദ്യമായി മതപരമായി രൂപം കൊണ്ട ജനാധിപത്യ രാഷ്ട്രം ഇവിടാണ്-പാക്കിസ്ഥാൻ .ലോകത്തു ആദ്യമായി ഭാഷ ദേശീയതയുടെ പേരിൽ രൂപം കൊണ്ട രാജ്യവും ഇവിടെ തന്നെ -ബംഗ്ലാദേശ് .ഇന്ത്യയുടെ വലിയേട്ടൻ മനോഭാവം ആണ് സാർക്കിനെ പിന്നോട്ടടിക്കുന്ന പ്രധാന കാരണം .മോദിയുടെ കൊറോണയുടെ പശ്ചാത്തലത്തിലുള്ള സഹകരണ അഭ്യർത്ഥന സാർക്കിനു പുതു ജീവൻ ഏകും എന്ന് നമുക്ക് പ്രത്യാശിക്കാം .
.ചൈന എന്ന മഹാ വ്യാളി ശ്രീലങ്കയിലും പാകിസ്താനിലും കടന്നു കയറി അവരെ കടത്തിൽ (debt trap )മുക്കിയിരിക്കുകയാണ് .ഈ സാഹചര്യത്തിൽ സാർക് പുനർജീവനം അവർക്കും നല്ലതാണ്..

Santhosh veranani

 392 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo