സ്വതന്ത്ര ചിന്തകന് നേരെ ക്രിസ്ത്യൻ തീവ്രവാദ ആക്രമണം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സ്വതന്ത്ര ചിന്തകനും,പ്രഭാഷകനുമായ ജസ്റ്റിൻ വി എസിന്റെ വസതി ഒരു കൂട്ടം മത തീവ്രവാദികൾ ആക്രമിച്ചു.
ക്രിസ്ത്യൻ മതവികാരം വൃണപ്പെടുത്തി എന്നാക്രോശിച്ചുകൊണ്ട് ഒരു കൂട്ടം മതതീവ്രവാദികൾ ജസ്റ്റിന്റെ ആലപ്പുഴയിലെ മാളികമുക്കിലെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. കയറിയപാടെ അദ്ദേഹത്തിന്റെ കൈ പിടിച്ച് തിരിച്ച് നെഞ്ചിൽ അതിശക്തമായി പിടിത്തമിടുകയും അതേഫോഴ്സിൽ തള്ളി തറയിലിട്ട് മർദിക്കുകയുമായിരുന്നു. കോവിഡ് 19 എന്ന അതിവ്യാപനത്തിന്റെ മഹാമാരിയെ സമൂഹം ഒറ്റക്കെട്ടായി ശാസ്ത്ര സഹായത്തോടെ പ്രതിരോധിക്കുമ്പോൾ അതിജീവനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഒരു മാസ്ക് പോലും ധരിക്കാതെ ദൈവത്തിന്റെ കാവൽ ഗൂണ്ടകൾ ഇരച്ചെത്തിയത്. ശാസ്ത്രാവബോധവും,യുക്തിചിന്തയും പ്രചരിപ്പിക്കാൻ നിയമത്താൽ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്തും ജോസഫ് മാഷിന് പറ്റിയത് അതിലേറെ ഭയാനകമായി സ്വതന്ത്ര ചിന്തകർക്ക് ഭവിച്ചെക്കാം എന്നത് ഒരു ഭയാനകമായ സത്യമാണ്.

മതവികാരം വൃണപ്പെട്ടെന്ന പേരിൽ ഇസ്ലാമിന്റെ വാൾമുനയെ ഭയന്ന് ആലപ്പുഴയിലെ തന്നെ കെ ടി നിഷാന്ത് ജീവന് വേണ്ടി ഒളിക്കേണ്ടിവന്നതും,സമ്മർദ്ദം ചെലുത്തി അറസ്റ്റ് ചെയ്യാൻ നോക്കിയതും, പിന്നീട് കോടതി കേസ് എടുത്ത് ചവറ്റുകുട്ടയിലിട്ടതും വിദൂരതയിലെ സംഭവങ്ങളല്ല. ഒരു വശത്ത് ദൈവസ്നേഹത്തെപ്പറ്റിയും ,സഹനത്തെപ്പറ്റിയും വാചാലരാകും, മറുവശത്ത് ആശയത്തെ നേരിടാൻ കഴിയാതെ അസഹിഷ്ണുത പൂണ്ട് ആയുധങ്ങളെ ആശ്രയിക്കും. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ച ഒരു മഹാമനുഷ്യന്റെ പ്രത്യയശാസ്ത്രം പിൻപറ്റുന്ന ഒരു സർക്കാർ സംവിധാനത്തിന് കീഴിൽ പുരോഗമന ചിന്തകർക്ക് ഇതാണാവസ്ഥയെങ്കിൽ കോവിഡിന് മുൻപ് തന്നെ “മതം” എന്ന “മദം” മനുഷ്യരാശിയെ തുടച്ചു നീക്കും.വലിയ തീവ്രവാദിയെന്നോ, നേർപ്പിച്ച തീവ്രവാദിയെന്നോ ഇവർക്കിടയിൽ ഇല്ല . മതം ഏതായാലും വിശ്വാസി തീവ്രവാദി തന്നെ എന്ന് വിളിച്ചുപറയുന്ന സംഭവമാണ് ആലപ്പുഴയിൽ ആവർത്തിച്ചത്. ഭരണ ഘടന അനുവദിച്ചു തരുന്ന സ്വാതന്ത്ര്യത്തിനും,അവകാശത്തിനും മേലുള്ള കടന്നു കയറ്റമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആശയ സംവാദത്തിന് ആരോഗ്യമില്ലാത്ത മതസ്ഥരുടെ അസഹിഷ്ണുതയ്ക്ക് മുൻപിൽ എത്ര പുരോഗമന ചിന്തകർ രക്തം കൊണ്ട് സാക്ഷ്യം പറയേണ്ടി വരുമെന്ന് കാലം ഇനിയും കണക്ക് പറയണം.

News desk Yerdu

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ലിങ്ക് ചുവടെ…https://m.facebook.com/story.php?story_fbid=2851876088255339&id=100002989273916

 948 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo